Wednesday, July 1, 2009

ലല്ലലമൊഴുകി കുളിരരുവി..

Photobucket


ഇവിടെ ഞെക്കിയാ കുറച്ചുകൂടി ബല്യ പടം കാണാം ട്ടോ

24 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu July 1, 2009 at 12:20 PM  

ഈ ഭംഗിയൊക്കെ ഇനി എത്ര കാലം ?

sUnIL July 1, 2009 at 12:21 PM  

nice!!

പി.സി. പ്രദീപ്‌ July 1, 2009 at 12:40 PM  

നന്നായിട്ടുണ്ട്.

Praveen $ Kiron July 1, 2009 at 1:05 PM  

മനോഹരമായിരിക്കുന്നു..

കുഞ്ഞന്‍ July 1, 2009 at 1:24 PM  

am i standing in the water..? as i feel

nice picture maashe

വിനയന്‍ July 1, 2009 at 2:52 PM  

ഹാ... എന്താ പടം!

താഴെ കുറച്ച് crop ചെയ്യാമായിരുന്നു! ആ കല്ലിന്റെ അടുത്ത് വരെ!

Alsu July 1, 2009 at 3:17 PM  

ആകെ ഒരു കുളിർമ്മ :D

bright July 1, 2009 at 3:35 PM  

Water over exposed.Tree trunk in the back ground is distracting.Should have tried a slightly different pov(point of view)

Unknown July 1, 2009 at 3:48 PM  

കുട്ടൂ, കഴിഞ്ഞ വെള്ളച്ചാട്ടത്തിന്റെ അത്രയും വന്നില്ലല്ലോ. കുറച്ചു over exposed ആയോ, അതോ ഒരു സ്പെഷ്യല്‍ എഫെക്ടിനു ചെയ്തതോ? ടൈമിംഗ് കുറച്ചിരുന്നെങ്കില്‍ ഒന്നുകൂടി നന്നകുമായിരുന്നെന്നു തോനുന്നു. foreground ലെ വെള്ളവും കുറച്ചു blurred ആയി തോനുന്നു. ക്രോപ്പിങ്ങും ഒന്നുകൂടി ശ്രദ്ധിക്കാംആയിരുന്നെന്നു തോനുന്നു.

ഗുപ്തന്‍ July 1, 2009 at 4:05 PM  

ബാക്ക്ഗ്രൗണ്ട് ഫോര്‍ഗ്രൗണ്ട് ഒക്കെ കിടിലന്‍ ‍. പക്ഷെ ആ വെള്ളം... :(

കുട്ടു | Kuttu July 1, 2009 at 4:29 PM  

കൂട്ടുകാരേ,
.raw മോഡില്‍ ഏടുത്ത പടം ‘Raw Therapee‘ എന്ന സോഫ്റ്റ്വെയറിലിട്ടോന്ന് പണിത് നോക്കിയതാ... (എന്താണു ചെയ്തതെന്ന് ചോദിക്കരുത്. കുറേ സ്ലൈഡറുകള്‍ അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചു വലിച്ചു അത്രമാത്രം. അല്ലാതെ ഫോട്ടോ എഡിറ്റിങ്ങും ഞാനും തമ്മില്‍ വല്യ ബന്ധമൊന്നുമില്ല.)


നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് നന്ദി...

ഈ അഭിപ്രായങ്ങള്‍ എല്ലാം വച്ച് നോക്കുമ്പോള്‍, ആ ഫോട്ടോ ഞാന്‍ തരക്കേടില്ലാത്തവിധം വൃത്തികേടാക്കി എന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു...

പിന്നെ ക്രോപ്പിങ്ങ്.
എങ്ങനെ ക്രോപ്പിയാലും വൃത്തിയായി കിട്ടാന്‍ ബുദ്ധിമുട്ടുള്ള ഒരു ആംഗിള്‍..ശ്ശെ.. എന്റെ പിഴ.. എന്റെ വലിയ പിഴ.. നോക്കട്ടെ ഇതെങ്ങനെ ക്രോപ്പാം എന്ന്...


Raw Therapee മുത്തപ്പാ.. ഈയുള്ളവനോടു കനിയൂ...

അഭിപ്രായങ്ങള്‍ക്ക് ഒരിക്കല്‍കൂടി നന്ദി ട്ടോ..

Typist | എഴുത്തുകാരി July 1, 2009 at 4:35 PM  

എന്തു ഭംഗി നിന്നെ കാണാന്‍!

Unknown July 1, 2009 at 9:34 PM  

എനിക്കസ്സൂയ കൊണ്ടു വയ്യേ ,ഞാനും ചേർന്നിട്ടുണ്ടൂ അപ്പുവിന്റെ ക്ലാസ്സിൽ നോക്കിക്കൊ ഒരു നാൾ ഞാനും അച്ചനെ പോലെ വളരും വലുതാവും................

ഹരീഷ് തൊടുപുഴ July 1, 2009 at 10:55 PM  

എനിക്കിഷ്ടമായി കെട്ടോ..

കുക്കു.. July 1, 2009 at 11:54 PM  

ഈ വെള്ളച്ചാട്ടവും ഇഷ്ട്ടം ആയി...
:)

Appu Adyakshari July 2, 2009 at 9:21 AM  

കുട്ടൂ, എനിക്കു തോന്നുന്നത് ഡിജിറ്റൽ ഫോട്ടോഗ്രാഫുകളുടെ ഭംഗിയും അഭംഗിയും ഓരോരുത്തരും നോക്കുന്ന മോനിറ്ററിന്റെ സെറ്റിംഗുകളെ ആശ്രയിച്ചായിരിക്കും എന്നാണ്. പ്രത്യേകിച്ചു എൽ.സി.ഡി മോനിറ്ററുകളാണെങ്കിൽ. ഇത് കുട്ടു ചിത്രം എഡിറ്റുചെയ്യാനുപയോഗിക്കുന്ന മോനിറ്ററിനും ബാധകം. ഞാൻ ഈ ചിത്രം എന്റെ ഓഫീസിലെ സാംസംഗ് മോനിറ്ററിൽ നോക്കുമ്പോൾ വളരെ കൂൾ, ഷാർപ്പ്,ക്ലിയർ ആയി തോന്നി. അതേ സമയം വീട്ടിലെ ഏസർ മോനിറ്ററിൽ ഏകലവ്യൻ പറഞ്ഞതുപോലെയും. ചിത്രം വളരെ നല്ലതയിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. കുട്ടു ഒരു വെള്ളച്ചാട്ട എക്സ്പേർട്ട് ആണല്ലോ. മറ്റൊരു കാര്യമുണ്ട് കുട്ടൂ, ഒഴുകുന്ന വെള്ളത്തിന്റെ ഈ സോഫ്റ്റ് അപ്പിയറൻസ് എല്ലാവരുടെ കണ്ണുകൾക്കും അത്ര നന്നായി തോന്നുകയില്ല. കാരണം നാച്ചുറലായി നമ്മൾ അതല്ല കാണുന്നത് എന്നതുതന്നെ. എനിക്ക് ( വ്യക്തിപരമായി )ഫാസ്റ്റ് ഷട്ടർ സ്പീഡുകളിൽ എടുത്ത ഒഴുകുന്ന വെള്ളത്തോടാണ് പ്രതിപത്തി :-)

Unknown July 2, 2009 at 9:45 AM  

കിടിലന്‍ പടം കുട്ടൂ ... ഏതാ സ്ഥലം..??

കുട്ടു | Kuttu July 2, 2009 at 10:42 AM  

അതെ. അപ്പുവേട്ടന്‍ പറഞ്ഞതാണു എന്റേയും അനുഭവം.
വീട്ടിലെ മോണിറ്ററില്‍ ഇട്ട് പണിതപ്പോള്‍ (Viewsonic) ചിത്രം കൂള്‍ (Even in Maximum Contrast, brightness) ആയിരുന്നു. ഓഫീ‍സിലെ മോണിറ്ററില്‍ (HP; Normal Contarst/Normal Brightness) ആകെ ഓവര്‍ എക്സ്പോസ്ഡ് ആയി തോന്നുന്നു.


വെള്ളച്ചാട്ടങ്ങളെ പറ്റി,
വ്യക്തിപരമായി എനിക്ക് സ്മൂത്ത് ആയി ഒഴുകുന്ന വെള്ളമാണ് ഇഷ്ടം. പാലുപോലെ ഒഴുകുന്ന വെള്ളം, തിരകള്‍...

പിന്നെ അപ്പുവേട്ടന്‍ പറഞ്ഞത് 100% ശരിയാ.. എല്ലാം വ്യക്തിപരമായ ടേസ്റ്റുകള്‍... അത്രേള്ളൂ..

ശ്രീ July 2, 2009 at 12:55 PM  

എനിയ്ക്കും സ്മൂത്ത് ആയി ഒഴുകുന്ന വെള്ളം (ചിത്രം)കാണുമ്പോള്‍ നല്ല സന്തോഷം തോന്നാറുണ്ട്... ഇവിടെയും അങ്ങനെ തന്നെ.

വളരെ ഇഷ്ടമായി

രഘുനാഥന്‍ July 2, 2009 at 6:42 PM  

അരുവിയെ കുളമാക്കിയല്ലോ .....ഇത്രയും പതയോ? വെള്ളത്തില്‍ ആരെങ്കിലും സോപ്പ് കലക്കിയോ?

കുട്ടു | Kuttu July 2, 2009 at 7:38 PM  

:D

Minnu July 2, 2009 at 9:52 PM  

നന്നായിട്ടുണ്ട്.which waterfall is this?

പൈങ്ങോടന്‍ July 3, 2009 at 1:03 AM  

എല്ലാരും അഭിപ്രായങ്ങള്‍ പറഞ്ഞ സ്ഥിതിക്ക് ഇനി ഒന്നും പറയാനില്ല :)

എന്നാലും ചിത്രം ഇഷ്ടപ്പെട്ടു

സെറീന July 4, 2009 at 9:21 AM  

നല്ല ഭംഗിയുണ്ട്...

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP