Tuesday, December 2, 2008

വ്യാഴവും ശുക്രനും ചന്ദ്രനും ചേര്‍ന്ന് ആകാശത്തൊരു സ്മൈലി


ഇന്നലെ രാത്രി (ഡിസംബര്‍ 01, 2008) വ്യാഴവും, ശുക്രനും ചന്ദ്രനും ചേര്‍ന്ന് ആകാശത്തില്‍ രൂപപ്പെടുത്തിയ സ്മൈലി.


ഇതിനെ കുറിച്ചുള്ള മാതൃഭൂമി വാര്‍ത്ത ഇങ്ങനെ

തിരുവനന്തപുരം (ഡിസംബര്‍ 02, 2008) : തിങ്കളാഴ്‌ച രാത്രി ചന്ദ്രന്റെ ഇരുവശങ്ങളിലും രണ്ട്‌ കണ്ണുകള്‍പോലെ മാനത്ത്‌ തെളിഞ്ഞുകണ്ട ഗ്രഹങ്ങള്‍ വ്യാഴവും ശുക്രനുമാണെന്ന്‌ കേരള സര്‍വകലാശാല നക്ഷത്രബംഗ്ലാവിന്റെ ഡയറക്ടര്‍ ഡോ. രേണുക പറഞ്ഞു.

ഡിസംബറില്‍ സാധാരണ മകരം-കുംഭം രാശിയാണ്‌. എന്നാല്‍ ആകാശം തെളിഞ്ഞിരുന്നതിനാലാണ്‌ ഈ ഗ്രഹസംയോഗം നഗ്നനേത്രങ്ങള്‍ക്ക്‌ ദൃശ്യമായതെന്ന്‌ ഡോ. രേണുക പറഞ്ഞു. ധനുരാശിയിലാണ്‌ തിങ്കളാഴ്‌ചത്തെ ഗ്രഹസാന്നിധ്യം ദൃശ്യമായത്‌.

വ്യാഴത്തിന്‌ സൂര്യനെ ഒരു പ്രാവശ്യം ഭ്രമണംചെയ്യാന്‍ 12 വര്‍ഷം വേണം. ശുക്രന്‌ ഒരു വര്‍ഷവും വേണം.

ഇത്തരം ഗ്രഹസംയോഗങ്ങള്‍ പ്രകൃതിയില്‍ സാധാരണയാണെങ്കിലും നഗ്നനേത്രങ്ങള്‍ക്ക്‌ കാണാനാകുന്നത്‌ അപൂര്‍വമാണെന്ന്‌ ഒബ്‌സര്‍വേറ്ററി മുന്‍ ഡയറക്ടര്‍ ഗോപിചന്ദ്‌ പറഞ്ഞു. 2001-ല്‍ ഇത്തരം അഞ്ച്‌ നക്ഷത്രസംയോഗങ്ങള്‍ 'പഞ്ചനക്ഷത്ര' കണ്ടിട്ടുള്ളതായും അനുഭവമുണ്ട്‌.

ലിങ്ക്: http://www.mathrubhumi.com/php/newsFrm.php?news_id=1267995&n_type=NE&category_id=3&Farc=

10 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu December 2, 2008 at 7:41 AM  

ഇന്നലെ രാത്രി (ഡിസംബര്‍ 01, 2008) വ്യാഴവും, ശുക്രനും ചന്ദ്രനും ചേര്‍ന്ന് ആകാശത്തില്‍ രൂപപ്പെടുത്തിയ സ്മൈലി.

മാണിക്യം December 2, 2008 at 8:54 AM  

ഇവിടെ ഇന്നലെ ഉച്ചമുതല്‍
ഇരുട്ടായിരുന്നു. മൂടി കെട്ടിയ മാനം
വെളുക്കും വരെ സ്നൊവീണു കൊണ്ടെ ഇരുന്നു
പൊസിറ്റിനു നന്ദി ഇങ്ങനെ എങ്കിലും കാണാനായല്ലൊ.. :)

കുട്ടു | Kuttu December 2, 2008 at 9:39 AM  

ഇതിനെ കുറിച്ചുള്ള മനോരമ വാര്‍ത്ത ഇവിടെ
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=4830432&BV_ID=@@@

ശ്രീ December 2, 2008 at 10:28 AM  

അറിഞ്ഞിരുന്നെങ്കിലും മേഘാവൃതമായ ആകാശം ഈ കാഴ്ച കാണാന്‍ സമ്മതിച്ചില്ല
:(

സു | Su December 2, 2008 at 10:53 AM  

എനിക്കും കിട്ടി ചിരി. :)

കൂടുതൽ വിവരങ്ങൾക്ക് നന്ദി.

Rejeesh Sanathanan December 2, 2008 at 11:28 AM  

ഈ സംഭവം കണ്ട് ഇന്നലെ ആശ്ചര്യപ്പെട്ട് ഒരുപാട് പേരെ വിളിച്ചു കാണിച്ചു. കാര്യം മനസ്സിലായത് ഇപ്പൊഴാണ്. പോസ്റ്റിന് നന്ദി

smitha adharsh December 4, 2008 at 12:38 AM  
This comment has been removed by the author.
smitha adharsh December 4, 2008 at 12:41 AM  

എനിക്കും നേരിട്ടു കാണാന്‍ പറ്റിയില്ല.
പത്രത്തിലൂടെയും,ടി.വി.ന്യൂസ് ലൂടെയുമോക്കെയെ കാണാന്‍ പറ്റിയുള്ളൂ.. ..പോസ്റ്റ് ആക്കിയത് നന്നായി.

നിരക്ഷരൻ December 14, 2008 at 9:06 PM  

ഞാന്‍ കണ്ടു ആ ചിരി. ശ്രീ എന്താ പറഞ്ഞത് ആകാശം രോമാവൃതമായിരുന്നെന്നോ ? :) :)

Kaippally December 14, 2008 at 9:47 PM  

Uninteresting.

unless you can show some more drama in the shot.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP