About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
29 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കിളികളുണരും നേരം
valare manoharam. chila ormakal unarunnoo....! nandi.
മനോഹരമായ ഒരു പ്രഭാതത്തിന്റെ നേര്‍ക്കാഴ്ച്ച..."കിളികളുണരും നേരം..."
:)
നല്ല ക്ലിക്ക്...*
ശരിക്കും കണ്ണ് കുളിര്‍ത്തു ഈ പ്രഭാത കാഴ്ച ..മനസ്സില്‍ വന്നത് ചങ്ങമ്പുഴയുടെ വരികളാണ് ..
"ഇവയെല്ലാം ആ വെറും ഗ്രാമരംഗം ഭുവനൈക സ്വര്‍ഗമായി തീര്‍ത്തിരുന്നു ..
അവിടമോരൈശ്വര്യ ദേവതതന്‍ അനഘ ദേവാലയമായിരുന്നു "
ഹാ..സുന്ദരം
..nice effort.
prakruthi manohari
thankalude photo athu kuduthal hrudhyamaakki!
:-)
പ്രഭാത ചിത്രം നന്നായി...
എത്ര സുന്ദരം ഈ ചിത്രം.... നല്ല നിറ സമന്വയം....
മനോഹരം
ഇരുളിൻ മഹാനിദ്രയിൽ നിന്നുണർത്തിനീ നിറമുള്ള ജീവിതപീലി തന്നു..
എന്റെ ചിറകിന്നാകാശവും നീ തന്നു..
Good morning !! Feeling fresh !
നല്ല ചിത്രം
ആകാശം ആകെ വെളുത്തുപോയി.ND filter ഉപയോഗിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം എന്ന് ഒരു സുഹൃത്ത് പറഞ്ഞിരിന്നു. തൃശ്ശൂരും എറണാകുളത്തും അന്വേഷിച്ചെങ്കിലും ND filter കിട്ടിയില്ല. കുട്ടുവിന്റെ കയ്യില്‍ ഉണ്ടോ ഈ ഫില്‍റ്റര്‍?
നാട്ടിലൊന്നെത്തിക്കൊട്ടെ എന്നിട്ടു വേണം കോഴികൂവുന്നതും കിളികൾ ചിലക്കുന്നതും കേട്ട് ഉണരാൻ ,ഹൊ സത്യമായും കൊതിയാകുന്നു .
ആശംസകൾ
അതിമനോഹരം!!
നല്ലൊരു പ്രഭാതക്കാഴ്ച അതേപോലെ ഒപ്പിയെടുത്തു ഈ ചിത്രത്തിൽ. ആ മരങ്ങൾക്കിടയിലെ മഞ്ഞ് കാണുവാനെന്തു ഭംഗി !! ഈ ഫ്രെയിമിൽ ആകാശം ഇല്ലായിരുന്നുവെങ്കിൽ എന്തായിരുന്നു കുഴപ്പം?
ഓടോ: പൈങ്ങോടാ ND Filter ഉപയോഗിച്ച് ഈ ഫോട്ടോയിലെ ആകാശത്തിന്റെ എക്സ്പോഷർ പ്രശ്നം പരിഹരിക്കാം എന്ന് ഞാൻ വിശ്വസിക്കുന്നില്ല. കാരണം Neutral Density Filter ഒരു രംഗത്തെ എല്ലാ ലൈറ്റ് കളറുകളുടെയും ഇന്റൻസിറ്റിയെ ഒരുപോലെ കുറയ്ക്കുകയാണു ചെയ്യുന്നത്. അതിന്റെ ഉപയോഗം ഇതുപോലെയുള്ള സീനുകളിലല്ല. ഫോട്ടോഗ്രാഫർക്ക് ഒരു സ്ലോ ഷട്ടർ സ്പീഡ് ഉപയോഗിക്കേണ്ട രംഗമാണെന്നിരിക്കട്ടെ. ഉദാഹരണം നല്ല വെയിലുള്ള ഒരു നട്ടുച്ച. ഒരു വെള്ളച്ചാട്ടം സ്ലോഷട്ടർ സ്പീഡിൽ എടുക്കണം. പക്ഷേ വെയിലിന്റെ ശക്തികാരണം 1/125 ൽ താഴെപോകുവാൻ സാധിക്കുന്നില്ലെന്നിരിക്കട്ടെ. ഈ സാഹചര്യത്തിൽ ഒരു ND Filter ഉപയോഗിച്ചാൽ ക്യാമറയിലേക്ക് കടക്കുന്ന ആകെലൈറ്റിന്റെ അളവ് കുറയും, ഒരു കളറുകൾക്കും വ്യത്യാസം വരുകയുമില്ല. അപ്പോൾ നമുക്ക് സ്ലോ ഷട്ടർ സ്പീഡ് എടുക്കുവാൻ സാധിക്കുമല്ലോ.
ഈ ഫോട്ടോയിൽ അത്തരം ഒരു ഫിൽറ്റർ ഉപയോഗിച്ച് ആകാശത്തിന്റെ എക്സ്പോഷർ കറക്റ്റാക്കാൻ ശ്രമിച്ചാൽ സംഭവിക്കാൻ പോകുന്നതെന്തെന്ന് അറിയാമല്ലോ? ആകാശം കറക്റ്റായി കിട്ടും. പക്ഷേ ‘കിളികളുണരുന്ന നേരം’ ഇങ്ങനെയല്ല, അതിനേക്കാൾ ഇരുണ്ടു കാണപ്പെടും. ചുരുക്കിപ്പറഞ്ഞാൽ ഫ്രെയിമിലെ വ്യത്യസ്ത ഭാഗങ്ങളുടെ എക്സ്പോഷർ തമ്മിൽ വലിയ അന്തരമുണ്ടെങ്കിൽ ND Filter ഉപയോഗിച്ചതുകൊണ്ട് യാതൊരു ഗുണവും ഇല്ല.
അപ്പുവേട്ടന്, പൈങ്ങോടന്‍:
എന്റെ കൈയില്‍ Plain ND filters ഉണ്ട്. പക്ഷെ, ഈ ഷോട്ടില്‍ അത് ഉപയോഗിച്ചാല്‍ അപ്പുവേട്ടന് പറഞ്ഞ എഫക്റ്റ് ആണ് കിട്ടുക.
ഇനി വേറൊരു തരം ND filters ഉണ്ട്.
Graduated ND filters. (http://en.wikipedia.org/wiki/Graduated_neutral_density_filter) ഇതുപയോഗിച്ചാല്‍ ഫോട്ടോയുടെ ചില ഭാഗങ്ങളില്‍ വെളിച്ചം കുറയ്ക്കാന്‍ ഉപയോഗിക്കാം. എന്റെ കൈയില്‍ ഇല്ല. ഒന്നു വാങ്ങണം.
അപ്പുവേട്ടാ,ഈ ഫ്രെയിമില്‍ ആകാശം മനപൂര്‍വ്വം കൊടുത്തതാണ് (ഒരല്‍പ്പം ഓവര്‍ എക്സ്പോസ്ഡ് ആണെങ്കിലും) വെള്ള നിറം ഒരു ഗ്രേഡിയന്റ് കര്ട്ടന് പോലെ ഫോട്ടോയുടെ മദ്ധ്യഭാഗത്തേക്ക് വരുന്ന ഒരു ഫീലിങ്ങ് കിട്ടുമല്ലോ എന്ന് കരുതി. ആകാശം ഇല്ലാത്ത ഫ്രെയിം ഉണ്ട്. പക്ഷെ അത് ഒരു പൂര്‍ണ്ണത തോന്നുന്നില്ല.
പൈങ്ങോടന്‍:
ND Filters വാങ്ങുന്നുണ്ടെങ്കില്‍,
ND Filters സാധാരണയായി വരുന്നത് ND-2, ND-4, ND-8 എന്നിങ്ങനെ നമ്പര്‍ ഇട്ടാണ്.
ND-2 ഒരു F-Stop-ഉം, ND-4 രണ്ടും, ND-8 മൂന്നും F-Stop-കള്‍ കുറയ്ക്കും.
@ പൈങ്ങോടന്‍,അപ്പു ,
What you are meaning is Graduated neutral density filter(GND).Only the top portion will be dark.You will need a separate filter holder to effectively use it.That beast is very difficult to tame:-)
Btw I suggest using a graduated tobacco filter(orange color)to simulate an early morning light.Try a mock up in photoshop.
ishtaayi
നന്ദി ബ്രൈറ്റ്, കുട്ടൂ..
പുതിയ അറിവുകള്‍ക്ക് നന്ദി അപ്പു,കുട്ടു,ബ്രൈറ്റ്
nice picture.
pakshe killikal unnarunna neram ithano?
picturil thana avar padathathi !
റാബി:
കിളികളുണരുന്ന നേരം 3:30 ആണെന്ന് റാബി നേരത്തേ പറഞ്ഞില്ലേ? എന്നിട്ടാ കമന്റെന്താ ഡിലീറ്റിയത്? :)
Feeling fresh.
Nice shot.
Sarikkum oru palakkadan "TOUCH"..!!
ഇത് പാലക്കാടല്ല.
തിരോന്തരത്തുനിന്നും പൊന്മുടി പോകുന്ന വഴിയില്‍ ഏതോ ഒരു സ്ഥലം.
Post a Comment