Friday, December 28, 2007

ഫോട്ടോപോസ്റ്റ് - വര്‍ക്കല

DSC_0152

കായല്‍ ബീച്ചിലേക്ക് പോകുന്ന വഴിയില്‍ നിന്നൊരു ദൃശ്യം.

(വര്‍ക്കല രണ്ടു ബീച്ചുകള്‍ ഉണ്ട്. കായല്‍ ബീച്ചും, കടല്‍ ബീച്ചും.)

DSC_0154

കായല്‍ ബീച്ച്

DSC_0158

കായല്‍ ബീച്ച് - വേറൊരു ദൃശ്യം

DSC_0163

വര്‍ക്കല ബീച്ച് - ഒരു വിഹഗ വീക്ഷണം

DSC_0166

വന്‍ തിര വന്നതുമായ്ച്ചല്ലോ...

DSC_0169

DSC_0171

ഗണേശോത്സവത്തിന് നിമജ്ജനം ചെയ്ത പ്രതിമ തീരത്തടിഞ്ഞപ്പോള്‍ ആരോ എടുത്ത് കല്ലില്‍ വച്ചിരിക്കുന്നു.

DSC_0193

അടിക്കുറിപ്പില്ല. നിങ്ങള്‍ പൂരിപ്പിക്കൂ...

 
DSC_0173
തടശിലയലിയുകയാണോ...?
 
DSC_0191
ഏകാന്തം
 
DSC_0195
കുടക്കീഴില്‍ നിന്നൊരു കാഴ്ച
 
DSC_0217
പാല്‍നുര
 
DSC_0225
നിറങ്ങള്‍ തന്‍ നൃത്തം - 1
(വര്‍ക്കല ബീച്ചില്‍ പല നിറങ്ങളിലുള്ള മണ്‍ തിട്ടകള്‍ കാണാം.)
 
DSC_0226
നിറങ്ങള്‍ തന്‍ നൃത്തം - 2
 
DSC_0227
തകര്‍ന്നുപോകും തിരയുടെ ഹൃദയം...
 
DSC_0244
ആകാശത്തിലെ കുരുവികള്‍...
 
DSC_0249
തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി...
 
DSC_0268
ഈ ഫോട്ടോയില്‍ എന്താണ് ഞാന്‍ ഉദ്ദേശിച്ചത് എന്ന് എനിക്കുതന്നെ മനസ്സിലായിട്ടില്ല. രാത്രി, എക്സ്‌പോഷറ് കൂട്ടി എടുത്തപ്പോള്‍ ഇങ്ങനെ ആയിപ്പോയി. കാണാന്‍ കൊള്ളാം എന്ന് തോന്നുന്നത് കൊണ്ട് ഇവിടെ ഇടുന്നു.
 

Monday, December 24, 2007

തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം രണ്ട് - നെയ്യാര്‍

തിരുവനന്തപുരം നഗരത്തില്‍നിന്നും മുപ്പത് കിലോമീറ്റര്‍ അകലെ കിഴക്കുമാറിയാണ് നെയ്യാര്‍ ഡാം സ്ഥിതിചെയ്യുന്നത്. വളരെ മനോഹരമായ സ്ഥലം. വാച്ച് ടവര്‍, ചെറിയ ഒരു പാര്‍ക്ക്, സ്വിമ്മിങ് പൂള്‍ , ഡാമില്‍ ബോട്ട് സവാരി എന്നിവ പ്രധാന ആകര്‍ഷണം. ഒരു ദിവസത്തെ പിക്ക്നിക്കിന് പറ്റിയ ഒരു സ്ഥലം.തിരുവനനന്തപുരത്ത്  നിന്നും ഇവിടേയ്ക്ക് യഥേഷ്ടം ബസ്സുസര്‍വീസ് ഉണ്ട്

 

മറ്റ് ആകര്‍ഷണങ്ങള്‍:
സ്റ്റീവ് ഇര്‍വിന്‍ സ്മാരക മുതല വളര്‍ത്തുകേന്ദ്രം: ഇന്ത്യയിലെ ആദ്യത്തെ മുതലവളര്‍ത്ത് കേന്ദ്രം. ഡാമില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരെ.

മാന്‍ പാര്‍ക്ക്: ഇവിടെ വിവിധ തരം മാനുകളെ സംരക്ഷിക്കുന്നു. ഡാമില്‍ നിന്നും 2 കിലോമീറ്റര്‍ ദൂരെ.

ലയണ്‍ സഫാരി പാര്‍ക്ക്: ഡാമിലെ ദ്വീപുപോലെയുള്ള ഒരു ഭാഗത്ത് സിംഹങ്ങളെ തുറന്ന് വിട്ടിരിക്കുന്നു. യാത്രക്കാര്‍ക്ക് പ്രത്യേക വാഹനത്തിലിരുന്ന് സിംഹങ്ങളെ കാണാനുള്ള സൌകര്യം. 2 ആണ്‍ സിംഹങ്ങളും, 6 പെണ്‍ സിംഹങ്ങളും ഇവിടെ ഉണ്ട്. മൃഗശാലയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ യാത്രക്കാരാണ് കൂട്ടില്‍ ഇരിക്കുന്നത്. മൃഗങ്ങള്‍ പുറത്തും. നല്ല ഒരു അനുഭവം.

കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം: ആനപ്പുറത്ത് കയറി ഒരു സവാരി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഡാമില്‍ നിന്ന് 8 കിലോമീറ്റര്‍ (ബോട്ടുമാര്‍ഗ്ഗമാണെങ്കില്‍ ഏകദേശം 2 കിലോമീറ്റര്‍) കൂടി സഞ്ചരിക്കാന്‍ തയാറായിക്കോളൂ. രണ്ടു കുട്ടിയാനകളും രണ്ടു വലിയ ആനകളും ഇവിടെ ഉണ്ട്. ശരാശരി ഒരു കേരളീയന് ഇവിടെ കാണാന്‍ ഒന്നുമില്ല. വിദേശ ടൂറിസ്റ്റുകളെ പറ്റിക്കാന്‍ ഓരോരോ ഐഡിയകളേയ്... 

ഇനി കാഴ്ചകളിലേക്ക്,

 
1
നിശ്ചലം
 
3
യാത്ര
 
4
ഒരു കുമ്പിള്‍ വെള്ളം
 
5
ജലസേചനത്തിനായി ഡാം തുറന്ന് വിട്ടിരിക്കുന്നു
 
6
പാല്‍നുര
 
7
വെള്ളപ്പാച്ചിലില്‍ പേടിച്ചു വിറച്ച് അരയാലിലകള്‍...
 
8
സ്റ്റീവ് ഇര്‍വിന്‍ മുതല വളര്‍ത്ത് കേന്ദ്രം - 1
 
9
സ്റ്റീവ് ഇര്‍വിന്‍ മുതല വളര്‍ത്ത് കേന്ദ്രം - 2
 
10
ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും...
 
11
കളരി പഠിച്ച ഏതോ ഒരു പ്രാണി :)
 
12
തുമ്പി..! (കുട്ടൂന്റെ ഒരു വീക്‍നെസ്സാ.. അറിയാല്ലോ..)
 
13
“വഴീന്ന് മാറ്, എനിക്ക് പോണം..”
 
14
“വേണ്ട.. വേണ്ട.. നിങ്ങള്‍ ആളു ശരിയല്ല...”
 
15
ഇന്നവളുടെ മൂഡ് ശരിയല്ലന്ന് തോന്നുന്നു എങ്കില്‍പ്പിന്നെ..ഉം...സ്ഥലം വിട്ടേക്കാം.
 
16
ഒന്നുകൂടെ ശ്രമിച്ചു നോക്കാം.. “എടീ.. ഒന്നിങ്ങോട്ട് വാടീ....”
 
17
“എന്നെ വിളിക്കണ്ട. ഞാന്‍ വരില്ല.”
 
18
“ഞാന്‍ പിണക്കാ...”
 
19
കാപ്പുകാട് ആന പുനരധിവാസ കേന്ദ്രം.
 

നോട്ട്: ഈ പോസ്റ്റ് എഴുതി പോസ്റ്റ് ചെയ്തത് Windows Live Writer എന്ന ഓഫ്‌ലൈന്‍ ബ്ലോഗ്ഗിങ് ടൂള്‍ ഉപയോഗിച്ചാണ്. ആ ടൂള്‍ ഒന്നു ടെസ്റ്റ് ചെയ്യാന്‍ ഈ പോസ്റ്റ് ഉപകരിക്കട്ടെ.

Thursday, December 6, 2007

തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം ഒന്ന്

തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം ഒന്ന് - നാപ്പിയര്‍ മ്യൂസിയം & ആര്‍ട്ട് ഗാലറി

നഗരത്തിന്റെ ഹൃദയഭാഗത്തായി, മൃഗശാലയ്ക്ക് സമീപമായാണ് ആര്‍ട്ട് ഗാലറിയുടെ സ്ഥാനം. രാവിലെ 10 മണിമുതല്‍ വൈകുന്നേരം നാലേമുക്കാല്‍ വരെ പ്രവേശനം. പ്രവേശന ഫീസ് 5 രൂപ. അമൂല്യങ്ങളായ ഒരുപാട് വെങ്കല/ദാരു ശില്പങ്ങള്‍, ചിത്രങ്ങള്‍, വിളക്കുകള്‍ തുടങ്ങി ഒരുപാട് കാഴ്ചകള്‍ കാണാം. അകത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.

19-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ആര്‍ട്ട് ഗാലറി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാന്‍ വളരെ സഹായിക്കും.മുകളില്‍ കണ്ട മണ്ഡപത്തിന്റെ മുകള്‍ത്തട്ട്.

Tuesday, November 27, 2007

പത്മനാഭപുരം കൊട്ടാരം - ഫോട്ടോപോസ്റ്റ്


പത്മനാഭപുരം കൊട്ടാരം


തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് പോകുന്ന (എന്‍.എച്ച് 47) റൂട്ടിലൂടെ ഏകദേശം
55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തക്കലെ എന്ന സ്ഥലമായി. ഇവിടെനിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട് കല്‍ക്കുളം എന്ന ഗ്രാമത്തിലേക്ക്. ഇവിടെയാണ് സുപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. 1592-1609 എ.ഡി കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ വാണിരുന്ന ഇരവിവര്‍മ്മ കുലശേഖരപെരുമാള്‍ ആണ് 1601- ഓടെ ഈ കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീട് വന്ന പല രാജാക്കന്മാരും ഈ കൊട്ടാരത്തില്‍ പല പരിഷ്കാരങ്ങളും വരുത്തി. 1744 എ.ഡി.യില്‍ മഹാരാജാ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് നവരാത്രി മണ്ഡപവും, കൊത്തുപണികളോടു കൂടിയതും, നാലുനിലകളുള്ളതുമായ “ഉപ്പരിക മാളിക“-യും പണികഴിപ്പിച്ചത്. പിന്നീട് അദ്ദേഹം ഈ കൊട്ടാരം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. അന്നു വരെ കല്‍ക്കുളം കൊട്ടാരം എന്ന് പേരുണ്ടായിരുന്ന ഈ കൊട്ടാരം പത്മനാ‍ഭപുരം കൊട്ടാരം എന്ന് അറിയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിനു ശേഷം വന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ കുലശേഖര പെരുമാള്‍ (ധര്‍മ്മരാജ 1758-98 എ.ഡി) 1790-ഓടെ തിരുവിതാംകൂറിന്റെ തലസ്ഥാ‍നം തിരുവനന്തപുരത്തേക്ക് മാറ്റി. നാലഞ്ചാള്‍ പൊക്കത്തില്‍ കെട്ടിയിരിക്കുന്ന കരിങ്കല്ലു മതില്‍ക്കെട്ടിനകത്താണ് കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്നത്. ഏഴേക്കറോളം വിസ്തൃതിയുണ്ട് ഈ കൊട്ടാര സമുച്ചയത്തിന്. പൂമുഖം, മന്ത്രശാല, മണിമേട (ക്ലോക്ക് ടവര്‍), നാടകശാല, തായ്‌കൊട്ടാരം, ഉപ്പരിക്ക മാളിക, കണ്ണാടിത്തളം, നവരാത്രി മണ്ഡപം, ഇന്ദ്രവിലാസം, ചന്ദ്രവിലാസം, ഊട്ടുപുര എന്നിവയാണ് കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങള്‍.

കേരളാ ഗവണ്മെന്റിന്റെ കീഴിലുള്ള ഈ കൊട്ടാരത്തില്‍ നല്ലോരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.
പണ്ടുകാലത്തെ നാണയങ്ങള്‍, ആയുധങ്ങള്‍, വിവിധ ശില്‍പ്പങ്ങള്‍, താളിയോലകള്‍ തുടങ്ങിയവ
വളരെ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 09:00 മണിമുതല്‍ വൈകുന്നേരം 05:00 മണി
വരെയാണ് കൊട്ടാരത്തിനകത്തേക്ക് പ്രവേശനം. തിങ്കളാഴ്ച ഒഴിവുദിവസം. കൊട്ടാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഓരോ സ്ഥലത്തും ഗൈഡുകളെ കാണാം. അവര്‍ ഓരോ കാഴ്ചകളെ കുറിച്ചും വിശദമായി പറഞ്ഞുതരും. ചരിത്രകുതുകികള്‍ക്കും, കേരളീയ ദാരുശില്‍പ്പകലകളെ കുറിച്ചും, ചിത്രകലകളെ കുറിച്ചും പഠനം നടത്തുന്നവര്‍ക്കും വളരെ നല്ലൊരു സ്ഥലമാണ് പത്മനാഭപുരം കൊട്ടാരം.

കൊട്ടാരം - പടിപ്പുര


മ്യൂസിയംമുഖപ്പ്കുളവും, കുളിക്കടവുംചൈനക്കാര്‍ രാജാവിനു സമ്മാനിച്ച സിംഹാസനംഔഷധമൂല്യമുള്ള
നിരവധി മരങ്ങളുടെ തടിയില്‍ നിര്‍മ്മിച്ച കട്ടില്‍. ചൈനക്കാര്‍ സമ്മാനമായി കൊടുത്തതാണത്രേ
ഇത്.


നവരാത്രി മണ്ഡപംനാഗവല്ലീ... മനോഹരീ..

ഭഗവതി - ദാരുശില്‍പ്പം


എണ്ണയൊഴിച്ചാല്‍, ഒരു രാത്രി മുഴുവന്‍ കത്തുന്ന വിളക്ക്. ഗോളാകൃതിയാ‍ര്‍ന്ന ഭാഗത്ത്
എണ്ണയൊഴിക്കുന്നു. അത് ചെറിയ ഒരു ദ്വാരം വഴി താഴെയുള്ള ചെറിയ തട്ടില്‍ എത്തുന്നു.

തട്ട്

ഊട്ടുപുരതായ്‌കൊട്ടാരത്തിലെ ഒറ്റപ്ലാവില്‍ തീര്‍ത്ത തൂണ്

ബെല്‍ജിയന്‍
കണ്ണാടി


ഇരുളും വെളിച്ചവും


അകത്തളംങ്ഹാ.. ഇതെന്താണെന്ന് മനസ്സിലായോ? ഇതാണ് കാപ്പിറ്റല്‍ പണിഷ്‌മെന്റിനുള്ള ഉപകരണം. കൊടും കുറ്റവാളികളെ ഇതിനുള്ളിലാക്കി, തുറസ്സായ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കെട്ടിത്തൂക്കുന്നു.
ഭക്ഷണവും വെള്ളവും കിട്ടാതെ അങ്ങിനെ തളര്‍ന്ന് തൂങ്ങിക്കിടക്കുമ്പോള്‍, കഴുകന്‍മാര്‍
വന്ന് ആദ്യം കണ്ണുകളും, പിന്നെ ശരീരത്തിനെ ഓരോ ഭാഗങ്ങളുമായി കൊത്തിത്തിന്നുന്നു. (ഇതിനെ
പറ്റി ഗൈഡിന്റെ വിവരണം കേട്ടപ്പോള്‍ ശരിക്കും പേടിച്ചുപോയി കെട്ടോ)

തുടി - (വെള്ളം കോരാ‍ന്‍ ഉപയോഗിക്കുന്ന കപ്പിയുടെ പൂര്‍വ്വികന്‍)

തിരുവിതാംകൂ‍ര്‍ രാ‍ജാക്കന്മാരുടെ മറ്റൊരു കൊട്ടാരമായിരുന്ന
കായംകുളം കൃഷ്ണപുരം കൊട്ടാരത്തെ പറ്റി അറിയാന്‍ അപ്പുവേട്ടന്റെ ഈ പോസ്റ്റുകള്‍ കൂടി
കാണുക:

http://appoontelokam.blogspot.com/2007/09/1.html

http://appoontelokam.blogspot.com/2007/09/blog-post.htmlFollowers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP