About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
വെള്ളച്ചാട്ടം - ഒരു പരീക്ഷണ ചിത്രം
(
മോഡ്: അപ്പര്‍ച്ചര്‍ പ്രയോറിറ്റി (f22)
ഷട്ടര്‍:1/1.6 Secs
ഫില്‍ട്ടര്‍: പോളറൈസര്‍
)
കൊള്ളാമല്ലൊ ചിത്രം.
ആ ഇലകള് കൂടെ അനങ്ങാതെ നിന്നിരുന്നെങ്കില്‍ പൂര്‍ണ്ണാമായേനെ.
നല്ല ചിത്രം...
ഇത് പ്രക്ര്തിയുടെ സ്വന്തം ഷവര്‍...
പ്രകൃതിയുടെ കിലുങ്ങിചിരി എന്നൊക്കെ പറയുന്നതിതാണല്ലെ. നല്ല ഫോട്ടോ.
ഷട്ടര്‍സ്പീഡ് ടെക്നിക്ക് നന്നായിരിക്കുന്നു. വെള്ളച്ചാട്ടം കുറച്ചുകൂടി ക്ലോസപ്പില്‍ എടുത്തിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായിരിക്കുമെന്ന് തോന്നുന്നു
പച്ചാളം: നല്ല കാറ്റായിരുന്നു ആ സമയത്ത്. കുറേ നേരം കാത്തുനിന്നു. പറ്റിയില്ല.
നരിക്കുന്നന്‍, ചന്തു: നന്ദി
പൈങ്ങോടന്‍:
വെള്ളച്ചാട്ടം ക്ലോസപ്പില്‍ എടുത്ത പടം കൂടി അപ്‌ലോഡ് ചെയ്യുന്നു. ആസ്വദിക്കുക.
ചിത്രങ്ങല്‍ വളരെ ഇഷ്ടമായി...
കുളിരുള്ള ചിത്രങ്ങള്‍...
സസ്നേഹം,
ശിവ
മനോഹരം.
ഇതെവിടെയാ സ്ഥലം?
നല്ല ചിത്രങ്ങള്‍
അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡ് സിലക്റ്റ് ചെയ്തത് എന്തുകൊണ്ടാണെന്ന് മനസിലായില്ല.
ഷട്ടര്‍ പ്രയോറിറ്റിയില്‍ സ്പീഡ് കുറച്ച് വച്ച് എടുക്കുന്നതല്ലേ(ആണോ?) സാധാരണ രീതി?
(സോറി, പൊട്ടച്ചോദ്യമാണെങ്കില്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ വിട്ടുകളഞ്ഞേക്കൂ)
അതെ കുറ്റ്യാടിക്കാരാ... സാധാരണ ഷട്ടര്‍ സ്പീഡ് കുറച്ച് എടുക്കുന്നതാണ് രീതി. പക്ഷെ, ഇവിടെ അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ക്യാമറ ട്രൈപ്പോഡില്‍ വച്ച്, അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡില്‍ ഇടുക. ഏറ്റവും കുറഞ്ഞ അപ്പര്‍ച്ചര്‍ സെലക്റ്റ് ചെയ്യുക(വലിയ എഫ് നംബര്‍). ടൈമര്‍ മോഡില്‍ ഇട്ട് ഫോട്ടോ എടുക്കുക.
അപ്പോള്‍, നമ്മള്‍ സെറ്റ് ചെയ്യുന്ന അപ്പര്‍ച്ചറിനനുസരിച്ച് ഷട്ടര്‍ സ്പീഡ് ക്യാമറ ഓട്ടോമാറ്റിക്കായി തിരഞ്ഞെടുക്കുന്നു. ഇത് ആ സിറ്റ്വേഷന്‍ ചിത്രീകരിക്കാന്‍ വേണ്ട ഏറ്റവും ഐഡിയല്‍ ആയ സ്പീഡ് ആയിരിക്കും. കുറവ് അപ്പര്‍ച്ചര്‍ എന്നാല്‍ ചിത്രങ്ങള്‍ കൂടുതല്‍ ഷാര്‍പ്പ് എന്നര്‍ഥം.
മറിച്ച് ഷട്ടര്‍ പ്രയോറിറ്റി മോഡില്‍, അപ്പര്‍ച്ചര്‍ നിയന്ത്രിക്കുന്നത് ക്യാമറയാണ്. അതുകൊണ്ട് തന്നെ ചിത്രങ്ങള്‍ തീരെ ഷാര്‍പ്പ് ആകില്ല.
നന്ദി കുട്ടു.
ഇതൊന്ന് പരീക്ഷിക്കണം...
:)
ഇലകള് ഞാന്‍ നോക്കുന്നില്ല.വെള്ളച്ചാട്ടം മാത്രം നോക്കുന്നു. കിടുക്കന്‍... ട്രൈപ്പോഡില്ലാത്തതുകാരണം പലപ്പോഴും ഇത്തരം ഒരു നല്ല വെള്ളച്ചാട്ടം പകര്‍ത്തുന്നതില്‍ ഞാന്‍ പരാജയപ്പെടാറാണ് പതിവ്.
നന്ദി നിരക്ഷരന്‍...
നല്ല കാറ്റുള്ള സമയമായിരുന്നു അത്. കുറേ കാത്തിരുന്നു. പക്ഷെ പറ്റിയില്ല...
Post a Comment