About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
15 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
എത്ര കടുത്ത വേനലായാലും ശരി,
ചിലരിങ്ങനെ പച്ചപിടിച്ചു നില്ക്കും...
അതിജീവനത്തിന്റെ രസതന്ത്രവിദ്യ രക്തത്തിലലിഞ്ഞവര്‍...
അതിജീവനം... .
രണ്ടാമത്തേത് കൂടുതൽ ഇഷ്ടമായി
അതിജീ'വനം'...!!
നല്ല പടം അതിനു പറ്റിയ തലക്കെട്ടും. രണ്ടാമത്തവന് കിടു.
കിടിലന്‍ നിരീക്ഷണങ്ങള്‍ കുട്ടൂ, കാലികപ്രസക്തവും. അതിജീവനത്തിന്റെ രസതന്ത്രം അറിയുന്നവര്ത്തന്നെ വിഷമിക്കുന്ന കാലമല്ലേ..
ചിത്രങ്ങളും ഇഷ്ടപ്പെട്ടുട്ടോ..
രണ്ടാമത്തെ പടം നല്ല ഫീല്‍. കോമ്പോസിഷന്വൈസ് ആദ്യത്തേത് കൂടുതല്‍ പ്രയാസമായിരിക്കും അല്ലേ ..:)
ഗുപ്തന്:
അതെ. സാധാരണ പോയന്റ് & ഷൂട്ട് ക്യാമറയാണ് അതിനുപയോഗിച്ചത്. വൈഡല്ല്ലാത്തതിനാല് വെള്ളവും പുല്ലും ഫ്രെയ്മില് വരാന്‍ ശരിക്കും കഷ്ടപ്പെട്ടു.
(തെന്മല ഡാമാണ് പശ്ചാത്തലം. അതിപ്പൊ ആകെ വറ്റി വരണ്ട് കിടക്കുകയാണ്. കണ്ടാല്‍ കഷ്ടംതോന്നും...)
രണ്ടാമത്തേത് സിമ്പിളാണ്.
നല്ല ചിത്രങ്ങള്‍...
കുട്ടൂസെ,
ഇഷ്ടായി! പ്രത്യേകിച്ചും രണ്ടാമത്തത്!
നാട്ടിലായകൊണ്ട് ഇങ്ങനെ സ്ഥലങ്ങളും കണ്ട് നടക്കാം അല്ലെ??? :( ഭാഗ്യവാൻ!!!
പടം രണ്ടും നന്നയിട്ടുണ്ട്,രണ്ടാമത്തേത് ജവാബ് നഹീ....
രണ്ടും നല്ല ചിത്രങ്ങള്‍... ഫോട്ടോഗ്രാഫിയുടെ സന്ഗ്ഗേതിക വശങ്ങള് ഒന്നും അറിയില്ല.. എങ്ങിലും ഒന്ന് പറയട്ടെ ആശയം വളരെ നന്ന്
ജുനൈദ്, അപ്പു,ശ്രദ്ധേയന്‍, പുള്ളിപ്പുലി, ഏകലവ്യന്, ഗുപ്തന്, ചാണക്യന് വിനയന്, ഷമീര്‍, വിജിത:
നന്ദി.. നന്ദി..
രണ്ടും കൊള്ളാം.
nice textures
Post a Comment