Monday, June 15, 2009

മങ്കയം വെള്ളച്ചാട്ടം

Loading Images
--------------
Loading Images
---------
Loading Images
Loading Images
മങ്കയം 
കുരിശടി -കാളക്കയം വെള്ളച്ചാട്ടങ്ങള്‍.
റൂട്ട്: തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട്, ചുള്ളിമാനൂര്‍, വഴി പാലോട് എത്തി
പാലോട് നിന്നും പെരിങ്ങമ്മല, ഇടിഞ്ഞാള്‍ വഴി മങ്കയം എത്താം.
ദൂരം: 45 കിലോമീറ്റര്‍.

അതിമനോഹരമായ മൂന്ന് വെള്ളച്ചാട്ടങ്ങള്‍ ഇവിടെ ഉണ്ട്.
വെള്ളച്ചാട്ടത്തിന്റെ സമീപത്തുവരെ വാഹനം പോകുമെന്നതിനാല്‍
ഇവിടം നല്ലൊരു പിക്ക്നിക്ക് സ്പോട്ട് ആണ്.
വെള്ളച്ചാട്ടത്തില്‍ കുളിക്കേണ്ടവര്‍ക്ക് അതിനും, ഫാമിലിയ്ക്ക് കുളിക്കാന്‍ പ്രത്യേകവും സൌകര്യമുണ്ട്
ഒരാള്‍ക്ക് 20 രൂപ പ്രവേശനഫീസ്. 
വാഹനത്തിന് 10 രൂപ.
വരയാ‍ട്ടുമൊട്ട ട്രക്കിങ്ങ് തുടങ്ങുന്നത് ഇവിടെ നിന്നാണ്.
അപേക്ഷ: 
ലെന്‍സിനകത്ത് ചെറുതായി പൂപ്പല്‍ വന്നിട്ടുണ്ട്. (എങ്ങിനെ വരാ‍തിരിക്കും.?)
‌ അതാണ് കറുത്ത മാര്‍ക്കുകളായി പടത്തില്‍ കാണുന്നത്. 
ക്ഷമിക്കുക.

50 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 15, 2009 at 5:07 PM  

മങ്കയം
കുരിശടി -കാളക്കയം വെള്ളച്ചാട്ടങ്ങള്‍.
റൂട്ട്: തിരുവനന്തപുരത്ത് നിന്നും നെടുമങ്ങാട്, ചുള്ളിമാനൂര്‍, വഴി പാലോട് എത്തി
പാലോട് നിന്നും പെരിങ്ങമ്മല, ഇടിഞ്ഞാള്‍ വഴി മങ്കയം എത്താം.
ദൂരം: 45 കിലോമീറ്റര്‍.

വിജിത... June 15, 2009 at 5:32 PM  

വളരെ നല്ല ചിത്രങ്ങള്‍ ... വെള്ളം ഇത്ര ഭംഗിയായ്‌ ഒഴുകുന്നത്‌ ഇതിനു മുന്‍പ് കണ്ടിട്ടില്ല..

The Riddler June 15, 2009 at 5:37 PM  
This comment has been removed by the author.
The Kid June 15, 2009 at 5:40 PM  

The first picture is superb. Nice lighting and composition.

ശ്രീലാല്‍ June 15, 2009 at 6:05 PM  

Nice photoss Kuttoo.. perfectly exposed. good use of shutter. well taken.

Unknown June 15, 2009 at 6:49 PM  

മനോഹരം കുട്ടു. വളരെ ഭംഗിയായി എടുത്തിട്ടുണ്ട്.

മാണിക്യം June 15, 2009 at 7:50 PM  

മനുഷ്യന്‍ നശിപ്പിക്കാത്ത
കുറച്ചു സ്ഥലങ്ങള്‍ ബാക്കിയുള്ളതില്‍
ചിലതാണ് ചുള്ളിമാനൂര്‍,പാലോട്
പെരിങ്ങമ്മല, ഭാഗങ്ങള്‍
ചിത്രങ്ങള്‍ അതി മനോഹരം

പൊന്‍മുടിക്ക് കൂടി പോകൂ ചുള്ളിമാനൂര്‍ വിതുര വഴി ...അവിടെയും കുടെ നല്ല പ്രക്രുതി കാഴചകള്‍ കാണാം
വാമനപുരം ആറിന്റെ തീരങ്ങള്‍

കുട്ടു | Kuttu June 15, 2009 at 8:00 PM  

മാണിക്യം:
പൊന്മുടി, ബോണെക്കാട്, വാഴ്വാന്തോള്‍ .. അവിടെയെല്ലാം പോയിട്ടുണ്ട്. മനോഹരസ്ഥലങ്ങള്‍ തന്നെ...

Noushad June 15, 2009 at 9:17 PM  

@
<\>
_/\_NICE....

ഹരീഷ് തൊടുപുഴ June 15, 2009 at 9:38 PM  

വാഹ്!!

ഹൊ; ഈ മൂന്നു ചിത്രങ്ങളും കണ്ടിരിക്കാന്‍ തന്നെ എന്തൊരു ഭംഗിയാ..
കണ്ണില്‍ നിന്നും പറിച്ചെടുക്കാനേ തോന്നുന്നില്ല..

ഇനി പറയൂ; ഷട്ടെര്‍ സ്പീഡ്, ആപ്രെച്ചര്‍ വാല്യൂ എത്രയായിരുന്നു??
വൈറ്റ് ബാലന്‍സ് ഏതായിരുന്നു??
ട്രൈപ്പോയിഡ് വച്ചു തന്നെയല്ലേ ഇതെടുത്തത്??

പറയൂ..

അഭിനന്ദനങ്ങളോടെ..

ഹരീഷ് തൊടുപുഴ June 15, 2009 at 9:41 PM  

യ്യോ!!

ലെന്‍സിന്റകത്തു പൂപ്പല്‍ ബാധിച്ചോ??

ഇനി എന്തു ചെയ്യും??

ക്ലീന്‍ ചെയ്തെടുക്കാന്‍ പറ്റില്ലേ??

കുട്ടു | Kuttu June 15, 2009 at 10:04 PM  

ഹരീഷ് തൊടുപുഴ:
Shutter: 1/4 Seconds
FNumber: 22.00
Mode: - Aperture priority
Metering Mode: Multi-segment/Matrix
Flash: Not fired
FocalLength: 18.00 mm
White Balance: Auto

കുട്ടു | Kuttu June 15, 2009 at 10:05 PM  

ഹരീഷ്:
ലെന്‍സ് ഇനി ക്ലീന്‍ ചെയ്യണം. മുന്‍പ് ഒരു പ്രാവശ്യം ചെയ്തതാണ്. അതാണ് വീണ്ടും പൂപ്പല്‍ വരാന്‍ കാരണം..

aneeshans June 15, 2009 at 11:13 PM  

സുന്ദരമായ ഷോട്ട്. മൂന്നും ഒരു പോലെ മികച്ചത്.

പൈങ്ങോടന്‍ June 15, 2009 at 11:27 PM  

വളരെ മികച്ച മൂന്നു ചിത്രങ്ങള്‍. എങ്കിലും ആദ്യ ചിത്രം വളരെ വളരെ മനോഹരമായിരിക്കുന്നു. ആദ്യ ചിത്രത്തില്‍ ആ വെള്ളച്ചാട്ടം മാത്രമായി ഒന്നു ക്രോപ്പ് ചെയ്താല്‍ കൂടുതല്‍ ഭംഗി ഉണ്ടാവുമെന്ന് തോന്നുന്നു

പൈങ്ങോടന്‍ June 16, 2009 at 1:28 AM  

അപ്പേര്‍ച്ചര്‍ പ്രയോരിറ്റി മാറ്റി ഷട്ടര്‍ പ്രയോരിറ്റി മോഡില്‍ എക്സ്പോഷര്‍ ടൈം കൂട്ടി ട്രൈ ചെയ്തിരുന്നോ?

Junaiths June 16, 2009 at 2:52 AM  

കുട്ടൂസേ സംഗതി കൊള്ളാമല്ലോ?ഞാന്‍ വരുന്നുണ്ട് ..

ഗുപ്തന്‍ June 16, 2009 at 6:00 AM  

സൂപ്പറണ്ണാ സൂപ്പര്‍ :)

അപ്പു ആദ്യാക്ഷരി June 16, 2009 at 8:09 AM  

കുട്ടൂ വളരെ നല്ല ചിത്രങ്ങളാണ് മൂന്നും. എനിക്ക് രണ്ടാമത്തേതിന്റെ കമ്പോസിഷനാണു കൂടുതൽ ഇഷ്ടപ്പെട്ടത്.

പൈങ്ങോടാ: ഈ ചിത്രങ്ങൾ അപ്പർച്ചർപ്രയോറിറ്റി മോഡിൽ f22 എന്ന അപ്പർച്ചറിൽ എടുത്തിരിക്കുന്നത് രണ്ട് ഉദ്ദേശങ്ങൾകൊണ്ടായിരിക്കണം. ഒന്ന് ചിത്രത്തിനു മാക്സിമം ഡെപ്ത് ഓഫ് ഫീൽഡും ഷാർപ്നെസ്സും കിട്ടുക. രണ്ടാമത്, ഈ മോഡിൽ വളരെ ചെറിയ ഒരു അപ്പർച്ചർ തെരഞ്ഞെടുക്കുന്നതുവഴി സ്ലോ ആയ ഒരു ഷട്ടർസ്പീഡ് ക്യാമറ സ്വയം തെരഞ്ഞെടുത്തുകൊള്ളൂം. അങ്ങനെ ഒഴുകുന്ന വെള്ളത്തിനു ഈ സ്മൂത്ത് അപ്പിയറൻസ് കിട്ടുന്നു.. മൂന്നു ചിത്രങ്ങളും ഹാന്റ് ഹെൽഡ് ഫോട്ടോ അല്ല. ഒന്നുകിൽ ട്രൈപ്പോഡിൽ എടുത്തത്. അല്ലെങ്കിൽ ക്യാമറ എവിടെയെങ്കിലും ഉറപ്പിച്ച് എടുത്തത്. ശരിയല്ലേ കൂട്ടൂസ്? !!

കുട്ടു | Kuttu June 16, 2009 at 9:18 AM  

അപ്പുവേട്ടന്‍, പൈങ്ങോടന്‍:
നന്ദി...
വെള്ളച്ചാട്ടം എടുക്കാന്‍ ഏറ്റവും നല്ല മോഡ് അപ്പര്‍ച്ചര്‍ പ്രയോറിറ്റിയോ മാന്വലോ ആണ്. ചെറിയ അപ്പര്‍ച്ചര്‍ തിരഞ്ഞെടുക്കുക വഴി മാക്സിമം ഷാര്‍പ്പ്നെസ്സ് ചിത്രത്തില്‍ കിട്ടുന്നു.

A മോഡില്‍, EV=0 ആകാന്‍ ആവശ്യമായ ഷട്ടര്‍ സ്പീഡ് ക്യാമറ തന്നെ തിരഞ്ഞെടുക്കുന്നു. ഇത് വെള്ളച്ചാട്ടത്തിന് ഫ്രീ-ഫ്ലോ എഫ്ഫക്റ്റ് കൊടുക്കും. അതാണ് അപ്പര്‍ച്ചര്‍ പ്രയോറിറ്റി മോഡിന്റെ ഗുണം.

മീറ്ററിങ്ങ് മോഡ് മാട്രിക്സ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് ഫോട്ടോയില്‍ ഈവന്‍ ലൈറ്റിങ്ങ് തരും.

പിന്നെ പോളറൈസിങ്ങ് ഫില്‍റ്റര്‍ ഉണ്ടായിരുന്നു. പ്രതിഫലനങ്ങള്‍ ഒഴിവാക്കി, 2f-Stop കൂടി കുറയ്ക്കാന്‍ പോളറൈസിങ്ങ് ഫില്‍ട്ടര്‍ സഹായിക്കും. ഫോട്ടോ ഒരല്‍പ്പം Under-exposed ആയാലും സാരമില്ല. അതാണ് നല്ലത്. പിന്നീട് നമുക്ക് സോഫ്റ്റ്വെയറില്‍ വെളുപ്പിക്കാം.

ക്യാമറ ട്രൈപ്പോഡില്‍ വച്ച് എടുത്തതാണ് മൂന്നും.

ഈ മൂന്ന് പടത്തിലും 800x600 - ലേക്ക് റീസൈസിങ്ങ് ചെയ്തതോഴികെ ഒരു പോസ്റ്റ് പ്രോസസ്സിങ്ങും നടത്തിയിട്ടില്ല.

ഈയിടെയായി ഏത് പടം എടുത്താലും ബ്രാക്കറ്റ് ചെയ്ത് എടുക്കാറുണ്ട്. അതുപോലെ ഈ പടങ്ങളും +2,-2 ബ്രാക്കറ്റ് ചെയ്ത് എടുത്തിട്ടുണ്ട്. (in Raw Format). HDR, Exposure Blending തുടങ്ങിയ പരീക്ഷണങ്ങള്‍ ഇതിലൊന്ന് നടത്തി നോക്കണം. വിജയിച്ചാല്‍ ആ പടങ്ങള്‍ കൂടി ബ്ലോഗ്ഗര്‍മാര്‍ സഹിക്കേണ്ടി വരും... :)

കുട്ടു | Kuttu June 16, 2009 at 9:24 AM  

പൈങ്ങോടന്‍:
നന്ദി... ആ ചിത്രത്തില്‍ ഞാന്‍ ക്രോപ്പ് ചെയ്തു നോക്കി. അതൊരു ഗുംനാലിറ്റിഫിക്കേഷന്‍ ഇല്ല. ഫോര്‍ഗ്രൌന്‍ഡ് ഇല്ലാതെ ബാക്ക്ഗ്രൌണ്ട് മാത്രമായിപ്പോയപോലെ.

എങ്കിലും താങ്കളുടെ ആവശ്യപ്രകാരം ആ വെള്ളച്ചാട്ടത്തിന്റെ മാത്രമായി വേറെ ഒരു പടം കൂടി ഇടുന്നു. അവസാനത്തെ ചിത്രം നോക്കൂ...

കുഞ്ഞന്‍ June 16, 2009 at 9:28 AM  

പടങ്ങളെല്ലാം അഭിനന്ദാര്‍ഹമാണെങ്കിലും കമന്റുകളും അടിക്കുറിപ്പുകളും വായിക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ആയതിനാല്‍ കളര്‍ ടെപ്ലേറ്റില്‍ എന്തെങ്കിലും മാറ്റം വരുത്തണം മാഷെ.

Appu Adyakshari June 16, 2009 at 9:33 AM  

വിശദീകരണങ്ങൾക് നന്ദി കുട്ടൂ.. !
ഞാൻ ആദ്യ കമന്റിൽ രണ്ടാമത്തെ ചിത്രത്തിന്റെ കമ്പോസിഷൻ ആണ് എനിക്കിഷ്ടമായതെന്നെഴുതിയത് ഒന്നാമത്തെ എന്നു തിരുത്തിവായിക്കാൻ അപേക്ഷ :-(

the man to walk with June 16, 2009 at 9:35 AM  

ishtaayi...ini vellachattam kanunnilla ...allathe thanne kandu

nandakumar June 16, 2009 at 9:59 AM  

സുന്ദര ചിത്രങ്ങള്‍ എങ്കിലും ഒന്നാമത്തെ അതി ഗംഭീരം.

(കമന്റുകള്‍ വായിക്കാന്‍ ശ്രമിച്ച് എന്റെ കണ്ണടിച്ചുപോയി!!എന്തൊരു കളറപ്പാ!!)

കുട്ടു | Kuttu June 16, 2009 at 10:20 AM  

നന്ദേട്ടാ,
കളര്‍ മാറ്റി...

Unknown June 16, 2009 at 11:58 AM  

കുട്ടൂസ്,
സംഗതി സൂപ്പര്‍. പിന്നെ കമന്റ്‌ കൂടി വായിച്ചപ്പോള്‍ ഒരു ഫോട്ടോഗ്രാഫി കോഴ്സ് കഴിഞ്ഞ പ്രതീതി. അപ്പുമാഷിനും നന്ദി. ബ്ലോഗിലെ മികച്ച ചിത്രങ്ങളോട് അനുബന്ധിച്ച് ഇത്തരം ഒരു ഡിസ്കഷന്‍ കൂടി നടക്കുകയാണെങ്കില്‍ എല്ലാവര്‍ക്കും ഉപകാരപ്രധമായിരിക്കുമെന്നു തോനുന്നു. അതല്ലാതെ കമന്റ്‌ ബോക്സില്‍ വെറുതെ കുറെ മുഖസ്തുതി വരുന്നതുകൊണ്ട്‌ ആര്‍ക്കും ഒരു പ്രയോജനവും ഉണ്ടെന്നു തോനുന്നില്ല.
പിന്നെ, താങ്കളുടെ ആദ്യ അനുയായി ഞാന്‍ ആണെട്ടോ... :)

ധനേഷ് June 16, 2009 at 12:03 PM  

കുട്ടു,
നല്ല ചിത്രങ്ങള്‍.. ഞാനും പോയിട്ടുണ്ട് മങ്കയം വെള്ളച്ചാട്ടത്തില്‍.. വരയാടുമൊട്ട കയറി,തിരികെ വന്ന് മങ്കയം വെള്ളച്ചാട്ടത്തിലെ കുളി..
ഹോ അതിന്റെ സുഖം പറഞ്ഞറിയിക്കാന്‍ വയ്യ.. :)

വരയാട്മൊട്ട ട്രെക്കിങ്ങിനെ പറ്റി സോജന്റെ ഈ പോസ്റ്റ് കാണൂ..

കുട്ടു | Kuttu June 16, 2009 at 12:06 PM  

നന്ദി ഏകലവ്യന്‍...

കുട്ടു | Kuttu June 16, 2009 at 12:08 PM  

ധനേഷ്:
സോജന്‍ എന്റെ സുഹൃത്തും, കൊളീഗും ആണ്. സോജനൊത്ത് കുറേ യാത്രകള്‍ ഞാന്‍ നടത്തിയിട്ടുണ്ട്. വരയാട്ടുമൊട്ടയിലും പോകാന്‍ പ്ലാന്‍ ചെയ്തതാണ്. പക്ഷെ, അന്ന് അതിനു പറ്റിയില്ല.

ധനേഷ് June 16, 2009 at 12:12 PM  

സോജന്റെ സുഹൃത്താണല്ലേ...
അപ്പോള്‍ നമ്മള്‍ താമസിയാതെ കണ്ടുമുട്ടും... :)

കുട്ടു | Kuttu June 16, 2009 at 12:29 PM  

ധനേഷ്:
ഞാനും കാത്തിരിക്കുന്നു...

സുനിൽ കൃഷ്ണൻ(Sunil Krishnan) June 16, 2009 at 2:28 PM  

നല്ല ചിത്രങ്ങൾ...ഇത്ര ഭംഗിയായി വെള്ളച്ചാട്ടം ചിത്രീകരിച്ചിരിയ്ക്കുന്നത് അധികം കണ്ടിട്ടില്ല.

നിങ്ങളൊക്കെ ഫോട്ടോഗ്രാഫി കോഴ്ക്സ് കഴിഞ്ഞതാണോ? ഇവിടെ കമന്റിൽ കണ്ട സാങ്കേതിക പദങ്ങൾ ഒന്നും മനസ്സിലായില്ല.

ഇനിയും ഇത്തരം ചിത്രങ്ങൾ പ്രതീക്ഷിയ്ക്കുന്നു

കുട്ടു | Kuttu June 16, 2009 at 3:20 PM  

സുനിന്‍ കൃഷ്ണന്‍:
ഫോട്ടോഗ്രാഫി ഒരു ഹോബിയായി കൊണ്ടുനടക്കുന്നു എന്ന് മാത്രമേ ഉള്ളൂ.
പലരും എടുത്ത പടങ്ങള്‍ കണ്ടും, മാ‍ഗസിനുകളും, ഈ-ബുക്കുകളും വായിച്ചും ഉണ്ടാക്കിയ വളരെ പരിമിതമായ അറിവ് ഇതുപോലെ പരീക്ഷിച്ച് നോക്കുന്നു.
അല്ലാതെ അതില്‍ കോഴ്സിനൊന്നും പോയിട്ടില്ല.

ഫോട്ടോഗ്രാഫിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ അപ്പുവേട്ടന്റെ http://kazhchaykkippuram.blogspot.com/ ഈ ബ്ലോഗ് നോക്കൂ

വിനയന്‍ June 16, 2009 at 6:03 PM  

കുട്ടൂസ്,
ഇപ്പൊഴാണ് ഫോട്ടൊ കണ്ടത്...
വാക്കുകള്‍ കിട്ടുന്നില്ല അതിന്റെ മനോഹാരിത വ്യക്തമാക്കാന്‍...
നോക്കിയിരുന്നു പോയി... ഒന്നാമത്തേത് വളരെ ഇഷ്ടപ്പെട്ടു!
സെറ്റിംഗ്സ് എല്ലാം പറഞ്ഞു തന്നത് വളരെ പ്രയോജനപ്പെട്ടു!
ഇതൊക്കെ വെച്ച് ഇനി രണ്ട് പടം പിടിക്കണം... ;)

പൈങ്ങോടന്‍ June 16, 2009 at 6:09 PM  

വിശദമായ വിവരണത്തിനു ഡാങ്ക്സ് കുട്ടൂ.

|santhosh|സന്തോഷ്| June 16, 2009 at 7:53 PM  

NIce pics... liked all pics.

Rani June 16, 2009 at 8:46 PM  

Super snaps prasanth...

Unknown June 17, 2009 at 12:13 AM  

കുട്ടു മനോഹരമായ ദൃശ്യങ്ങൾ

Unknown June 17, 2009 at 1:03 AM  

Thakarppan padangal....

bright June 17, 2009 at 10:27 AM  

അപ്പു said...

ഈ ചിത്രങ്ങൾ അപ്പർച്ചർപ്രയോറിറ്റി മോഡിൽ f22 എന്ന അപ്പർച്ചറിൽ എടുത്തിരിക്കുന്നത് രണ്ട് ഉദ്ദേശങ്ങൾകൊണ്ടായിരിക്കണം. ഒന്ന് ചിത്രത്തിനു മാക്സിമം ഡെപ്ത് ഓഫ് ഫീൽഡും ഷാർപ്നെസ്സും കിട്ടുക.

You haven't considered the diffraction effect.In fact if you use f22 you will end up with a much softer picture.As a rule of thumb,I rarely go above f12.See link

http://www.bobatkins.com/photography/technical/diffraction.html

But now we have another problem.We won't get sufficiently slow shutter speed.For that I use a variable aperture filter(just a fancy word for using a linear polarizer along with your regular circular polarizer;-))By rotating the linear polarizer you can get exposures of many seconds or even minutes in full day light.

Btw the pictures are excellent,some digital blending or HDR might make it better.

കുട്ടു | Kuttu June 17, 2009 at 12:23 PM  

നന്ദി Bright, Thank you for your comments.

മാക്സിമം അപ്പര്‍ച്ചര്‍ സെറ്റ് ചെയ്യുന്ന ഐഡിയ കിട്ടിയത് സ്കോട്ട് കില്‍ബിയുടെ ഒരു ആര്‍ട്ടിക്കിളില്‍ നിന്നാണ്. (http://www.scottkelby.com/). ഡിഫ്രാക്ഷന്റെ കാര്യം ഞാന്‍ സമ്മതിക്കുന്നു. താങ്കള്‍ 100% ശരിയാണ്. അടുത്ത തവണ താങ്കളുടെ ഐഡിയ പരീക്ഷിക്കുന്നുണ്ട്.


രണ്ട് പോളറൈസര്‍ ഇട്ട് വിഗ്നെറ്റിങ്ങ് വരുത്തുന്നതിലും നല്ലത്,
മാന്വല്‍ മോഡില്‍ ലെന്‍സിന്റെ സ്വീറ്റ് അപ്പര്‍ച്ചറില്‍ ഇട്ട് (എന്റേത് f8) - ഷട്ടര്‍ ( 1/4, 1/30, 1/60 എന്നിങ്ങനെ ശ്രമിക്കുന്നതല്ലേ? എന്തുപറയുന്നു?


I also try HDR. I have took many bracketed pics (Raw) of the same scene to try HDR.

കുട്ടു | Kuttu June 17, 2009 at 12:24 PM  

Bright:
Thank you for this article link
(http://www.bobatkins.com/photography/technical/diffraction.html)

bright June 17, 2009 at 1:06 PM  

If you zoom in a little, vignette won't be a problem.Personally I find slight vignetting actually adds to the mood of the picture.May be it is only me:-)While shooting water falls my rule is longer the exposure the better.

There is another trick with variable aperture very few have tried.Shoot a scenery with blue sky and with white clouds drifting along slowly.Use long exposure of few seconds or maybe even minutes.The sky will have an unbelievably smooth painted look.I found this technique discussed in an old 'popular photography' magazine from the '70s.(Yes,I have a collection going back to the sixties;-))

Another thing: all the pictures could use some dodging and burning,esp the third one.

കുട്ടു | Kuttu June 17, 2009 at 1:43 PM  

Bright:
Thank you for your comments & tips. I will try it next time...

ചാണക്യന്‍ June 17, 2009 at 9:34 PM  

നല്ല ചിത്രങ്ങള്‍...ആശംസകള്‍..

മങ്കയത്ത് ഒരിക്കല്‍ പോയിരുന്നു..ഓര്‍മ്മകള്‍ തിരിച്ചുവരുന്നു...

Jayasree Lakshmy Kumar June 18, 2009 at 12:02 AM  

മനോഹരം :)

മുക്കുറ്റി June 18, 2009 at 12:32 PM  

ഫോട്ടോകള്‍ കണ്ടപ്പോള്‍.......
വെള്ളച്ചാട്ടം നേരില്‍ കാണാനൊരു പൂതി.

Unknown June 18, 2009 at 3:34 PM  

അതിസുന്ദരം.... ലെന്‍സിലെ പൂപ്പല്‍ ക്ലീന്‍ ചെയ്തെടുക്കാവുന്നതേയുള്ളൂ എന്ന് എന്നും ഓര്‍മിക്കുക....

കുക്കു.. June 18, 2009 at 4:29 PM  

നല്ല ചിത്രങ്ങള്‍ ...

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP