Wednesday, June 27, 2007

കന്യാകുമാരി - ഒരു ഫോട്ടോപോസ്റ്റ്

അസ്തമയചിത്രങ്ങള്‍
വിയോഗം

വെന്തുരുകും വിണ്‍സൂര്യന്‍


പാന്ഥര്‍ പെരുവഴിയമ്പലങ്ങളില്‍...

ഉന്നതങ്ങളില്‍...

പാലക്കാടല്ല, കന്യാകുമാരി തന്നെ

ഉദയചിത്രങ്ങള്‍

ചക്രവാളത്തില്‍ ചായം പൂശി...

ഉഷസ്സെഴുന്നേല്‍ക്കും നേരം...

റെഡീ... വണ്‍..

ടൂ....

ത്രീ...

പവനരച്ചെഴുതുന്നു കോലങ്ങളെന്നും...


മിന്നല്‍ രക്ഷാചാലകം...

സണ്‍സെറ്റ് വ്യൂ പോയിന്റ്


തടശില തകര്‍ത്ത്.., സ്വയം തകര്‍ന്ന്...


ഗാന്ധി സ്മാരകം


വിവേകം, ആനന്ദം

Tuesday, June 19, 2007

യാത്രാ വിവരണം - മാത്തൂര്‍ തൊട്ടിപ്പാലം

മാത്തൂര്‍ തൊട്ടിപ്പാലം
ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും, ഏറ്റവും ഉയരത്തിലുമുള്ള അക്വഡ‌ക്റ്റ് ആണ് മാത്തൂര്‍ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയില്‍, തിരുവട്ടാറു നിന്നും 3 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വിളവര്‍കോട്, കല്‍ക്കുളം താലൂക്കുകളില്‍ വരള്‍ച്ചാദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 1966 -ല്‍ ആണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. പാറാഴി ആറിന് കുറുകെയാണു ഇതു കെട്ടിയിരിക്കുന്നത്.


പാലത്തിന്റെ നീളം 1240 അടിയാണ്. ഉയരം 115 അടിയും. 28 തൂണുകള്‍ ആ‍ണ് പാലം താങ്ങിനിര്‍ത്തുന്നത്. പാലത്തിന്റെ ഒരു വശത്ത് എകദേശം 2.25 മീറ്റര്‍ വീതിയിലും, 2 മീറ്റര്‍ താഴ്ചയുള്ള ഒരു കനാല്‍ ഉണ്ട്. ഈ കനാലിന്റെ വലതു വശത്താണ് ഏകദേശം ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത. പാലത്തിനു താഴെ കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും, പുഴയില്‍ കുളിക്കാനുള്ള കടവും ഉണ്ട്. പാലം മുഴുവന്‍ വളരെ ഭംഗിയായി പെയിന്റ് ചെയ്ത് വൃത്തിയാക്കി വയ്ച്ചിരിക്കുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള തമിഴ് നാടിന്റെ ശുഷ്കാന്തിക്ക് ഒരു ഉദാഹരണം കൂടി.


പാലത്തിലൂടെ നടന്നാല്‍, പാറാഴിയാറിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം. അര മണിക്കൂറില്‍ കൂടുതല്‍ കാണാനുള്ള കാഴ്ചകള്‍ അവിടെ ഒന്നും തന്നെയില്ല. നിങ്ങള്‍ നാഗര്‍കോവില്‍ ബല്‍റ്റ് (തിരുവട്ടാര്‍, ഒലക്കൈ അരുവി, കീരിപ്പാറ,പേച്ചിപ്പാറ, ചിതറാല്‍, അഴകിയപാണ്ടിപുരം, മരുത്വാമല etc.) അതായത് തെക്ക് സഹ്യപര്‍വ്വതം അവസാനിക്കുന്ന ഭാഗങ്ങള്‍ (ഈ ബല്‍റ്റ് വളരെ മനോഹരമാണ് കെട്ടൊ. കൂടുതല്‍ യാത്രാ വിവരണങ്ങള്‍ വരുന്നുണ്ട്. ഈ സ്ഥലങ്ങളേ പറ്റി) സന്ദര്‍ശിക്കാന്‍ ഒരുങ്ങുമ്പോള്‍ , മാത്തൂര്‍ തൊട്ടിപ്പാലവും കൂടി ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല.

മാനത്തിനു കുറുകെ

പച്ചപുതച്ച... പച്ചപുതച്ച റബ്ബര്‍തോട്ടം


പാറാഴിയാര്‍ - പാലത്തിന് മുകളില്‍ നിന്നുള്ള ദൃശ്യം


കുളിക്കടവ് - ആ.. അത്ര സൂക്ഷിച്ചു നോക്കണ്ട...



വര്‍ണ്ണമനോഹരമാണീ മാളീക... അല്ല പാലം


അക്വഡക്റ്റ്


ഇന്‍ഫിനിറ്റി

കനാലിന്റെ, കനാലില്‍ നിന്നുള്ള ദൃശ്യം

Thursday, June 14, 2007

പൊന്മുടി - ഒരു ഫോട്ടോപോസ്റ്റ്

പൊന്മുടി - ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്ഥലം. തിരുവനന്തപുരത്തിന് ഏകദേശം 62 കിലോമീറ്റര്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന മനോഹരമായ സുഖവാസ കേന്ദ്രം. കൂടുതലൊന്നും പറയുന്നില്ല. ചിത്രങ്ങള്‍ കാണൂ...


കുളിര്‍


പൊന്മുടിയിലേക്കുള്ള വഴി


വളഞ്ഞു പുളഞ്ഞ്...


ദൈവം


ആകാശം താങ്ങി നിര്‍ത്തുന്നവന്‍


അരുവി


ഒരേ പാറ്റേണില്‍ രണ്ടു പൂക്കള്‍. പൂമൊട്ടുകള്‍ കൂടി നോക്കൂ

പൂക്കളും...

പുഴുക്കളുമെന്‍ കുടുംബക്കാര്‍...
മഞ്ഞിന്റെ പുണ്യാഹം



മഞ്ഞു വന്നു താഴ്വരയെ വിഴുങ്ങുന്നു

ദാ.. പകുതി വിഴുങ്ങി

Does the road wind uphill all the way? Yes to the very end.

താഴ്വര

തണുപ്പ്

സഹ്യസാനു ശ്രുതി ചേര്‍ത്തിവച്ച...


കൃഷി

ഒരു കാതമൊരുകാതമേയുള്ളൂ മുകളിലെത്താന്‍...


കരളില്‍ കലക്കങ്ങള്‍ തെളിയുന്ന പുണ്യം...


കാറ്റിനോട് ഒരു കിന്നാരം
എന്താ ഞാന്‍ കൂടുതല്‍ പറയാത്തത് എന്നു മനസ്സിലാ‍യില്ലേ ?അത്രക്കും മനോഹരമാണ് ഇവിടം. അതു അവിടെ പോയി അനുഭവിക്കുക തന്നെ വേണം.
അല്ലാ..., അപ്പോ എന്നാ പോകുന്നത് പൊന്മുടിക്ക് ?

Monday, June 11, 2007

മലയാ‍ളം ബ്ലോഗര്‍മാര്‍ക്ക് എന്തുപറ്റി ?

ഇന്നു ഞാന്‍ മുപ്പത്തിരണ്ട് പോസ്റ്റുകള്‍ (കൂടെ കമന്റുകളും) വായിച്ചു.

ചിലര്‍ ബൂലോകം വിട്ടുപോകുന്നു.

ചിലര്‍ നയം വ്യക്തമാക്കുന്നു.

ചിലര്‍ ചിലരെ ശത്രുവായി പ്രഖ്യാപിക്കുന്നു.

ചിലര്‍, ഇനി ഞാന്‍ എഴുതില്ല എന്നു പ്രഖ്യാപിക്കുന്നു.

തന്റെ കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാന്‍ പോകുന്നു എന്നു ചിലര്‍.

ഒരു പ്രത്യേക ഭാഗത്തു വളരുന്ന ശ്മശ്രുവിനെ കുറിച്ച് ഒരാള്‍.

അതിന്, അതിനെക്കാള്‍ വൃത്തികെട്ട വാക്കുകള്‍ കൊണ്ട് മറുപടി പറയുന്ന മറ്റൊരാള്‍.
ഇതെല്ലാം കമന്റ് എഴുതി പ്രോത്സാഹിപ്പിക്കുവാന്‍ മറ്റു ചിലര്‍.

എന്തിനാ കൂട്ടുകാരേ?

നമുക്കിവിടെയിങ്ങനെ, ചിരിച്ചും, കളിപറഞ്ഞും, ഇണങ്ങിയും, പിണങ്ങിയും അങ്ങു കഴിഞ്ഞാല്‍ പോരെ ?

എന്തിനാ ഇങ്ങനെ തല്ലുകൂടുന്നത് ?

Sunday, June 10, 2007

ഗ്രാമഭംഗി - ഒരു ഫോട്ടോപോസ്റ്റ്

മഴ (വരും...)

മുടിയാന്‍ നേരത്ത്...

ഗ്രാമഭംഗി

ഉറക്കം തൂങ്ങി

ജാഗ്രത


യന്ത്രവല്‍ക്കരണം

കതിര്‍

ഒളിച്ചിരിക്കും കോഴി (ആ നിറങ്ങളുടെ മാസ്മരികത കണ്ടു ക്ലിക്കിയതാ)

മാനം മുട്ടെ

അടുപ്പില്‍ നിന്നൊരു കാഴ്ച

തിരിതാഴ്തും സൂര്യന്‍

കുട്ട്യേ.. സന്ധ്യായിലേ, ഒരു വിളക്ക് കൊളുത്തിക്കൂടേ?

പുള്ളിച്ചേമ്പ്

മഷിത്തണ്ട്

പച്ച

അസ്തമയം

സൂര്യന് ഒരു കോഴിമുട്ടയുടെ ഷേപ്പുണ്ടൊ ?

പൂമ്പാറ്റ (അതൊ ഇലപ്പാറ്റയാണൊ?...)


തുമ്പീ, തുമ്പീ വാ വാ

എന്റെ ഗ്രാമം

പപ്പായ

( വയ്യാ) വേലി




Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP