ഗൃഹാതുരത്വമുണര്‍ത്തുന്ന ഓണക്കാല ചിത്രങ്ങള്‍
ജോലിത്തിരക്ക് കാരണം ഇത്തവണ ഓണത്തിനു നാട്ടില്‍ പോകാന്‍ പറ്റും എന്ന് വിചാരിച്ചതല്ല. പക്ഷെ, ഭാഗ്യവശാല്‍ അത് സാധിച്ചു. മിക്കവാറും ഓണദിവസങ്ങള്‍ എല്ലാം മഴയായിരുന്നു. മഴ ഒഴിഞ്ഞ സമയങ്ങളില്‍ ക്യാമറയുമായി ചുറ്റിക്കറങ്ങി.
പലതും നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നാടിന്റെ നന്മകള്, പൂക്കള്‍, തുമ്പികള്‍, പറവകള്‍, കര്ഷകന്. അങ്ങിനെ അങ്ങിനെ...
എങ്കിലും നാട്ടിലിന്നും അവശേഷിച്ചിട്ടുള്ള ചിലതെങ്കിലും ക്യാമറയിലാക്കി. നാളെ ഇത് കാണുമ്പോള്‍ ഓര്‍മ്മ പുതുക്കുകയെങ്കിലും ചെയ്യാമല്ലോ.
പണ്ടുകാലത്ത് പൂക്കളങ്ങളില്‍ പ്രധാന സ്ഥാനം ഇതിനുണ്ടായിരുന്നു. ഇന്ന് തമിഴ്നാട്ടില്‍ നിന്നു ചെണ്ടുമല്ലിയും, വാടാമല്ലിയും മറ്റും വന്നില്ലെങ്കില്‍ നമ്മള് പൂക്കളമിടില്ലല്ലൊ..
തുമ്പികള്‍ എന്തോ എന്റെ വീക്നെസ്സായിപോയി
ഈ ജലസമൃദ്ധി ഇനി എത്രകാലം

പെന്ഷന് പറ്റിയ രണ്ടു പേര് - മരവും, സിഗ്നല്‍ പോസ്റ്റും.
പക്ഷെ, അപ്പോഴും വഴി മുന്നോട്ട് തന്നെ.


