Wednesday, June 27, 2007
Tuesday, June 19, 2007
യാത്രാ വിവരണം - മാത്തൂര്‍ തൊട്ടിപ്പാലം
പാലത്തിന്റെ നീളം 1240 അടിയാണ്. ഉയരം 115 അടിയും. 28 തൂണുകള്‍ ആണ് പാലം താങ്ങിനിര്‍ത്തുന്നത്. പാലത്തിന്റെ ഒരു വശത്ത് എകദേശം 2.25 മീറ്റര്‍ വീതിയിലും, 2 മീറ്റര്‍ താഴ്ചയുള്ള ഒരു കനാല്‍ ഉണ്ട്. ഈ കനാലിന്റെ വലതു വശത്താണ് ഏകദേശം ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത. പാലത്തിനു താഴെ കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും, പുഴയില്‍ കുളിക്കാനുള്ള കടവും ഉണ്ട്. പാലം മുഴുവന്‍ വളരെ ഭംഗിയായി പെയിന്റ് ചെയ്ത് വൃത്തിയാക്കി വയ്ച്ചിരിക്കുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള തമിഴ് നാടിന്റെ ശുഷ്കാന്തിക്ക് ഒരു ഉദാഹരണം കൂടി.
പാലത്തിലൂടെ നടന്നാല്‍, പാറാഴിയാറിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം. അര മണിക്കൂറില്‍ കൂടുതല്‍ കാണാനുള്ള കാഴ്ചകള്‍ അവിടെ ഒന്നും തന്നെയില്ല. നിങ്ങള്‍ നാഗര്‍കോവില്‍ ബല്‍റ്റ് (തിരുവട്ടാര്‍, ഒലക്കൈ അരുവി, കീരിപ്പാറ,പേച്ചിപ്പാറ, ചിതറാല്‍, അഴകിയപാണ്ടിപുരം, മരുത്വാമല etc.) അതായത് തെക്ക് സഹ്യപര്‍വ്വതം അവസാനിക്കുന്ന ഭാഗങ്ങള്‍ (ഈ ബല്‍റ്റ് വളരെ മനോഹരമാണ് കെട്ടൊ. കൂടുതല്‍ യാത്രാ വിവരണങ്ങള്‍ വരുന്നുണ്ട്. ഈ സ്ഥലങ്ങളേ പറ്റി) സന്ദര്‍ശിക്കാന്‍ ഒരുങ്ങുമ്പോള്‍ , മാത്തൂര്‍ തൊട്ടിപ്പാലവും കൂടി ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല.

മാനത്തിനു കുറുകെ
പച്ചപുതച്ച... പച്ചപുതച്ച റബ്ബര്‍തോട്ടം
പാറാഴിയാര് - പാലത്തിന് മുകളില്‍ നിന്നുള്ള ദൃശ്യം
കുളിക്കടവ് - ആ.. അത്ര സൂക്ഷിച്ചു നോക്കണ്ട...
വര്‍ണ്ണമനോഹരമാണീ മാളീക... അല്ല പാലം
കനാലിന്റെ, കനാലില്‍ നിന്നുള്ള ദൃശ്യം
Thursday, June 14, 2007
പൊന്മുടി - ഒരു ഫോട്ടോപോസ്റ്റ്
ദൈവം
ആകാശം താങ്ങി നിര്ത്തുന്നവന്
ഒരേ പാറ്റേണില്‍ രണ്ടു പൂക്കള്‍. പൂമൊട്ടുകള്‍ കൂടി നോക്കൂ
മഞ്ഞു വന്നു താഴ്വരയെ വിഴുങ്ങുന്നു
താഴ്വര
സഹ്യസാനു ശ്രുതി ചേര്ത്തിവച്ച...
കൃഷി
ഒരു കാതമൊരുകാതമേയുള്ളൂ മുകളിലെത്താന്‍...
കരളില്‍ കലക്കങ്ങള്‍ തെളിയുന്ന പുണ്യം...
Monday, June 11, 2007
മലയാളം ബ്ലോഗര്‍മാര്‍ക്ക് എന്തുപറ്റി ?
ഇന്നു ഞാന്‍ മുപ്പത്തിരണ്ട് പോസ്റ്റുകള്‍ (കൂടെ കമന്റുകളും) വായിച്ചു.
ചിലര്‍ ബൂലോകം വിട്ടുപോകുന്നു.
ചിലര്‍ നയം വ്യക്തമാക്കുന്നു.
ചിലര്‍ ചിലരെ ശത്രുവായി പ്രഖ്യാപിക്കുന്നു.
ചിലര്‍, ഇനി ഞാന്‍ എഴുതില്ല എന്നു പ്രഖ്യാപിക്കുന്നു.
തന്റെ കമന്റ് ഓപ്ഷന് ഡിസേബിള്‍ ചെയ്യാന്‍ പോകുന്നു എന്നു ചിലര്‍.
ഒരു പ്രത്യേക ഭാഗത്തു വളരുന്ന ശ്മശ്രുവിനെ കുറിച്ച് ഒരാള്‍.
അതിന്, അതിനെക്കാള്‍ വൃത്തികെട്ട വാക്കുകള്‍ കൊണ്ട് മറുപടി പറയുന്ന മറ്റൊരാള്‍.
ഇതെല്ലാം കമന്റ് എഴുതി പ്രോത്സാഹിപ്പിക്കുവാന്‍ മറ്റു ചിലര്‍.
എന്തിനാ കൂട്ടുകാരേ?
നമുക്കിവിടെയിങ്ങനെ, ചിരിച്ചും, കളിപറഞ്ഞും, ഇണങ്ങിയും, പിണങ്ങിയും അങ്ങു കഴിഞ്ഞാല്‍ പോരെ ?
എന്തിനാ ഇങ്ങനെ തല്ലുകൂടുന്നത് ?