About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
12 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കല്‍ക്കൂടിനുള്ളിലെ ദൈവം.
ഇതെവിടെയാ? ചിത്രം കൊള്ളാം
ചാത്തനേറ്: ദൈവത്തിന്റെ സര്‍വേക്കല്ല്.
ദൈവത്തിന്റെ ഒരു കാര്യം...പുള്ളിക്ക് പോലും വീടില്ല,പിന്നെയാ നമ്മുടെ കാര്യം നോക്കുന്നെ...
നല്ലൊരു ബാഗ്രൌണ്ട്.
( നിന്നു കൊണ്ടാണോ എടുത്തത്? കാമറ കുറച്ചു ലോ ബെയ്സ് ആയിരുന്നെങ്കില്‍ കൂടുതല്‍ നന്നാവുമെന്നു തോന്നുന്നു)
ee... daivangal allelum inganeya...!
Chithram nannayirikkunnuuuu...
നന്ദേട്ടാ,
അഭിപ്രായങ്ങള്‍ക്ക് നന്ദി...
രണ്ടു രീതിയിലും ഇതേ സീന്‍ എടുത്തിരുന്നു. നിലത്തിരുന്ന് പടം എടുത്തപ്പോള്‍ ചിത്രത്തില്‍ ആകാശം കൂടുതല്‍ വന്നു. പ്രത്യേകിച്ച് ഈ കല്‍കൂടിനുള്ളില്‍ കറക്റ്റായി എക്സ്പോസ് ചെയ്റ്റപ്പോള്‍ ആകാശം burned out ആയിപ്പോയി. ഫോട്ടോയില്‍ കുറേ ഭാഗം വെള്ളനിറം മാത്രം. ഒരു രസമില്ല അത് കാണാന്‍. അതാണ് നിന്നുകൊണ്ടെടുത്ത പടം ഇട്ടത്..
ഫോര്‍ ഗ്രൌണ്ട് കറക്റ്റായി എക്സ്പോസ് ചെയ്യാന്‍ ക്യാമറ സെറ്റ് ചെയ്തശേഷം കല്‍ക്കൂടിനു 'ഫില്‍ ഫ്ലാഷ്' ഉപയോഗിക്കാമായിരുന്നു.
നല്ലൊരു ചിത്രം....
ബ്രൈറ്റ്:
ഈ പടത്തില്‍ ഫ്ലാഷ് ഉപയോഗിച്ചിട്ടുണ്ട്.
മലമുകളിലെ ദൈവം!! എല്ലാ പടങ്ങളും നന്നായിട്ടുണ്ട്.. ആശംസകള്‍..
Post a Comment