Monday, December 24, 2007

തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം രണ്ട് - നെയ്യാര്‍

തിരുവനന്തപുരം നഗരത്തില്‍നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കിഴക്കുമാറിയാണ് നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്നത്. വളരെ മനോഹരമായ സ്ഥലം. വാച്ച് ടവര്‍, ചെറിയ ഒരു പാര്‍ക്ക്, സ്വിമ്മിങ് പൂള്‍ , ഡാമില്‍ ബോട്ട് സവാരി എന്നിവ പ്രധാന ആകര്‍ഷണം. ഒരു ദിവസത്തെ പിക്ക്നിക്കിന് പറ്റിയ ഒരു സ്ഥലം.തിരുവനനന്തപുരത്ത്  നിന്നും ഇവിടേയ്ക്ക് യഥേഷ്ടം ബസ്സുസര്‍വീസ് ഉണ്ട്

 

മറ്റ് ആകര്‍ഷണങ്ങള്‍:
സ്റ്റീവ് ഇര്‍വിന്‍ സ്മാരക മുതല വളര്‍ത്തുകേന്ദ്രം: ഇന്ത്യയിലെ ആദ്യത്തെ മുതലവളര്‍ത്ത് കേന്ദ്രം. ഡാമില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരെ.

മാന്‍ പാര്‍ക്ക്: ഇവിടെ വിവിധ തരം മാനുകളെ സംരക്ഷിക്കുന്നു. ഡാമില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരെ.

ലയണ്‍ സഫാരി പാര്‍ക്ക്: ഡാമിലെ ദ്വീപുപോലെയുള്ള ഒരു ഭാഗത്ത് സിംഹങ്ങളെ തുറന്ന് വിട്ടിരിക്കുന്നു. യാത്രക്കാര്‍ക്ക് പ്രത്യേക വാഹനത്തിലിരുന്ന് സിംഹങ്ങളെ കാണാനുള്ള സൌകര്യം. 2 ആണ്‍ സിംഹങ്ങളും, 6 പെണ്‍ സിംഹങ്ങളും ഇവിടെ ഉണ്ട്. മൃഗശാലയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ യാത്രക്കാരാണ് കൂട്ടില്‍ ഇരിക്കുന്നത്. മൃഗങ്ങള്‍ പുറത്തും. നല്ല ഒരു അനുഭവം.

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം: ആനപ്പുറത്ത് കയറി ഒരു സവാരി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡാമില്‍ നിന്ന് 8 കിലോമീറ്റര്‍ (ബോട്ടുമാര്‍ഗ്ഗമാണെങ്കില്‍ ഏകദേശം 2 കിലോമീറ്റര്‍) കൂടി സഞ്ചരിക്കാന്‍ തയാറായിക്കോളൂ. രണ്ടു കുട്ടിയാനകളും രണ്ടു വലിയ ആനകളും ഇവിടെ ഉണ്ട്. ശരാശരി ഒരു കേരളീയന് ഇവിടെ കാണാന്‍ ഒന്നുമില്ല. വിദേശ ടൂറിസ്റ്റുകളെ പറ്റിക്കാന്‍ ഓരോരോ ഐഡിയകളേയ്... 

ഇനി കാഴ്ചകളിലേക്ക്,

 
1
നിശ്ചലം
 
3
യാത്ര
 
4
ഒരു കുമ്പിള്‍ വെള്ളം
 
5
ജലസേചനത്തിനായി ഡാം തുറന്ന് വിട്ടിരിക്കുന്നു
 
6
പാല്‍നുര
 
7
വെള്ളപ്പാച്ചിലില്‍ പേടിച്ചു വിറച്ച് അരയാലിലകള്‍...
 
8
സ്റ്റീവ് ഇര്‍വിന്‍ മുതല വളര്‍ത്ത് കേന്ദ്രം - 1
 
9
സ്റ്റീവ് ഇര്‍വിന്‍ മുതല വളര്‍ത്ത് കേന്ദ്രം - 2
 
10
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും...
 
11
കളരി പഠിച്ച ഏതോ ഒരു പ്രാണി :)
 
12
തുമ്പി..! (കുട്ടൂന്റെ ഒരു വീക്‍നെസ്സാ.. അറിയാല്ലോ..)
 
13
“വഴീന്ന് മാറ്, എനിക്ക് പോണം..”
 
14
“വേണ്ട.. വേണ്ട.. നിങ്ങള്‍ ആളു ശരിയല്ല...”
 
15
ഇന്നവളുടെ മൂഡ് ശരിയല്ലന്ന് തോന്നുന്നു എങ്കില്‍പ്പിന്നെ..ഉം...സ്ഥലം വിട്ടേക്കാം.
 
16
ഒന്നുകൂടെ ശ്രമിച്ചു നോക്കാം.. “എടീ.. ഒന്നിങ്ങോട്ട് വാടീ....”
 
17
“എന്നെ വിളിക്കണ്ട. ഞാന്‍ വരില്ല.”
 
18
“ഞാന്‍ പിണക്കാ...”
 
19
കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം.
 

നോട്ട്: ഈ പോസ്റ്റ് എഴുതി പോസ്റ്റ് ചെയ്തത് Windows Live Writer എന്ന ഓഫ്‌ലൈന്‍ ബ്ലോഗ്ഗിങ് ടൂള്‍ ഉപയോഗിച്ചാണ്. ആ ടൂള്‍ ഒന്നു ടെസ്റ്റ് ചെയ്യാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.

13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 24, 2007 at 11:27 AM  

നെയ്യാര്‍ - കുട്ടൂന്റെ ലോകത്തില്‍ പുതിയ ഫോട്ടോപോസ്റ്റ്
http://kuttoontelokam.blogspot.com/

Anonymous December 24, 2007 at 11:50 AM  

wow!!! valare nalla photos and description.....

അപ്പു ആദ്യാക്ഷരി December 24, 2007 at 12:25 PM  

നന്നായിട്ടുണ്ട് കുട്ടൂ..
ഈ ബ്ലൊഗിന്റെ റ്റെമ്പ്ലേറ്റ് ലൈവ് എഡിറ്ററില്‍ ചെയ്തതാണോ?

കുട്ടു | Kuttu December 24, 2007 at 12:38 PM  

അല്ല അപ്പുവേട്ടാ...അത് MSN സൈറ്റില്‍ നിന്ന് “പ്രചോദനം“ കൊണ്ട് ഉണ്ടാക്കിയ ഒന്നാണ്. [;)] കൂടെ എന്റെ കുറച്ച് ലൊട്ടു ലോടുക്കു വിദ്യകളും...

കുട്ടിച്ചാത്തന്‍ December 24, 2007 at 2:27 PM  

ചാത്തനേറ്: വലുതാക്കിക്കണ്ടില്ല. പിന്നെ എല്ലാത്തിലും സീലും ഉണ്ടല്ലോ... ആര്‍ക്കു വേണം (;P) ഒരെണ്ണം വലുതാക്കിയപ്പോള്‍ ക്വാളിറ്റിയും പോരാ..:(

കഴിഞ്ഞപോസ്റ്റും കണ്ടു തെളിവിനായി “അപ്‌ലോഡ് ചെയ്തതിനു ശേഷം ഫോട്ടോകളുടെ ഓര്‍ഡര്‍ ഡ്രാഗ്/ഡ്രോപ്പ് ചെയ്ത് മാറ്റിയാല്‍ പിന്നെ ആ ചിത്രങ്ങള്‍ ക്ലിക്കിയാല്‍ വലുതാകില്ല” ഇത് ഇവിടൂടെ ഇരിക്കട്ടെ. ഇതാ‍യിരുന്നു ആ പഴേ പ്രശനം അല്ലേ.:)

krish | കൃഷ് December 24, 2007 at 2:54 PM  

ചിത്രങ്ങള്‍ കൊള്ളാം.

വിന്ധോസ് ലൈവ് റൈറ്റര്‍ ട്രൈ ചെയ്തില്ല. നോക്കാം.
ഫ്ലോക്കും എന്ന ബ്രൌസറും കൊള്ളാം. അവിടെ നിന്നും ബ്ലോഗ് പോസ്റ്റാം.

സുല്‍ |Sul December 24, 2007 at 3:24 PM  

super post kuttu. nalla vivaranavum patanngalum. nannayirikkunnu. kootuthal pratheekshikkunnu.

xmas navavalsarasamsakal
-sul

യാരിദ്‌|~|Yarid December 24, 2007 at 4:31 PM  

നന്നായിരിക്കുന്നു..

ദിലീപ് വിശ്വനാഥ് December 24, 2007 at 8:42 PM  

നല്ല വിവരണം, നല്ല ചിത്രങ്ങള്‍.
ക്രിസ്തുമസ് നവവത്സരാശംസകള്‍.!

അലി December 25, 2007 at 12:23 AM  

നല്ല ചിത്രങ്ങളും വരികളും...

ക്രിസ്തുമസ് പുതുവത്സരാശംസകള്‍!

മൂര്‍ത്തി December 25, 2007 at 2:07 AM  

ചിത്രങ്ങളില്‍ സീല്‍ ഇല്ലാതെ ഇട് കുട്ടൂ..അടിച്ച് മാറ്റാനും പറ്റില്ലെന്നു വന്നാല്‍...:)

ക്രിസ്തുമസ് നവവത്സര ആശംസകള്‍...

പൈങ്ങോടന്‍ December 27, 2007 at 7:02 PM  

പടങ്ങളും വിവരണവും ഇഷ്ടമായി
വെള്ളപ്പാച്ചിലില്‍ പേടിച്ചു വിറച്ച് അരയാലിലകള്‍ കൂടുതല്‍ മികച്ചതായി തോന്നി

Anonymous January 13, 2008 at 4:34 AM  

വെള്ളപ്പാച്ചിലില്‍ പേടിച്ചു വിറച്ച് അരയാലിലകള്‍...
നന്നായിരിക്കുന്നു.

പിന്നെ കളരിക്കാരനെക്കുറിച്ചുള്ള അടിക്കുറിപ്പും :-D

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP