കോവളം, ശംഖുമുഖം - ഒരു ഫോട്ടോപോസ്റ്റ്
കഴിഞ്ഞ മാസം, ജീവിതത്തിലാദ്യമായി ഒരു DSLR ക്യാമറ കൈയില്‍ കിട്ടിയപ്പോഴാണ്, കോവളത്ത് ഒന്നുകൂടി പോയാലോ എന്ന ഒരു ആഗ്രഹം മനസ്സില്‍ ഉദിച്ചത്. പിന്നെ താമസിപ്പിച്ചില്ല, വച്ചു പിടിച്ചു കോവളത്തേക്ക്. പോകുമ്പോള്‍ മഴയൊന്നും ഉണ്ടായിരുന്നില്ല. കോവളത്തെത്തി കുറച്ച് ഫോട്ടോസ് എടുത്തപ്പോള്‍ അതാ ശംഖുമുഖം വിളിക്കുന്നു. വിളികേട്ടു.!. അവിടെപ്പോയി..! ഒരു കാപ്പി കുടിച്ച്, കാനായി കുഞ്ഞിരാമന്റെ മത്സ്യകന്യകയെ കണ്ട്, സുഖല്ലേ എന്ന് ചോദിച്ചപ്പോഴെക്കും മഴപെയ്തു. പിന്നെ അവിടെ നിന്നും സി.ഐ.ഡി എസ്‌കേപ്. ഈ യാത്രയില്‍ കിട്ടിയ കുറച്ച് ചിത്രങ്ങള്‍ ഇതാ.
അപാര സുന്ദര നീലാകാശം, അപാര സുന്ദര നീല സമുദ്രം
എല്ലാം മായ്ക്കുന്ന കടല്‍ ഇതും മായ്ക്കും
ഇതിനൊരടിക്കുറിപ്പ് പറയാമോ?
ഇരുളും വെളിച്ചവും സമരേഖയാണെന്നുമല്ലെന്നുമോതിയും, തല്ലിയും...
15 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കഴിഞ്ഞ മാസം, ജീവിതത്തിലാദ്യമായി ഒരു DSLR ക്യാമറ കൈയില്‍ കിട്ടിയപ്പോഴാണ്, കോവളത്ത് ഒന്നു പോയാലോ എന്ന ഒരു ആഗ്രഹം മനസ്സില്‍ ഉദിച്ചത്. പിന്നെ താമസിപ്പിച്ചില്ല, വച്ചു പിടിച്ചു കോവളത്തേക്ക്.
ഈ യാത്രയില്‍ കിട്ടിയ കുറച്ച് ചിത്രങ്ങള്‍ ഇതാ കുട്ടൂന്റെ ലോകത്തില്‍.
“കോവളം, ശംഖുമുഖം - ഒരു ഫോട്ടോപോസ്റ്റ്“
http://kuttoontelokam.blogspot.com/2007/07/blog-post_19.html
കുട്ടൂ കുട്ടാ അതി മനോഹരം. അപ്പോ ഇത്രേം നാളും DSLR അല്ലായിരുന്നോ? ഇതേതാ ക്യാമറ? നിക്കോണ്‍?
ആ പതിമൂന്നാം ഫോട്ടോയുടെ ഒറിജിനല്‍ ഒന്നു തരാമോ? വിക്കിപീഡിയയില്‍ ചേര്‍ക്കാനാ, ഒരു ലേഖനത്തിന്റെ കൂടെ.
ഇരുളും വെളിച്ചവും സമരേഖയാണെന്നുമല്ലെന്നുമോതിയും, തല്ലിയും,
വിശ്രമം,
ഇതിനൊരടിക്കുറിപ്പ് പറയാമോ?
ഇതു മൂന്നും ഒഴിച്ച് ബാക്കി എല്ലാത്തിന്റേം വാള്‍ പേപ്പര്‍ വേര്‍ഷന്‍ വിതൌട്ട് വാട്ടര്‍ മാര്‍ക്ക് അയച്ച് തരുവോ?
ചാത്തനേറ്:
DSLR ഇത്രേം ഭയങ്കരനാ അല്ലേ!!!!
Nice photos!
manooharamaayirikkunnu.sankhumugham kaanan kothi thoonnunnu
അപ്പു: DSLR കിട്ടിയിട്ട് ഒരു മാസത്തോളമേ അയുള്ളൂ. അതു വരെ സാദാ പൊയന്റ് ആന്‍ഡ് ഷൂട്ട ക്യാമറ ആയിരുന്നു.
ഇത് നിക്കോണ്‍ D50 ആണ്.
"kaladippadukal" - The best
ദൃശ്യമനോഹരം.
DSLRന്റെ മേന്മ ചിത്രങ്ങളില്‍ തെളിഞ്ഞു കാണാം.
ചിത്ര 6ഉം 8ഉം നന്നായിരിക്കുന്നു.
കുട്ടൂസ് കലക്കന്‍ പടംസ്..!!
ആ കാല്‍പാട് ചിത്രം എന്നെ കണ്‍ഫ്യൂഷനാക്കി. അതെന്താ അങ്ങനെ..? കാല്‍പാട് കുഴിഞ്ഞല്ലേ വരിക..?
ഹഹഹ... ശരിയാണല്ലോ ഉണ്ണിക്കുട്ടാ... ചില ആംഗിളില്‍ നിന്നു നോക്കിയാല്‍ കുഴിഞ്ഞും, ചില ആംഗിളില്‍ നിന്നു പൊങ്ങിയും തോന്നുന്നു.
ഭാര്യയുടെ കെട്ടുതാലി പണയം വെച്ചിട്ടാണേലും ഞാനും ഒരു DSLR തന്നെ വാങ്ങും.
കുട്ടൂസ് കലക്കന്‍ പടംസ്..!!
എന്റെ മണ്ണും
എന്റെ ആകാശവും
തിരകളും
പ്രണയവും.....
പിന്നെ എന്റെ മാത്രം നഷ്ടങളും........
excellent...
എല്ലാവരും കാമറയെ പുകഴ്ത്തുന്നതു കണ്ടു...
ചായപെന്‍സിലുള്ളവന്‍ നല്ല ചിത്രകാരനോ
മഴുവുള്ളവന്‍ നല്ല മരംവെട്ടുകാരനോ ആകുന്നില്ല...
കുട്ടു, വളരെ നന്നായിട്ടുണ്ട്.. കാമറക്കണ്ണിലൂടെ ഈ ദൃശ്യങ്ങള്‍ കണ്ട കുട്ടൂന്റെ അകകണ്ണിന് അഭിനന്ദനങ്ങള്‍!!
i like the photos of 4, 6, 8, 10
കാല്‍പ്പാടുകള്‍ നന്നായിരിക്കുന്നു.
കുട്ടൂ ചിത്രങ്ങളെല്ലാം വളരെ നന്നയിട്ടുണ്ട്.അഭിനന്ദനങ്ങള്‍. ഏനിക്കേറ്റവുമിഷ്ടപ്പെട്ടചിത്രം 'തീരം'. അടിക്കുറിപ്പ് : "..ആരുവാനാരുവാനീവിധത്തില്‍ കീറിയെറുന്നു വാനിടത്തില്‍..."
പണ്ടുപഠിച്ച് ഒരു കവിത് യാണോര്‍മ്മവരുന്നത് ഈ പടം കാണുമ്പോള്‍
Post a Comment