മത്സ്യാകര്‍ഷണയന്ത്രം - മീനുകള്‍ ജാഗ്രതൈ...!!!
ഇന്ന് മാതൃഭൂമി പത്രത്തില്‍ കണ്ട രസകരമായ ഒരു പരസ്യം.
“മത്സ്യാകര്‍ഷണയന്ത്രം, തടസ്സങ്ങള്‍ മാറ്റി മത്സ്യ ലഭ്യതയും, ധനവും, സമ്പത്തും പ്രദാനം ചെയ്യുന്നു..”
കൂടാതെ ജോതിഷിയുടെ പേരും, അഡ്രസും കൊടുത്തിട്ടുണ്ട്.
ഇരയെ കോര്‍ത്ത ചൂണ്ടയുടെ അറ്റത്ത് യന്ത്രം കെട്ടിയിടുകയാണൊ, അതോ വലയുടെ സൈഡില്‍ പിടിപ്പിക്കുകയാണൊ വേണ്ടത് എന്ന് പരസ്യത്തില്‍ പറഞ്ഞിട്ടില്ല.
ഇതായിരിക്കും യന്ത്രവല്‍കൃത മീന്‍ പിടുത്തം (കലക്കവെള്ളത്തില്‍..!!)
എന്തായാലും മീനുകള്‍ ജാഗ്രതൈ...!!!
8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
“മത്സ്യാകര്‍ഷണയന്ത്രം, തടസ്സങ്ങള്‍ മാറ്റി മത്സ്യ ലഭ്യതയും, ധനവും, സമ്പത്തും പ്രദാനം ചെയ്യുന്നു..”
ന്ന്യന്ത്രത്തെ പറ്റി കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് ഇപ്രകാരം , ചീന വലയില്‍ ഒരു യന്ത്രം ഇട്ടാല്‍ പിറ്റേന്ന് , ഒരു ലോറിയും വിളിച്ച് വരണം മീനെ കയറ്റി അയക്കാന്‍ :)
ഈ തിമീഗലത്തെ ഒക്കെ ആകര്‍ഷിക്കുമോ അവോ ?
എന്നാപ്പിന്നെ ആ "പാവം" ജ്യോതിഷിക്ക് ആ യന്ത്രം ഉപയോഗിച്ച് ധാരാളം മീന്‍ പിടിച്ച് കാശുകാരനായാല്‍ പോരായിരുന്നോ?
ഒരു കമന്റാകര്‍ഷണ യന്ത്രം ആരെങ്കിലും ഉടന്‍ കണ്ടുപിടിച്ചേക്കും...:)
ഹി ഹി ഹി..
അല്ല പിന്നെ..
പ്രിയപ്പെട്ട മൂര്‍ത്തിച്ചേട്ടാ..
ജ്യോതിഷി സ്നേഹമുള്ളവനാ...
അതുകൊണ്ടാ സ്വന്തമായി കാശുണ്ടാക്കാതെ നാട്ടാരെ സഹായിക്കാന്‍ നടക്കുന്നേ...
അതു മനസ്സിലാക്കാതെ വെറുതെ.. ഛെ!!! അയ്യേ..
തിമിംഗലത്തെ ആകര്‍ഷിക്കാന്‍ ആ യന്ത്രം അഞ്ചാറെണ്ണം ചേര്‍ത്തുകെട്ടിയാല്‍ മതിയെന്ന് അന്വേഷിച്ചപ്പോ പറഞ്ഞു തന്നില്ലേ താരമേ........
മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങള്‍ പഠിക്കണമെങ്കില്‍ ഈ ജ്യോതിഷിയുടെ അടുത്ത് തന്നെ ട്യൂഷന് പോകണം.
അല്ല വിദ്യാഭ്യാസമില്ലാത്തവര്‍ കൂടുതല്‍ എവിടെയാണോ ആ മേഖലയിലാ തന്റെ മാര്‍ക്കറ്റ് കണ്ടെത്തേണ്ടതെന്ന് അദ്ദേഹം മനസിലാക്കിയതാ ഈ പരസ്യത്തിനു കാരണം.
ഹ..ഹ..ഹ..
ശരി തന്നെ മാഷേ... ഇതു തന്നെ യന്ത്രവല്‍കൃത മീന്‍ പിടുത്തം (കലക്കവെള്ളത്തിലെ)...
Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Estabilizador e Nobreak, I hope you enjoy. The address is http://estabilizador-e-nobreak.blogspot.com. A hug.
Post a Comment