Monday, May 21, 2007

ചില മാട്രിമോണിയല്‍ വിശേഷങ്ങള്‍

പാണന്‍
റോമന്‍ കാത്തലിക്
വിശ്വകര്‍മ്മ
നായര്‍
ക്ഷത്രിയന്‍
മണ്ണാന്‍
വെള്ളാളന്‍
ധീവര
പുലയന്‍
തണ്ടാന്‍
തിയ്യന്‍
നമ്പ്യാര്‍
നമ്പൂതിരി
വാര്യര്‍
ഈഴവന്‍
വണ്ണാന്‍
തമിഴ് വിശ്വകര്‍മ്മ
വില്‍ക്കുറുപ്പ്
കേരള മുതലി
വിളക്കിത്തല നായര്‍
ചെറുമന്‍
പരവന്‍
ഗണകന്‍
ഈഴവാത്തി
വെളുത്തേടത്ത് നായര്‍
കുറുവന്‍
വെള്ളാളപ്പിള്ള
ബ്രാഹ്മണന്‍
മേനോന്‍
പിള്ള
മുസ്ലീം
വേലന്‍
ചേരമര്‍
കുടുമ്പി
സാംബവ
ശാലീയ
കണീയാന്‍
പണിക്കര്‍
ഭട്ടതിരി
നമ്പൂതിരിപ്പാട്
തിരുമുല്‍പ്പാട്
സാമന്ത
പത്മശാലീയ
ഗുപ്തന്‍
മൂത്താന്‍
ഗൌഡ സാരസ്വത ബ്രാഹ്മണര്‍
ശൈവ
കര്‍ത്താ
വണിക വൈശ്യ
വിശ്വകര്‍മ്മ കാര്‍പ്പെന്റര്‍
നായ്ക്കന്‍
പെരുമണ്ണാര്‍
നാടാര്‍
പൊതുവാള്‍
കുറുപ്പ്
കിണിയാണി
യാദവ
വേലന്‍
അമ്പലവാസി
വീരശൈവ
എഴുത്തച്ഛന്‍
ചെട്ടിയാര്‍
പുഷ്പകയുണ്ണി
മാരാര്‍
അംബലവാസി കുറുപ്പ്
പിഷാരടി
.....
[ലിസ്റ്റ് അപൂര്‍ണ്ണം]

“താനെന്താടൊ ജാതിപ്പേരു പറഞ്ഞു കളിക്കുകയാണോ..?”

അല്ല വായനക്കാരാ, തീര്‍ച്ചയായും അല്ല. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ വന്ന വിവാഹ പരസ്യങ്ങളില്‍ നിന്നും ശേഖരിച്ച ചില ജാതിപ്പേരുകള്‍ മാത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.

“ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌“ എന്നുദ്ഘോഷിച്ച ശ്രീനാരായണഗുരുവിന്റെ നാട്ടില്‍ ഇത്രയും ജാതികളോ?

“ഹ..ഹ... ഹ... ഇതാണൊ എഴുത്തുകാരാ ഇത്ര വലിയ കാര്യം. അതൊക്കെ പ്രസംഗിക്കാനുള്ളതല്ലേ, അവനോന്റെ കാര്യം വരുമ്പോള്‍....



ചില രസകരമായ വിവരങ്ങള്‍

  • 98% പരസ്യങ്ങളും തുടങ്ങുന്നത് ഒരു ജാതിപ്പേര് വച്ചാണ്. ( ഗുരോ... മാപ്പ്.., ഞങ്ങള്‍ നന്നാവില്ല.)
  • വിവാഹ ബന്ധം വേര്‍പെടുത്തിയവരെല്ലാം, തന്റേതല്ലാത്ത കാരണം കൊണ്ടാണ് അങ്ങിനെ ചെയ്തത്..! (ഓ.. അല്ലെങ്കില്‍ ഇപ്പോ തുറന്നു പറയും.)
  • പകുതിയോളം പരസ്യങ്ങളില്‍ ഉയര്‍ന്ന സാമ്പത്തികസ്ഥിതി വെളിപ്പെടുത്തിയിരിക്കുന്നു.
  • യാതൊരു ബാധ്യതകളും (ഹ..ഹ..ഹ) പ്രശ്നമല്ലാത്ത കൂട്ടരും ഉണ്ട്.

പരസ്യങ്ങളില്‍ കണ്ട ചില നാമ (ക്രിയാ..?) വിശേഷണങ്ങള്‍



  • പ്രത്യേകിച്ച് കാരണമില്ലാതെ വിവാഹം വൈകിയ വയനാട്ടിലെ വെളുത്തു സുന്ദരിയായ ചെട്ടിയാര്‍ യുവതി...
  • പാലക്കാടന്‍ നായര്‍ യുവതി 42, (കാഴ്ചയില്‍ 30)
  • ബ്രാഹ്മണ സുന്ദരി, TTC, 19, കോടീശ്വരി, വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ കാര്യമാക്കുന്നില്ല, ഡിമാന്റില്ല.
  • മുസ്ലിം, അതീവ സുന്ദരി, ഡിഗ്രി
  • വിശ്വകര്‍മ്മ സുന്ദരി, വലിയ സ്വത്തിനവകാശി.
  • ക്രിസ്ത്യന്‍ കോടീശ്വരി, വിദേശത്ത് നഴ്സ്, വരനെ സാമ്പത്തികമായി സഹായിക്കും.
  • നായര്‍ യുവതി, കോടീശ്വരി, വിദേശത്ത് ജോലി, വരനെ കൊണ്ടുപോകും... (എവ്ടയ്ക്കു..?)
  • മിശ്രവിവാഹിതരുടെ മകന്‍ (ഹിന്ദു) ...
  • ഈഴവ യുവതി-ബധിര, മൂക, ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരായ/ബിസിനെസ്സുകാ‍രായ യുവാക്കളില്‍ നിന്നും ...
  • നായര്‍ യുവതി, കോടീശ്വരി....
  • ഈഴവ സുന്ദരി, ഉയര്‍ന്ന സാമ്പത്തികം, വരനെ സഹായിക്കും. (സ്ത്രീധനം കിട്ടുമെന്നര്‍‌ത്ഥം)

ഇനി ഒരല്‍‍പ്പം കാര്യം

ഉദാഹരണത്തിന്, “ബ്രാഹ്മണ സുന്ദരി, TTC, 19, കോടീശ്വരി, വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ കാര്യമാക്കുന്നില്ല, ഡിമാന്റില്ല.”

ഇങ്ങനെ ഒരു പരസ്യം കണ്ട് ചാടിവീഴുന്നവരേ, ഒരു നിമിഷം.

ഈ പരസ്യം വിശദമായി ഒന്നു പരിശോധിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ബൊധ്യപ്പെടാന്‍ ഒരു പ്രയാസവുമില്ല.

  • പെണ്‍കുട്ടിയ്ക്കു 19 വയസ്സേ ഉള്ളൂ. അതായത് കല്യാണ പ്രായം ആയിവരുന്നതേ ഉള്ളൂ എന്നു സാരം. അപ്പോള്‍, ഇത്ര ധൃതി പിടിച്ച് ഒരു കല്യാണ അന്വേഷണത്തില്‍ എന്തോ ഒരു പന്തികേടില്ലേ...?
  • കോടീശ്വരിയായ ഒരു കുട്ടി എന്തുകൊണ്ട് TTC കോഴ്സ് തിരഞ്ഞെടുത്തു..? ഒരു പക്ഷേ, താല്പര്യം കൊണ്ടാവാം സമ്മതിയ്ക്കുന്നു പക്ഷെ അതിനുള്ള ചാന്‍സ് തുലോം കുറവാണ്. കാരണം എതു ഡിഗ്രീയും കാശ് കൊടുത്തു വാങ്ങാനുള്ള സാമ്പത്തികം കുട്ടിയുടെ വീട്ടീല്‍ ഉണ്ട് എന്നു തന്നെ. പിന്നെ വിവാഹ മാര്‍ക്കറ്റില്‍ (നല്ല രസമുള്ള വാക്ക്) നല്ല വിലയുള്ള MCA, MBA, BTech, MTech തുടങ്ങിയവയുടെ ഒന്നും പുറകെ പോകാതെയാണ് TTC തിരഞ്ഞെടുത്തിരിക്കുന്നത്.
  • വരന്റെ സാമ്പത്തികമോ, ജില്ലയോ, ജോലിയോ ഒന്നും കാര്യമാക്കാതെ, ഒരു ഡിമാന്റും ഇല്ലാതെ, വഴിയില്‍ കൂടി പോകുന്ന ഒരാള്‍ക്കു മകളെ പിടിച്ചു കൊടുക്കാന്‍ സുബോധമുള്ള എതെങ്കിലും അച്ഛന്‍ തയ്യാറാവുമൊ? ഇനി അങ്ങിനെ തയ്യാറായാല്‍, എവിടെയോ എന്തൊ ഒരു സ്പെല്ലിങ് മിസ്റ്റേക് ഇല്ലേ?



ഇനി ചില അപ്രിയ സത്യങ്ങള്‍

ഇതു പോലെയുള്ള 99% പരസ്യങ്ങളും നല്‍കുന്നത് പെണ്‍കുട്ടികളുടെ രക്ഷിതാക്കളല്ല, മറിച്ച് ബ്രോക്കര്‍മാരാണ്. ആ പരസ്യം മുഴുവനും ഭാവനാ സൃഷ്ടിയാണ്. അവര്‍ എന്തിനിങ്ങനെ ചെയ്യുന്നു എന്നല്ലേ. പറയാം.

ഈ പരസ്യം കണ്ട് മയങ്ങി വീഴുന്ന, കാശിനു അത്യാര്‍ത്തിയുള്ള രക്ഷിതാക്കള്‍ അതില്‍ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പറില്‍ വിളിക്കുന്നു.

ആ സംഭാഷണം എതാണ്ട് ഇതുപോലെയിരിക്കും

രക്ഷി: “ഹലോ ഇതു 123456 അല്ലേ..?”

മാ.ബ്യൂ: “അതെ, xyz മാര്യേജ് ബ്യൂറോ"

രക്ഷി: "... പത്രത്തില്‍, പത്താം തിയ്യതി നിങ്ങള്‍ കൊടുത്ത പരസ്യം കണ്ടു വിളിക്കുകയാണ്. മോനു വേണ്ടിയാ..”

-- മോന്റെ വിവരങ്ങള്‍ പറയുന്നു --

രക്ഷി: “പരസ്യത്തില്‍ കൊടുത്ത ആ കുട്ടിയുടെ വിവരങ്ങള്‍ കിട്ടിയാല്‍ നന്നായിരുന്നു...”

മാ.ബ്യൂ: “ആ കുട്ടിയുടെ details തരാം കെട്ടോ. ആദ്യം നിങ്ങള്‍ 1000 രൂപ അടച്ച് റജിസ്റ്റര്‍ ചെയ്യണം. നാളെ രാവിലെ 11 മണിയോടെ ഞങ്ങളുടെ ഓഫീസില്‍ വന്നാല്‍ മതി.”

പിറ്റെ ദിവസം രാവിലെ രക്ഷിതാവ് അവരുടെ ഓഫീസില്‍ ചെല്ലുന്നു, കാഷ് അടച്ചു റെജിസ്റ്റെര്‍ ചെയ്യുന്നു. കോടികളാ കിട്ടാന്‍ പൊകുന്നത്, പിന്നാണോ ഒരു 1000 രൂപ. .ഛായ്....

പിന്നീടുള്ള സംഭാഷണം എതാണ്ട് ഇങ്ങനെയായിരിക്കും.

മാ.ബ്യൂ: “നിങ്ങള്‍ ഒരല്‍പ്പം വൈകിപ്പൊയി. ഇതു പോലെയുള്ള പരസ്യം കണ്ടാല്‍ അപ്പോള്‍ തന്നെ വിളിക്കണ്ടേ..? ഇങ്ങനെ വൈകിച്ചാലോ..?. ഇന്നു രാവിലെ ആ കുട്ടിയ്ക്കു വേറെ ഒരു ആലോചന ശരിയായി. ദാ ഇപ്പൊ ഫോണ്‍ വന്നതേയുള്ളൂ. അത്ര വിഷമിക്കാനൊന്നുമില്ല. നമുക്കു ശരിയാക്കാം. ഇഷ്ടം പോലെ വേറെ കുട്ടികളുടെ വിവരങ്ങള്‍ ഉണ്ട്. അതില്‍നിന്നും എതെങ്കിലും നമുക്കു തിരഞ്ഞെടുക്കാം”

“കോടീശ്വരനായ ആണ്‍കുട്ടികളെ” കിട്ടാന്‍ വേണ്ടി ഇതുപോലെ റജിസ്റ്റര്‍ ചെയ്ത പെണ്‍കുട്ടികളുടെ പ്രൊഫയില്‍‌സ് കുറെയെടുത്ത് രക്ഷിതാവിന്റെ മുന്നില്‍ ഇടുന്നു. വേറെ നിവൃത്തിയില്ലാത്തതിനാല്‍ (രക്ഷിതാവിനു ചെറിയ കുറ്റബോധവുമുണ്ട് മനസ്സില്‍, ഫോണ്‍ ചെയ്യാന്‍ അല്പം വൈകിയല്ലോ) രക്ഷിതാവ് അതില്‍നിന്നും ചിലതു തിരഞ്ഞെടുക്കുന്നു. രക്ഷിതാവിന് ആയിരം രൂപ പോയത് മിച്ചം.

ഇനി, ഇത് എങ്ങിനെ workout ആകുന്നു എന്നു നോക്കാം.

ആദ്യം പത്തുനൂറു പ്രൊഫയിത്സ് തപ്പിക്കണ്ടുപിടിക്കണം. അതു വളരെ എളുപ്പമാണ്. ഇന്റെര്‍നെറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം അല്ലെങ്കില്‍ കൊള്ളാ‍വുന്ന വേറേ ഏതെങ്കിലും മാര്യേജ് ബ്യൂറോക്കാരുടേ ഒന്നോ രണ്ടോ ഡയറക്റ്ററി വാങ്ങുക.

പിന്നെ, ഇതുപോലെ “കോടീശ്വരനായ യുവാവിന്റേയും, “കോടീശ്വരിയായ“ യുവതിയുടേയും പരസ്യങ്ങള്‍ കൊടുക്കുക. അതു ഭാവനയ്ക്കനുസരിച്ചു എങ്ങിനെ വേണമെങ്കിലും എഴുതാം. എല്ലാ പരസ്യത്തിലും ഒരേ ഫോണ്‍ നമ്പര്‍ കൊടുക്കരുത് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

പിന്നെ വെറുതെയിരിക്കുക.

ഇതുപോലെ കാശിന് അത്യാര്‍ത്തിയുള്ളവരെ പറ്റിച്ച് സുഖമായി അങ്ങിനെ കൂടാം. ഒരാഴ്ച മിനിമം 4 പേര്‍ റജിസ്റ്റര്‍ ചെയ്താല്‍, രൂപ നാലായിരമാണേ പൊക്കറ്റില്‍. സ്ത്രീധനം കണ്ടുകൊണ്ടു മാത്രം കല്യാണം കഴിയ്ക്കാന്‍ ഫീല്‍ഡില്‍ ഇറങ്ങുന്നവര്‍ ഒരുപാടുണ്ട്. (ഉടുമുണ്ട് മാത്രമായിരിയ്ക്കും ഇവരുടെ മൂലധനം.). അവരെ പറ്റിക്കാന്‍ വളരെ എളുപ്പവും.


ഏത്...? ഇപ്പ ടെക്‍നിക്ക് പുടികിട്ട്യാ‍...?

അടിക്കുറിപ്പ്: വളരെ സത്യസന്ധതയോടെ മാര്യേജ് ബ്യൂറൊ നടത്തുന്നവര്‍ ഒരുപാടുപേരുണ്ട്. അവരെയാരേയും അപകീര്‍ത്തിപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടുള്ളതല്ല ഈ ലേഖനം മറിച്ച്, കള്ളനാണയങ്ങളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനുള്ളതാണ്.

29 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുടുംബംകലക്കി May 21, 2007 at 6:10 PM  

മനോഹരം!

അപ്പു ആദ്യാക്ഷരി May 22, 2007 at 1:21 PM  

കുട്ടുസേ...ഇത്രയധികം നല്ല പോസ്റ്റുകളുണ്ടായിട്ടും കുട്ടുവിങ്ങനെ ബൂലോകത്ത് അജ്ഞാതനായി തുടരുന്നതെന്തേ? ഈ മാറ്റ്രിമോണിയല്‍ വിശേഷങ്ങള്‍ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

കുട്ടു | Kuttu May 22, 2007 at 2:09 PM  

കുടുംബംകലക്കിക്കും, അപ്പൂനും നന്ദി

:)

ബീരാന്‍ കുട്ടി May 22, 2007 at 2:27 PM  

ഹ ഹ ഹ കൊള്ളാം. ഒരു ഇസ്മയ്‌ലി എന്റെ വക.

അളുകള്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ എന്നാശിക്കിവാന്‍ മാത്രമെ കഴിയൂ.

തുടരണം, ലക്ഷം ലക്ഷം പിന്നലെ.

കുട്ടു | Kuttu May 22, 2007 at 2:32 PM  

നന്ദി ബീരാങ്കുട്ട്യേ ...

മനസ്സില്‍ വരണതു ഞമ്മളങ്ങനെ പകര്‍ത്തിവയ്ക്കുന്നു. ചിലര്‍ കാണുന്നു. ചിലര്‍ കാണുന്നില്ല. ആരെങ്കിലും കണ്ടാല്‍ സന്തോഷം, ആരും കണ്ടില്ലെങ്കിലും സന്തോഷം. :)

കുട്ടിച്ചാത്തന്‍ May 22, 2007 at 2:38 PM  

ചാത്തനേറ്:

ചാത്തനൊന്നും പറയുന്നില്ലാ അല്ലെങ്കില്‍ തന്നെ ഇമ്മാതിരി പേരുകേള്‍ക്കുമ്പോ ചാടിവീഴുന്നു എന്നാ ബാച്ചിക്ലബ്ബിലെ പരാതി...

ദീപു : sandeep May 22, 2007 at 2:59 PM  

സത്യം പറയണം.... ഇതു അനുഭവത്തിന്റെ വെളിച്ചത്തില്‍ എഴുതിയതാണോ?...
കോളേജില്‍ പഠിയ്ക്കുമ്പോള്‍ എന്റെ റൂം മേറ്റിന്റെ ഇഷ്ട വിനോദം ആയിരുന്നു ഈ ‘വരനെ കൂടെ കൊണ്ടോകും’ പരസ്യവായന.

കുട്ടു | Kuttu May 22, 2007 at 3:12 PM  

ഞായറാഴ്ച രാവിലെ ഭാര്യയുടേയും എന്റേയും ഇഷ്ടവിനോദമാണ് ഇത്. ചില പരസ്യങ്ങള്‍ കണ്ടാല്‍ ചിരിച്ചു ചിരിച്ചു മണ്ണുകപ്പും.

ഉദാ: ഒരു ടൈറ്റില്‍ ഇങ്ങനെയാണ് “ചെറിയ പാപം, ഉയര്‍ന്ന‍ സാമ്പത്തികം”. പിന്നെ കൂടുതല്‍ വായിച്ചപ്പോളാണ് കാര്യം മനസ്സിലായത്. ജാതകത്തില്‍ ചെറിയ പാപം ഉണ്ട് എന്ന്.

സുല്‍ |Sul May 22, 2007 at 3:20 PM  

കുട്ടു:
അപ്പു ചോദിച്ചതു തന്നെ ആവര്‍ത്തിക്കുന്നു.
നല്ല ബ്ലോഗ്. കാണാന്‍ വൈകി.:)
ഇനിയും കാണാം.
-സുല്‍

Unknown May 22, 2007 at 3:24 PM  

ഇത് വായിക്കാന്‍ വൈകി.
വളരെ അര്‍ത്ഥ സമ്പുഷ്ടവും കാമ്പുള്ളതുമായ എഴുത്ത്.
കാണുന്ന കാഴ്ചകളില്‍ മതിമറക്കുന്നവര്‍
കേള്‍ക്കുന്ന ഈണങ്ങളില്‍ ശ്രദ്ധ പാളുന്നവര്‍ക്കൊരു പാഠമായിരിക്കട്ടേ.
എല്ലാവരും വായിക്കേണ്ടുന്ന ഒരു വിഷയമാണിത്

മനോജ് കുമാർ വട്ടക്കാട്ട് May 22, 2007 at 3:40 PM  

തന്റേതല്ലാത്ത കാരണം കൊണ്ട് കുട്ടൂസ് മിക്കവാറും തല്ല് മേടിക്കും :)

കുഞ്ഞാപ്പു May 22, 2007 at 4:11 PM  

നല്ല അടിപോളി വിശേങ്ങള്‍. ഉഗ്രനായിട്ടോ

മഴത്തുള്ളി May 22, 2007 at 4:48 PM  

:) രസകരം

അപ്പു ആദ്യാക്ഷരി May 22, 2007 at 5:05 PM  

കുട്ടുവേ..കണ്ടോ നല്ല ഐശ്വര്യമുള്ള കൈകൊണ്ട് ഒരു കമന്റിട്ടപ്പോ കമന്റ് പ്രവാഹം!! തമാശയാ കേട്ടോ. ഈ കമന്റുകളുടെ എണ്ണത്തിലൊന്നും കാര്യമില്ലെന്നേ. നല്ല പോസ്റ്റുകളിടുക. കമന്റ് താനേ വന്നോളും. ആശംസകള്‍.

qe_er_ty

Siju | സിജു May 22, 2007 at 5:58 PM  

നന്നായിരിക്കുന്നു

qw_er_ty

ഗുപ്തന്‍ May 22, 2007 at 6:39 PM  

കുട്ടൂസേ കിടുക്കന്‍ പോസ്റ്റ്... നര്‍മ്മത്തിന്റെ കണ്ണുള്ള എന്നാല്‍ കഴമ്പുള്ള സാമൂഹ്യവിമര്‍ശനം...

കമന്റൊക്കെ വന്നോളുംന്നേ... ദിശിദിശി പശചാടാന്‍ ഇത് ദോശയൊന്നുമല്ലല്ലോ... മാരേജല്ലേ... മെദുവാ മെദുവാ വരും...

മണിക്കുയില്‍ May 23, 2007 at 9:19 AM  
This comment has been removed by the author.
മണിക്കുയില്‍ May 23, 2007 at 9:23 AM  

നീ ആ മാര്യേജ് ബ്യൂറോക്കാരുടെ കയ്യില്‍ നിന്നും അടിമേടിക്കും.

suneesh May 23, 2007 at 10:19 AM  

kuttose gambeeram!!!
ninte blog nja favourites-il keetti. ini daily nokkam.

കുട്ടു | Kuttu May 24, 2007 at 2:36 PM  

നന്ദി സുനീഷ്, മണിക്കുയില്‍, മനു, സിജു, അപ്പു, ചാത്തന്‍, ദീപു, ബീരാങ്കുട്ടി, സുല്‍, ഇരിങ്ങല്‍ , പടിപ്പുര, മഴത്തുള്ളി,കുഞ്ഞാപ്പു.

മാട്രിമോണിയലുകാരുടെ ഭീഷണി സഹിക്കവയ്യാതെ കുട്ടു, കിണറ്റിന്നുള്ളിലെ ഒരു നിഗൂഢ സങ്കേതത്തിലിരുന്നാണ് ഇതെഴുതുന്നത്.

അയ്യൊ... ഒന്നൂല്ല,
സി.ഐ.ഡി എസ്കേപ്.....

;)

FX May 28, 2007 at 11:23 AM  

ഹഹഹഹ..... ഒരു പി.ച് .ഡി തരപെടുതി കൂടെ?ഗവെഷണം ഗംഭീരം!!!!!!
പതൊന്‍പതു വയസുകരിക്കു മങൊളിസം ഉ ള്ള്കാ രിയം പറ്യാന്‍ വയ്യ....

Vishnuprasad R (Elf) May 16, 2008 at 3:46 PM  

നന്നായിട്ടുണ്ട് . ഞാനും ഒരു മാട്രിമോണിയല്‍ ബിസിനസ് തുടങ്ങാന്‍ തീരുമാനിച്ചു .കോടീശ്വരികളായ സുന്ദരിമാരും കോടീശ്വരികളെ തിരയുന്ന സുന്ദരന്‍ മാരും സഹകരിക്കുക . വിവാഹ പരസ്യമാണെന്കിലും അടിയാണെന്കിലും ഇ-മെയില് ചെയ്താല്‍ മതി

നിരക്ഷരൻ May 16, 2008 at 4:48 PM  

ഉഗ്രനായിട്ടുണ്ട് നിരീക്ഷണം. നല്ല പോസ്റ്റ്.

അവസാനത്തെ ഡിസ്‌ക്ലൈമര്‍ അടക്കം എനിക്ക് ക്ഷ പിടിച്ചു. അതില്‍പ്പറഞ്ഞിരിക്കുന്നതുപ്പോലെ സത്യസന്ധമായി മാര്യേജ് ബ്യൂറോ നടത്തുന്നവരും ധാരാളം ഉണ്ട്. അതെന്റെ അനുഭവമാണ്.

എനിക്കെന്റെ വാമഭാഗത്തിന്റെ കണ്ടുപിടിച്ച് തന്നത് അത്തരത്തിലൊരു ബ്യൂറോയാണ്. കല്യാണം കഴിഞ്ഞിട്ടുപോലും അവര്‍ പണത്തിനെപ്പറ്റിയൊന്നും മിണ്ടിയില്ല. ഞാനാണെങ്കില്‍ കല്യാണത്തിന്റെ തിരക്കിലുമായിപ്പോയി. പിന്നീടൊരു ദിവസം അവരുടെ ഫീസ് കൊടുക്കാന്‍ ചെന്നപ്പോള്‍ അവര് വാങ്ങിയതോ നേരത്തേ പറഞ്ഞ തട്ടിപ്പ് ബ്യൂറോക്കാര്‍ വാങ്ങുന്ന രജിസ്ടേഷന്‍ തുകയായ 1000 രൂപാ മാത്രം.

താരാപഥം May 19, 2008 at 11:33 AM  

യവനസുന്ദരി വഴിയാണ്‌ ഇവിടെയെത്തിയത്‌. പഴയ പോസ്റ്റായതുകൊണ്ട്‌ ആനപിണ്ടം മാത്രമെയുള്ളൂ. എന്നാലും കിടക്കട്ടെ എന്റെ ഒരു കമന്റ്‌. 99% ജോതിഷികളും ഹിന്ദുക്കളാണ്‌ എന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷെ അത്‌ ബിസിനസ്സ്‌ ആക്കിയത്‌ ക്രിസ്ത്യാനിയാണ്‌. ഗുരുവായൂരിലെ മാലയോഗം. ശതവര്‍ഷ പഞ്ചാംഗം അടിച്ച മഹാന്‍. അങ്ങിനെ അങ്ങിനെ പോകുന്നു. മാലയോഗത്തിന്റെ പുതിയ മാഗസിന്‍ എങ്ങിനെയാണെന്നറിയാമോ. ജാതി, മതം, പ്രൊഫഷ്യണല്‍, ക്രൈസ്തവരാണെങ്കില്‍ 1 ,2, 3, 4, 5,.... ലക്ഷം എഗ്രിമന്റ്‌.

ബൈജു സുല്‍ത്താന്‍ December 15, 2008 at 8:38 AM  

രസകരം..പരസ്യങ്ങള്‍ക്കും ഇരിക്കട്ടെ പതിവു വായനക്കാര്‍ എന്നു കരുതി പത്രക്കാര്‍ പടച്ചുവിടുന്നതാണോ ഈ വാഗ്ദാനങ്ങള്‍ എന്നു തോന്നിപ്പോയിട്ടുണ്ട്, പലപ്പോഴും.

ആശംസകള്‍ !

കുഞ്ഞന്‍ December 15, 2008 at 10:11 AM  

കുട്ടൂസ് മാഷെ,

ഇത്രയും രസകരമായ പോസ്റ്റ് വായിക്കാന്‍ ഞാന്‍ വൈകിപ്പോയി. ഇത് വീണ്ടും കൊണ്ടുവന്ന ബൈജുവിന് നന്ദി.

ആ സംഭാഷണങ്ങള്‍ കറകറക്റ്റ്. ആകര്‍ഷങ്ങളായ പരസ്യങ്ങള്‍ നല്‍കി ഇരയെപ്പിടിക്കുക.

ബഹ്‌റൈനിലെ ഒരു ബ്യൂറൊയില്‍ ഞാനന്വേഷിച്ചപ്പോള്‍ 250 ദിനാറ് ആദ്യം കൊടുക്കണം അപ്പോള്‍ അവര്‍ കുറെ ചേര്‍ച്ചയുള്ള പ്രൊഫൈല്‍ നല്‍കും അതില്‍ ഫോണ്‍ നമ്പര്‍ ഉണ്ടാകും അതിലൂടെ നമ്മള്‍ കാര്യങ്ങള്‍ നടത്തണം. ബ്യൂറൊ ആകെ ചെയ്യുന്നത് 250 ദിനാര്‍ ഏകദേശം 32000 രൂപ വാങ്ങുന്നു കുറച്ച് ഡേറ്റകള്‍ കോപ്പി നല്‍കുന്നു. കല്യാണം നടന്നാലും നടന്നില്ലെങ്കിലും രൂപ 32000 പോക്കറ്റില്‍..(അന്നവര്‍ പറഞ്ഞത് 50 പ്രൊഫൈലുകള്‍ തരുമെന്നാണ്, ചുമ്മാ കേരള മാട്രിമോണി നെറ്റില്‍ ആയിരത്തില്‍ത്താഴെ രൂപ കൊടുത്താല്‍ പതിനായിരക്കണക്കിന് പ്രൊഫൈല്‍ കിട്ടുമെന്നിരിക്കെ 32000 രൂപകൊടുത്ത് ആത്മസംതൃപ്തി അടയുന്നവരുമുണ്ടെന്നറിയുമ്പോള്‍..ബ്യൂറൊ പരിപാടി നല്ലൊരു ബിസിനസ്സ് തന്നെ)

ശ്രീ December 15, 2008 at 12:50 PM  

ഞാനും കുഞ്ഞന്‍ ചേട്ടന്റെ കമന്റ് കണ്ടിട്ടാണ് ഈ വഴി വന്നത്. ഈ പോസ്റ്റ് കലക്കി മാഷേ.

saju john December 16, 2008 at 3:49 PM  

ഞാനും കുഞ്ഞന്‍ വഴിയാണു വരുന്നത്.....

മാഷേ.........ഒരു ബ്ലോഗിനു സാമൂഹ്യപ്രതിബദ്ധത വേണമെന്നുണ്ടെങ്കില്‍...അതിനു ഉത്തമ ഉദാഹരണമാണു താങ്കളുടെ ഈ ബ്ലോഗ്.....

ഇനിയും, കണ്ണും, കാതും കൂര്‍പ്പിച്ചിരിക്കു.....

വായിക്കാന്‍ പുറകെ ഞങ്ങളും.....

Nachiketh December 16, 2008 at 4:27 PM  

ആവശ്യക്കാരനല്ലാത്തതു കൊണ്ടാ..........കുറ്റങ്ങള്‍ കണ്ടു പിടിയ്കാനായത്,അല്ലെങ്കില്‍ മിണ്ടാതിരുന്നേനേ..

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP