About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
16 പേര് അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
അടുത്ത ഒരു രംഗത്തോടെ നാടകം അവസാനിക്കുന്നു...
നാളെ രാവിലെ കിഴക്കുനിന്നും നാടകം വീണ്ടും തുടങ്ങുന്നതായിരിക്കും...
kollaam adipoli... nice colours...
നാടകം:കടല്‍ തിന്നുന്ന കളര്‍
കലക്കീടാ കുട്ടൂ :)
നല്ല ചിത്രം...
കുട്ടൂ, ചിത്രം വളരെ നന്നായി. പക്ഷേ ഇത്ര ഷാർപ്നെസ് കുറയുവാൻ എന്താണു കാരണം?
nalla chithram
നല്ല ചിത്രം കുട്ടു. (തലക്കെട്ടൂം)
അപ്പുവേട്ടാ,
വളരെ പഴയൊരു പടമാണത്. നാലുവര്‍ഷമെങ്കിലും പഴക്കമുണ്ട്.
Canon IXY DIGITAL 55 എന്ന തീപ്പെട്ടിയോളം പോന്ന ഒരു പോയന്റ് & ഷൂട്ട് ക്യാമറയിലാണ് ഈ പടം എടുത്തത്. ലോ-ലൈറ്റ് എങ്ങിനെ ഹാന്‍ഡില്‍ ചെയ്യണം എന്ന് അന്ന് അറിയുമായിരുന്നില്ല. (എന്നാല്‍ ഇന്ന് എല്ലാം അറിയുമെന്നല്ല ട്ടോ. പണ്ടത്തേക്കാളും ഭേദമാണ് എന്ന് മാത്രം)
ആകാശത്തെ കളര്‍ കണ്ടപ്പോള്‍ കൂട്ടുകാരന്റെ ക്യാമറ വാങ്ങി ചുമ്മാ ക്ലിക്കിയതാ. ട്രൈപ്പോഡൊന്നും അപ്പോള്‍ ഉണ്ടായിരുന്നില്ല.
കമ്പ്യൂട്ടറില്‍ ഇട്ട് നോക്കുമ്പോള്‍ എടുത്ത പടങ്ങളില്‍ നല്ലൊരു ശതമാനവും ഷേക്ക് അബ്ദുള്ളയായിപ്പോയിരിക്കുന്നു. വല്യ കുഴപ്പമില്ലാത്ത ഒരെണ്ണമാണ് ഇത്.
ആ അനുഭവത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠങ്ങള്‍ ഇതാ. (ആര്‍ക്കെങ്കിലും ഉപകാരമായാലോ.)
1. ലോ-ലൈറ്റ് ഫോട്ടോഗ്രാഫിയ്ക്ക് ട്രൈപ്പോഡ് നിര്‍ബന്ധമാണ്.
2. ക്യാമറ എത്രത്തോളം ചെറുതാകുന്നുവോ അത്രത്തോളം ഷേക്ക് വരാനുള്ള ചാന്‍സ് കൂടും.
3. ശരീരത്തില്‍ നിന്ന് എത്ര അകലെ ക്യാമറ പിടിക്കുന്നുവോ അത്രത്തോളം ഷേക്ക് കൂടാനുള്ള സാധ്യത അധികരിക്കുന്നു. (പോയന്റ് & ഷൂട്ട് ക്യാമറയില്‍ എല്ലാം സ്ക്രീനില്‍ നോക്കിയല്ലേ സാധാരണ എടുക്കാറ്)
4. ക്യാമറയ്ക്ക് നല്ല ഭാരം വേണം. അത് ക്യാമറാ ഷേക്ക് കുറയ്ക്കും. hand held ഫോട്ടോഗ്രാഫിയില്‍ പ്രത്യേകിച്ചും.
കമന്റിട്ട എല്ലാര്ക്കും നന്ദി...
ഇത്രയും നിറങ്ങള്‍ ഉള്ള അസ്തമനം ആദ്യമായ കാണുന്നേ.. sharp അല്ലെങ്കിലും ഭംഗിയുള്ള ചിത്രം...
koLLaam.
@ കുട്ടു | Kuttu ,
അഞ്ചാമതായി ഒന്നു കൂടി ....
BLH അതായത് Bracket like hell!!
Yes Bright.. I missed that point...
കുട്ടു. ഫോട്ടോയോടൊപ്പം സ്വന്തമായി പാഠങ്ങളും ഉപയോഗപ്രദം തന്നെ.
Photo is nice...
and... Experience is a good teacher..!
Post a Comment