Thursday, July 23, 2009

നിറഞ്ഞൊഴുകും നിള

Photobucket

നിള നിറഞ്ഞൊഴുകിയപ്പോള്‍..

18 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu July 23, 2009 at 9:19 PM  

കഴിഞ്ഞാഴ്ച ട്രെയിനില്‍ നാട്ടില്‍ പോകുന്ന സമയത്ത് എടുത്തതാണ് ഈ പടം. പുറത്തേക്ക് നോക്കിയപ്പോളതാ ലവളിങ്ങനെ നിറഞ്ഞ് കവിഞ്ഞ് ഒഴുകുന്നു. ബ്യാഗില്‍ നിന്ന് ക്യാമറ വലിച്ചെടുത്ത് ചുമ്മാ ക്ലിക്കി. വിശദമായി കമ്പോസ് ചെയ്തെടുക്കാനുള്ള സമയം ഒന്നും കിട്ടിയില്ല. ത്രേ കിട്ടീള്ളൂ.

ഇപ്പോ കണ്ടോളൂ, നിള ഇനി എന്നാ ഇതുപോലെ നിറഞ്ഞൊഴുക എന്നൊന്നും പറയാന്‍ പറ്റില്ല. മണലെടുപ്പും മറ്റുമായി നാശത്തിന്റെ വക്കിലാണ് ഭാരതപ്പുഴ.

ramaniga July 23, 2009 at 9:54 PM  

മനോഹര ദൃശ്യം
മനം കുളിര്‍പ്പിക്കും ദൃശ്യം

കുഞ്ഞായി July 23, 2009 at 11:28 PM  

മനോഹരം!!!!

വീ കെ July 24, 2009 at 12:43 AM  

നിറഞ്ഞു കവിഞ്ഞ് കലങ്ങി മറിഞ്ഞ് കൂലംകുത്തി...

ആശംസകൾ.

Prayan July 24, 2009 at 8:39 AM  

കൊതിച്ച കാഴ്ച.....

the man to walk with July 24, 2009 at 9:56 AM  

nila marubhoomi aakunnu enna paraathi maari...kurachu kaalam ingine ozhukatte..nalla chithram

the man to walk with July 24, 2009 at 9:57 AM  

ishtaayi

ഹരീഷ് തൊടുപുഴ July 24, 2009 at 10:38 AM  

നന്ദി കുട്ടൂ..
ഇനിയും നിളയുടെ ഫോട്ടോസ് ഉണ്ടെങ്കിൽ എനിക്കൊന്നു മെയിൽ ചെയ്യാമോ??

കുട്ടു | Kuttu July 24, 2009 at 10:46 AM  

ഹരീഷ്:
ട്രെയിന്‍ പാലം കടക്കുന്നതുവരെയുള്ള സമയത്ത് എടുത്ത കുറച്ച് ചിത്രങ്ങളേ ഉള്ളൂ. എട്ടോ പത്തോ. കൂടുതല്‍ വിശദമായി എടുക്കാനൊന്നും സമയം കിട്ടിയില്ല. മിക്കവാറും എല്ലാ പടങ്ങളും ഏകദേശം ഇതേ പോലെത്തന്നെയാണ്. അതു മതിയെങ്കില്‍ മെയില്‍ ചെയ്യാം.

ഓടൊ:
ഹരീഷിന്റെ പടം c4Camera യില്‍ അവലോകനം ചെയ്തത് കണ്ടിരുന്നോ?

Areekkodan | അരീക്കോടന്‍ July 24, 2009 at 11:09 AM  

കലക്കന്‍ നിള...
കലക്കന്‍ ചിത്രം

സുനിൽ കൃഷ്ണൻ(Sunil Krishnan) July 24, 2009 at 11:25 AM  

നിളയെപ്പോലെ എന്നെ മോഹിപ്പിച്ച മറ്റ് അധികം പുഴകളില്ല.കാലിൽ ചിലങ്ക കെട്ടി നാണം കുണുങ്ങിയായി ഒഴുകുന്ന നിളയെ ആണു കൂടുതലും കണ്ടിട്ടുള്ളത്..ഈ ചിത്രത്തിലെപ്പോലെ രൌദ്രഭാവം നിറഞ്ഞൊഴുകുന്ന അവളെ ഒരിക്കൽ കാണാൻ സാധിച്ചിട്ടുണ്ട്.

ഈ പടം പോസ്റ്റ് ചെയ്തതിനു നന്ദി..ഇതൊന്ന് മെയിൽ ചെയ്യുമോ?

krish | കൃഷ് July 24, 2009 at 11:36 AM  

മഴക്കാലത്തുമാത്രമേ നിളയെ ഇങ്ങനെ നിറഞ്ഞൊഴുകുന്നത്‌ കാണാൻ പറ്റൂ. ഒഴുക്കൊന്നു കുറഞ്ഞാൽ പിന്നെ മണൽ മാഫിയകളുടെ പിടിയിലല്ലേ നിളയെന്ന ഭാരതപ്പുഴ. പിന്നെ ഇരുവശത്തുമുള്ള അനധികൃത കൈയ്യേറ്റവു. നിള നശിച്ചുകൊണ്ടിരിക്കുകയാൺ, മഴക്കാലത്തെ ഈ കലക്കവെള്ളപ്പാച്ചിലൊഴിച്ചാൽ.

siva // ശിവ July 24, 2009 at 5:50 PM  

2 മാസം മുമ്പ് ഞാന്‍ അതുവഴി പോയിരുന്നു... വറ്റി വരണ്ട നിളയെ കണ്ടപ്പോള്‍ വിഷമം തോന്നിയിരുന്നു....

കണാദന്‍ July 24, 2009 at 9:30 PM  

ഞാന്‍ മെയ്‌30 ന്‌ കണ്ട നിള ഇപ്പോള്‍ ഇങ്ങിനെയോ?എവിടുന്നു വന്നു ഇത്രയും വെള്ളം?നന്നായിട്ടുണ്ട്‌

ലതി July 24, 2009 at 11:38 PM  

അങ്ങനെയങ്ങ് ഒഴുകട്ടെ!
നല്ല പടം.

പൈങ്ങോടന്‍ July 25, 2009 at 1:26 AM  

നിള നിറഞ്ഞൊഴുകട്ടെ

ദീപക് രാജ്|Deepak Raj July 25, 2009 at 7:47 PM  

നിളാ നദി തന്നെ താങ്കളോട് എന്നും കടപ്പെട്ടിരിക്കും. ദാരിദ്രത്തിന്റെ വരള്‍ച്ചയുടെ ചിത്രങ്ങള്‍ മാത്രം സമ്പാദ്യമായുണ്ടായിരുന്ന നിളയുടെ സമ്പന്ന കാലത്തെ ഫോട്ടോ വളരെ നല്ലത്

അപ്പു August 17, 2009 at 4:03 PM  

ഈ ചിത്രത്തിലെങ്കിലും അതുകാണാൻ സാധിച്ചല്ലോ.. !

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP