About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
13 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ഗണേശോത്സവത്തിന് നിമജ്ജനം ചെയ്ത പ്രതിമകള്‍ കടല്‍ തിരികെ കൊണ്ടുവന്നിരിക്കുന്നു...
വീണിതല്ലോ കിടക്കുന്നു ധരണിയില്‍....
പോകുമ്പോ എന്ത് ഭംഗിയായിരുന്നു.
ഇതൊരു Horizontal view ആയിരുന്നെങ്കില്‍ ഒന്നുകൂടി നന്നാവുമായിരുന്നോ? എനിക്കൊരു ഡൌട്ട്
ഭൂമിയിലെ മണൽപാടുകൾ നന്നായിരിക്കുന്നു, ചവിട്ടിമെതിക്കപ്പെട്ടതിന്റെ അടയാളങ്ങൾ..!
പ്രതിമയുടെ പ്ലാസ്റ്റർ ഓഫ് പാരീസിന്റെ വെളുപ്പ് കോണ്ട്രാസ്റ്റിംഗ് എങ്കിലും അലോരസമാകുന്നത് പോലെ. :(
കമ്പോസിഷനെന്തോ ഒരു ഇത്... നല്ലൊരു ചിത്രം ഒളിച്ചിരിക്കുന്നു. വിടരുത്. :)
ഒരു കഷ്ണം തിര.. ഉടഞ്ഞ ഒരു ശംഖ്.. ഒരു ചത്ത മീൻ.. അങ്ങനെ എന്തെങ്കിലും കൂടി ഫ്രെയിമിൽ..?
പൈങ്ങോടന്‍:
നന്ദി.. ഞാന്‍ അത് ആലോചിക്കായ്കയല്ല. പക്ഷെ ഇതിന്റെ സമീപത്ത് കുറേപ്പെര്‍ നില്‍ക്കുന്നുണ്ടായിരുന്നു. കുറേ ഫാമിലീസ്.
അവരുടെ കാലുകള്‍ ഒഴിവാക്കുകയും വേണം. എന്നാല്‍ ഉടലില്ലാത്ത തല വൃത്തികെട്ട തീരത്തടിഞ്ഞു എന്ന ഫീല്‍ കൊണ്ടുവരികയും വേണം എന്ന ഐഡിയയില്‍ തിരഞ്ഞെടുത്ത ഒരു കോമ്പോസിഷനാണ് ഇത്.
പിന്നെ തലയിലെ ട്യൂബ്‌ലൈറ്റ് കത്താന്‍ വിസമ്മതിച്ചകാരണം വേറെ കോമ്പോസിഷനുകള്‍ പരീക്ഷിക്കാന്‍ ഓര്‍മ്മിച്ചില്ല.
അതിനെ എടുത്ത് ഒരല്‍പ്പം മാറ്റിവച്ച് എടുക്കാമായിരുന്നു. (സാധാരണ ഒന്നിലും അങ്ങിനെ ചെയ്യാറില്ല - as it is ആണ് എടുക്കാന്‍ ശ്രമിക്കാറ്) അതും ചെയ്തില്ല. :)
എന്റെ പിഴ... വലിയ പിഴ..
അലിഫ്:
നന്ദി. പറഞ്ഞപ്പോള്‍ എനിക്കും അങ്ങിനെ തോന്നുന്നു. അതിനെ എങ്ങനെ ഡീല്‍ ചെയ്യാമായിരുന്നു എന്നാലോചിക്കുന്നു..
വിഗ്രഹഭഞ്ജനത്തിന്റെ ബാക്കിപത്രം....!!!
ഹെന്റെ ദൈവേ..
ഇത് ഏറ്റു പിടിക്കാനും ചിലപ്പോ ചില ഭ്രാന്തന്മാര്‍ ഉണ്ടാവും വിഗ്രഹത്തിന്റെ തല ഉടച്ച കടലിനെതിരെ കേസ് എടുക്കണം എന്ന് പറഞ്ഞു ... അതല്ലേ ഇന്ത്യ
പാവം ദൈവങ്ങള്‍..!
കുറച്ചുകൂടി വൈഡായിട്ടുള്ളതൊ ആ വണ്ടി,കാല്പാടുകള്‍ ഇല്ലാതിരുന്നെങ്കിലൊ അതൊ ആ വെളുപ്പ് ഇല്ലാതിരുന്നെങ്കിലൊ കൂടുതല്‍ ഫീല്‍ കിട്ടിയേനെ എന്ന് എനിക്കു തോന്നുന്നു മാഷെ
മറ്റ് അഴുക്കുകള്‍ ഒന്നും ഫ്രെയിമില്‍ ഇല്ലെങ്കിലും കാഴ്ചപ്പാട് മാറ്റാനുള്ള സ്കോപ് ഉണ്ടല്ലോ പടത്തില്‍. ഒരുപാടുപേര്‍ കടന്നുപോയതിന്റെ ഒരുപാടുപാടുകള്‍.. ആ വഴിക്കൊന്ന് ക്രോപ്പ് ചെയ്ത് അടിക്കുറിപ്പ് മാറ്റാന്‍ നോക്കിയാലോ :)
ishtaayi
Post a Comment