Thursday, September 6, 2007

ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാല ചിത്രങ്ങള്‍

ജോലിത്തിരക്ക് കാരണം ഇത്തവണ ഓണത്തിനു നാട്ടില്‍ പോകാന്‍ പറ്റും എന്ന് വിചാരിച്ചതല്ല. പക്ഷെ, ഭാഗ്യവശാല്‍ അത് സാധിച്ചു. മിക്കവാറും ഓണദിവസങ്ങള്‍ എല്ലാം മഴയായിരുന്നു. മഴ ഒഴിഞ്ഞ സമയങ്ങളില്‍ ക്യാമറയുമായി ചുറ്റിക്കറങ്ങി.

പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നാടിന്റെ നന്മകള്‍, പൂക്കള്‍, തുമ്പികള്‍, പറവകള്‍, കര്‍ഷകന്‍. അങ്ങിനെ അങ്ങിനെ...
എങ്കിലും നാട്ടിലിന്നും അവശേഷിച്ചിട്ടുള്ള ചിലതെങ്കിലും ക്യാമറയിലാക്കി. നാളെ ഇത് കാണുമ്പോള്‍ ഓര്‍മ്മ പുതുക്കുകയെങ്കിലും ചെയ്യാമല്ലോ.
കുമ്പളപ്പൂ‍.
പണ്ടുകാലത്ത് പൂക്കളങ്ങളില്‍ പ്രധാന സ്ഥാനം ഇതിനുണ്ടായിരുന്നു. ഇന്ന് തമിഴ്‌നാട്ടില്‍ നിന്നു ചെണ്ടുമല്ലിയും, വാടാമല്ലിയും മറ്റും വന്നില്ലെങ്കില്‍ നമ്മള്‍ പൂക്കളമിടില്ലല്ലൊ..

തുമ്പികള്‍ എന്തോ‍ എന്റെ വീക്നെസ്സായിപോയി



ഇവനെ കണ്ടിട്ടുണ്ടോ?




ഈ ജലസമൃദ്ധി ഇനി എത്രകാലം

പെന്‍ഷന്‍ പറ്റിയ രണ്ടു പേര്‍ - മരവും, സിഗ്നല്‍ പോസ്റ്റും.

പക്ഷെ, അപ്പോഴും വഴി മുന്നോട്ട് തന്നെ.


മാങ്ങാനാ‍റി




Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP