Friday, December 28, 2007
Monday, December 24, 2007
തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം രണ്ട് - നെയ്യാര്‍
Thursday, December 6, 2007
തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം ഒന്ന്
തിരുവനന്തപുരം കാഴ്ചകള്‍ - ഭാഗം ഒന്ന് - നാപ്പിയര്‍ മ്യൂസിയം & ആര്‍ട്ട് ഗാലറി
നഗരത്തിന്റെ ഹൃദയഭാഗത്തായി, മൃഗശാലയ്ക്ക് സമീപമായാണ് ആര്‍ട്ട് ഗാലറിയുടെ സ്ഥാനം. രാവിലെ 10 മണിമുതല്‍ വൈകുന്നേരം നാലേമുക്കാല്‍ വരെ പ്രവേശനം. പ്രവേശന ഫീസ് 5 രൂപ. അമൂല്യങ്ങളായ ഒരുപാട് വെങ്കല/ദാരു ശില്പങ്ങള്‍, ചിത്രങ്ങള്‍, വിളക്കുകള്‍ തുടങ്ങി ഒരുപാട് കാഴ്ചകള്‍ കാണാം. അകത്ത് ഫോട്ടോഗ്രാഫി നിരോധിച്ചിരിക്കുന്നു.
19-ആം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച ഈ ആര്‍ട്ട് ഗാലറി കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തെ അടുത്തറിയാന്‍ വളരെ സഹായിക്കും.
Tuesday, November 27, 2007
പത്മനാഭപുരം കൊട്ടാരം - ഫോട്ടോപോസ്റ്റ്
തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്ക് പോകുന്ന (എന്‍.എച്ച് 47) റൂട്ടിലൂടെ ഏകദേശം
55 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തക്കലെ എന്ന സ്ഥലമായി. ഇവിടെനിന്നും ഏകദേശം രണ്ടുകിലോമീറ്റര്‍ ദൂരമുണ്ട് കല്‍ക്കുളം എന്ന ഗ്രാമത്തിലേക്ക്. ഇവിടെയാണ് സുപ്രസിദ്ധമായ പത്മനാഭപുരം കൊട്ടാരം. പഴയ തിരുവിതാംകൂറിന്റെ തലസ്ഥാനമായിരുന്നു പത്മനാഭപുരം. 1592-1609 എ.ഡി കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ വാണിരുന്ന ഇരവിവര്‍മ്മ കുലശേഖരപെരുമാള്‍ ആണ് 1601- ഓടെ ഈ കൊട്ടാരം പണികഴിപ്പിച്ചത്. പിന്നീട് വന്ന പല രാജാക്കന്മാരും ഈ കൊട്ടാരത്തില്‍ പല പരിഷ്കാരങ്ങളും വരുത്തി. 1744 എ.ഡി.യില്‍ മഹാരാജാ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് നവരാത്രി മണ്ഡപവും, കൊത്തുപണികളോടു കൂടിയതും, നാലുനിലകളുള്ളതുമായ “ഉപ്പരിക മാളിക“-യും പണികഴിപ്പിച്ചത്. പിന്നീട് അദ്ദേഹം ഈ കൊട്ടാരം ശ്രീപത്മനാഭന് സമര്‍പ്പിച്ചു. അന്നു വരെ കല്‍ക്കുളം കൊട്ടാരം എന്ന് പേരുണ്ടായിരുന്ന ഈ കൊട്ടാരം പത്മനാഭപുരം കൊട്ടാരം എന്ന് അറിയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിനു ശേഷം വന്ന കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ കുലശേഖര പെരുമാള്‍ (ധര്‍മ്മരാജ 1758-98 എ.ഡി) 1790-ഓടെ തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റി. നാലഞ്ചാള്‍ പൊക്കത്തില്‍ കെട്ടിയിരിക്കുന്ന കരിങ്കല്ലു മതില്‍ക്കെട്ടിനകത്താണ് കൊട്ടാര സമുച്ചയം സ്ഥിതിചെയ്യുന്നത്. ഏഴേക്കറോളം വിസ്തൃതിയുണ്ട് ഈ കൊട്ടാര സമുച്ചയത്തിന്. പൂമുഖം, മന്ത്രശാല, മണിമേട (ക്ലോക്ക് ടവര്‍), നാടകശാല, തായ്‌കൊട്ടാരം, ഉപ്പരിക്ക മാളിക, കണ്ണാടിത്തളം, നവരാത്രി മണ്ഡപം, ഇന്ദ്രവിലാസം, ചന്ദ്രവിലാസം, ഊട്ടുപുര എന്നിവയാണ് കൊട്ടാരത്തിന്റെ പ്രധാന ഭാഗങ്ങള്‍.
കേരളാ ഗവണ്മെന്റിന്റെ കീഴിലുള്ള ഈ കൊട്ടാരത്തില്‍ നല്ലോരു മ്യൂസിയം പ്രവര്‍ത്തിക്കുന്നുണ്ട്.
പണ്ടുകാലത്തെ നാണയങ്ങള്‍, ആയുധങ്ങള്‍, വിവിധ ശില്‍പ്പങ്ങള്‍, താളിയോലകള്‍ തുടങ്ങിയവ
വളരെ ഭംഗിയായി ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 09:00 മണിമുതല്‍ വൈകുന്നേരം 05:00 മണി
വരെയാണ് കൊട്ടാരത്തിനകത്തേക്ക് പ്രവേശനം. തിങ്കളാഴ്ച ഒഴിവുദിവസം. കൊട്ടാരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഓരോ സ്ഥലത്തും ഗൈഡുകളെ കാണാം. അവര്‍ ഓരോ കാഴ്ചകളെ കുറിച്ചും വിശദമായി പറഞ്ഞുതരും. ചരിത്രകുതുകികള്‍ക്കും, കേരളീയ ദാരുശില്‍പ്പകലകളെ കുറിച്ചും, ചിത്രകലകളെ കുറിച്ചും പഠനം നടത്തുന്നവര്‍ക്കും വളരെ നല്ലൊരു സ്ഥലമാണ് പത്മനാഭപുരം കൊട്ടാരം.
മുഖപ്പ്
കുളവും, കുളിക്കടവും
ചൈനക്കാര്‍ രാജാവിനു സമ്മാനിച്ച സിംഹാസനം
ഔഷധമൂല്യമുള്ള
നിരവധി മരങ്ങളുടെ തടിയില്‍ നിര്‍മ്മിച്ച കട്ടില്‍. ചൈനക്കാര്‍ സമ്മാനമായി കൊടുത്തതാണത്രേ
ഇത്.
നവരാത്രി മണ്ഡപം
നാഗവല്ലീ... മനോഹരീ..
ഭഗവതി - ദാരുശില്‍പ്പം
എണ്ണയൊഴിച്ചാല്‍, ഒരു രാത്രി മുഴുവന്‍ കത്തുന്ന വിളക്ക്. ഗോളാകൃതിയാര്‍ന്ന ഭാഗത്ത്
എണ്ണയൊഴിക്കുന്നു. അത് ചെറിയ ഒരു ദ്വാരം വഴി താഴെയുള്ള ചെറിയ തട്ടില്‍ എത്തുന്നു.
തട്ട്
തായ്‌കൊട്ടാരത്തിലെ ഒറ്റപ്ലാവില്‍ തീര്‍ത്ത തൂണ്
ബെല്‍ജിയന്‍
കണ്ണാടി
ങ്ഹാ.. ഇതെന്താണെന്ന് മനസ്സിലായോ? ഇതാണ് കാപ്പിറ്റല്‍ പണിഷ്‌മെന്റിനുള്ള ഉപകരണം. കൊടും കുറ്റവാളികളെ ഇതിനുള്ളിലാക്കി, തുറസ്സായ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് കെട്ടിത്തൂക്കുന്നു.
ഭക്ഷണവും വെള്ളവും കിട്ടാതെ അങ്ങിനെ തളര്‍ന്ന് തൂങ്ങിക്കിടക്കുമ്പോള്‍, കഴുകന്‍മാര്‍
വന്ന് ആദ്യം കണ്ണുകളും, പിന്നെ ശരീരത്തിനെ ഓരോ ഭാഗങ്ങളുമായി കൊത്തിത്തിന്നുന്നു. (ഇതിനെ
പറ്റി ഗൈഡിന്റെ വിവരണം കേട്ടപ്പോള്‍ ശരിക്കും പേടിച്ചുപോയി കെട്ടോ)
തുടി - (വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കപ്പിയുടെ പൂര്‍വ്വികന്‍)
തിരുവിതാംകൂര്‍ രാജാക്കന്മാരുടെ മറ്റൊരു കൊട്ടാരമായിരുന്ന
കായംകുളം കൃഷ്ണപുരം കൊട്ടാരത്തെ പറ്റി അറിയാന്‍ അപ്പുവേട്ടന്റെ ഈ പോസ്റ്റുകള്‍ കൂടി
കാണുക:
http://appoontelokam.blogspot.com/2007/09/1.html
http://appoontelokam.blogspot.com/2007/09/blog-post.html