Tuesday, November 27, 2007

പത്മനാഭപുരം കൊട്ടാരം - ഫോട്ടോപോസ്റ്റ്


പത്മനാഭപുരം കൊട്ടാരം


തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് പോകുന്ന (എന്‍.എച്ച് 47) റൂട്ടിലൂടെ ഏകദേശം
55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തക്കലെ എന്ന സ്ഥലമായി. ഇവിടെനിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട് കല്‍ക്കുളം എന്ന ഗ്രാമത്തിലേക്ക്. ഇവിടെയാണ് സുപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. 1592-1609 എ.ഡി കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ വാണിരുന്ന ഇരവിവര്‍മ്മ കുലശേഖരപെരുമാള്‍ ആണ് 1601- ഓടെ ഈ കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീട് വന്ന പല രാജാക്കന്മാരും ഈ കൊട്ടാരത്തില്‍ പല പരിഷ്കാരങ്ങളും വരുത്തി. 1744 എ.ഡി.യില്‍ മഹാരാജാ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് നവരാത്രി മണ്ഡപവും, കൊത്തുപണികളോടു കൂടിയതും, നാലുനിലകളുള്ളതുമായ “ഉപ്പരിക മാളിക“-യും പണികഴിപ്പിച്ചത്. പിന്നീട് അദ്ദേഹം ഈ കൊട്ടാരം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. അന്നു വരെ കല്‍ക്കുളം കൊട്ടാരം എന്ന് പേരുണ്ടായിരുന്ന ഈ കൊട്ടാരം പത്മനാ‍ഭപുരം കൊട്ടാരം എന്ന് അറിയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിനു ശേഷം വന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ കുലശേഖര പെരുമാള്‍ (ധര്‍മ്മരാജ 1758-98 എ.ഡി) 1790-ഓടെ തിരുവിതാംകൂറിന്റെ തലസ്ഥാ‍നം തിരുവനന്തപുരത്തേക്ക് മാറ്റി. നാലഞ്ചാള്‍ പൊക്കത്തില്‍ കെട്ടിയിരിക്കുന്ന കരിങ്കല്ലു മതില്‍ക്കെട്ടിനകത്താണ് കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്നത്. ഏഴേക്കറോളം വിസ്തൃതിയുണ്ട് ഈ കൊട്ടാര സമുച്ചയത്തിന്. പൂമുഖം, മന്ത്രശാല, മണിമേട (ക്ലോക്ക് ടവര്‍), നാടകശാല, തായ്‌കൊട്ടാരം, ഉപ്പരിക്ക മാളിക, കണ്ണാടിത്തളം, നവരാത്രി മണ്ഡപം, ഇന്ദ്രവിലാസം, ചന്ദ്രവിലാസം, ഊട്ടുപുര എന്നിവയാണ് കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങള്‍.

കേരളാ ഗവണ്മെന്റിന്റെ കീഴിലുള്ള ഈ കൊട്ടാരത്തില്‍ നല്ലോരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.
പണ്ടുകാലത്തെ നാണയങ്ങള്‍, ആയുധങ്ങള്‍, വിവിധ ശില്‍പ്പങ്ങള്‍, താളിയോലകള്‍ തുടങ്ങിയവ
വളരെ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 09:00 മണിമുതല്‍ വൈകുന്നേരം 05:00 മണി
വരെയാണ് കൊട്ടാരത്തിനകത്തേക്ക് പ്രവേശനം. തിങ്കളാഴ്ച ഒഴിവുദിവസം. കൊട്ടാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഓരോ സ്ഥലത്തും ഗൈഡുകളെ കാണാം. അവര്‍ ഓരോ കാഴ്ചകളെ കുറിച്ചും വിശദമായി പറഞ്ഞുതരും. ചരിത്രകുതുകികള്‍ക്കും, കേരളീയ ദാരുശില്‍പ്പകലകളെ കുറിച്ചും, ചിത്രകലകളെ കുറിച്ചും പഠനം നടത്തുന്നവര്‍ക്കും വളരെ നല്ലൊരു സ്ഥലമാണ് പത്മനാഭപുരം കൊട്ടാരം.

കൊട്ടാരം - പടിപ്പുര


മ്യൂസിയം



മുഖപ്പ്



കുളവും, കുളിക്കടവും



ചൈനക്കാര്‍ രാജാവിനു സമ്മാനിച്ച സിംഹാസനം



ഔഷധമൂല്യമുള്ള
നിരവധി മരങ്ങളുടെ തടിയില്‍ നിര്‍മ്മിച്ച കട്ടില്‍. ചൈനക്കാര്‍ സമ്മാനമായി കൊടുത്തതാണത്രേ
ഇത്.


നവരാത്രി മണ്ഡപം



നാഗവല്ലീ... മനോഹരീ..

ഭഗവതി - ദാരുശില്‍പ്പം


എണ്ണയൊഴിച്ചാല്‍, ഒരു രാത്രി മുഴുവന്‍ കത്തുന്ന വിളക്ക്. ഗോളാകൃതിയാ‍ര്‍ന്ന ഭാഗത്ത്
എണ്ണയൊഴിക്കുന്നു. അത് ചെറിയ ഒരു ദ്വാരം വഴി താഴെയുള്ള ചെറിയ തട്ടില്‍ എത്തുന്നു.

തട്ട്









ഊട്ടുപുര



തായ്‌കൊട്ടാരത്തിലെ ഒറ്റപ്ലാവില്‍ തീര്‍ത്ത തൂണ്

ബെല്‍ജിയന്‍
കണ്ണാടി


ഇരുളും വെളിച്ചവും


അകത്തളം



ങ്ഹാ.. ഇതെന്താണെന്ന് മനസ്സിലായോ? ഇതാണ് കാപ്പിറ്റല്‍ പണിഷ്‌മെന്റിനുള്ള ഉപകരണം. കൊടും കുറ്റവാളികളെ ഇതിനുള്ളിലാക്കി, തുറസ്സായ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കെട്ടിത്തൂക്കുന്നു.
ഭക്ഷണവും വെള്ളവും കിട്ടാതെ അങ്ങിനെ തളര്‍ന്ന് തൂങ്ങിക്കിടക്കുമ്പോള്‍, കഴുകന്‍മാര്‍
വന്ന് ആദ്യം കണ്ണുകളും, പിന്നെ ശരീരത്തിനെ ഓരോ ഭാഗങ്ങളുമായി കൊത്തിത്തിന്നുന്നു. (ഇതിനെ
പറ്റി ഗൈഡിന്റെ വിവരണം കേട്ടപ്പോള്‍ ശരിക്കും പേടിച്ചുപോയി കെട്ടോ)

തുടി - (വെള്ളം കോരാ‍ന്‍ ഉപയോഗിക്കുന്ന കപ്പിയുടെ പൂര്‍വ്വികന്‍)

തിരുവിതാംകൂ‍ര്‍ രാ‍ജാക്കന്മാരുടെ മറ്റൊരു കൊട്ടാരമായിരുന്ന
കായംകുളം കൃഷ്ണപുരം കൊട്ടാരത്തെ പറ്റി അറിയാന്‍ അപ്പുവേട്ടന്റെ ഈ പോസ്റ്റുകള്‍ കൂടി
കാണുക:

http://appoontelokam.blogspot.com/2007/09/1.html

http://appoontelokam.blogspot.com/2007/09/blog-post.html



18 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu November 27, 2007 at 11:44 AM  

പത്മനാഭപുരം കൊട്ടാരം - ഫോട്ടോപോസ്റ്റ്
http://kuttoontelokam.blogspot.com/2007/11/blog-post_27.html

അപ്പു ആദ്യാക്ഷരി November 27, 2007 at 11:53 AM  

കുട്ടൂ, വളരെ ഭംഗിയായി ചെയ്തിട്ടൂള്ള ഈ പൊസ്റ്റിന്റെ പിന്നിലുള്ള അധ്വ്വാനം എത്ര വലുതാണെന്ന് പറയാതെ മനസ്സിലാവും. നല്ല ഫോട്ടോകളും, അതിനൊത്തവിവരണവും. അഭിനന്ദനങ്ങള്‍. മലയാളം വിക്കിയില്‍ ചേര്‍ക്കണം കേട്ടോ.

ഓ.ടോ. നിക്കോണ്‍ D50 സൂപ്പര്‍തന്നെ അല്ലേ!!

ശ്രീ November 27, 2007 at 12:04 PM  

കുട്ടൂ...

അഭിനന്ദനങ്ങള്‍‌... നന്നായിരിക്കുന്നു.

അപ്പുവേട്ടന്റെ പോസ്റ്റുകളുടെ കൂടെ ചേര്‍‌ക്കാ‍ന്‍‌ നല്ലൊരു ഫോട്ടോ പോസ്റ്റു കൂടി.

:)

Hari Raj | ഹരി രാജ് November 27, 2007 at 1:12 PM  

കുട്ടൂ,

നന്നായിരിക്കുന്നു, എപ്പോഴത്തേയും പോലെ..

ഹരി

R. November 27, 2007 at 2:09 PM  

ഗംഭീരം...ഗംഭീരം !

ദൂതന്‍ November 27, 2007 at 2:49 PM  

നന്നായിരിക്കുന്നു........ഇതെന്നു പോയി...

krish | കൃഷ് November 27, 2007 at 3:57 PM  

ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്.

വേണു venu November 27, 2007 at 5:31 PM  

കുട്ടു,

കൊട്ടാരം പടിപ്പുരയ്ക്കു മുന്നില്‍ നില്‍ക്കുന്ന കൊച്ചു രാജകുമാരനും രാജകുമാരിയും എന്താണാവോ പറയുന്നതു്.
പണിഷു്മെന്‍റിന്‍റെ ഉപകരണം ചരിത്രം പറയുന്ന ഭയാനകത്വങ്ങളുടെ ദൃക്കു് സാക്ഷി.
വളരെ നന്നായിരിക്കുന്നു. നല്ല ചിത്രങ്ങള്‍. വിജ്ഞാനപ്രദമായ കുറിപ്പുകള്‍. നന്ദി.:)

Sethunath UN November 28, 2007 at 8:28 AM  

മനോഹരമായ ഫോട്ടോക‌ള്‍.
കുട്ടൂ അഭിനന്ദന‌ങ്ങ‌ള്‍. ന‌ന്നായി അധ്വാനിച്ചുവെന്ന് കണ്ടാലറിയാം.
നന്ദി!

Anonymous November 28, 2007 at 7:23 PM  

Oi, achei seu blog pelo google está bem interessante gostei desse post. Gostaria de falar sobre o CresceNet. O CresceNet é um provedor de internet discada que remunera seus usuários pelo tempo conectado. Exatamente isso que você leu, estão pagando para você conectar. O provedor paga 20 centavos por hora de conexão discada com ligação local para mais de 2100 cidades do Brasil. O CresceNet tem um acelerador de conexão, que deixa sua conexão até 10 vezes mais rápida. Quem utiliza banda larga pode lucrar também, basta se cadastrar no CresceNet e quando for dormir conectar por discada, é possível pagar a ADSL só com o dinheiro da discada. Nos horários de minuto único o gasto com telefone é mínimo e a remuneração do CresceNet generosa. Se você quiser linkar o Cresce.Net(www.provedorcrescenet.com) no seu blog eu ficaria agradecido, até mais e sucesso. If is possible add the CresceNet(www.provedorcrescenet.com) in your blogroll, I thank. Good bye friend.

Satheesh November 28, 2007 at 8:25 PM  

മനോഹരമായ പോസ്റ്റ്. നന്ദിയുണ്ട്.
അവസാനത്തെ പാരഗ്രാഫ് വായിച്ച് ഞെട്ടി. എന്നിട്ട് കമന്റിടാ‍ന്‍ നോക്കുമ്പഴാണ്‍ CresceNet എഴുതിയ കമന്റ് കാണുന്നത്- അതോടെ തകര്‍ന്നു!

കുട്ടു | Kuttu November 29, 2007 at 8:39 AM  

കമന്റിട്ട എല്ലാര്‍ക്കും നന്ദി...

ദിലീപ് വിശ്വനാഥ് November 29, 2007 at 8:50 AM  

നല്ല പോസ്റ്റ്. നല്ല ചിത്രങ്ങളും നല്ല വിവരണവും.

അച്ചു November 30, 2007 at 2:25 PM  

ഗെഡി...വളരെ നന്നായിട്ട് ഇണ്ട്...അഭിനന്ദനങ്ങള്‍..പിന്നെ അപ്പുവേട്ടന്റ്റെ ഓ.ടോ ഞാനും അങ്ങട്ട് പറഞ്ഞിരിക്കണു...;)

Anonymous December 1, 2007 at 2:44 PM  

പതിവ് പോലെ ഇതും വളരെ നന്നയിട്ടുണ്ട്...

മൂര്‍ത്തി December 17, 2007 at 8:35 AM  

നന്നായിട്ടുണ്ട് കുട്ടു...
അഞ്ചല്‍ക്കാരന്റെ വാരവിചാരം സഹായിച്ചു ഇത് കാണാന്‍..ഇല്ലെല്‍ മിസ് ആയേനേ,,,

കുട്ടിച്ചാത്തന്‍ December 17, 2007 at 9:51 AM  

ചാത്തനേറ്: വൈകിയാണെങ്കിലും വന്നു.

നവരുചിയന്‍ December 18, 2007 at 11:49 AM  

വളരെ മനോഹരം മാഷെ , ചിത്രങ്ങളും വിവരണങ്ങളും . ആ നവരാത്രി മണ്ഡപത്തിന്റെ കുറെ ചിത്രങ്ങള്‍ കൂടി കാണാന്‍ കൊതി ആകുന്നു . ആ ആളെ തുകി ഇടണ സാധനം ഇപ്പോളും പ്രയോജനപെടും ..

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP