Wednesday, May 30, 2007

ചിത്രങ്ങള്‍ - കല്ലാര്‍, മീന്‍‌മുട്ടി വെള്ളച്ചാട്ടം

യാത്രയുടെ അനുഭവങ്ങള്‍ എഴുതാം എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ ആ സൌന്ദര്യം, അതിന്റെ എല്ലാ ഭാവത്തോടേയും ആവിഷ്കരിക്കാന്‍ ഭാഷ പലപ്പോഴും തടസ്സമാകുന്നു. അതുകൊണ്ട്, ചിത്രങ്ങള്‍ മാത്രം ഇടുന്നു. ആസ്വദിക്കുക.


കല്ലാര്‍

കല്ലാര്‍ ‍- വേറൊരു ദൃശ്യം

വഴിയരികില്‍ കണ്ട ഒരു പുല്‍ച്ചെടി


കാത്തിരിപ്പ്


കല്ലുള്ള ആറ് - കല്ലാറ്‍

വളകിലുക്കി കുതിച്ചുപായും പെണ്ണേ...

നിറങ്ങള്‍ ‍തന്‍ നൃത്തം

മഞ്ഞില്‍മുങ്ങിയീറന്‍ മാറും...

ഇതിനൊരടിക്കുറിപ്പ് പറയാമോ?

തലമുറകള്‍

വീണിടത്തുനിന്നും വീറോടെ...

പ്രണയം

സഹകരണ സംഘങ്ങള്‍

YU

ഞാന്‍ താങ്ങിയില്ലെങ്കില്‍, ഇവന്‍ വീണുപൊയേനേ. ഹോ, എന്റെ ഒരു കാര്യം..

മീന്‍‌മുട്ടി വെള്ളച്ചാട്ടം

മീന്‍‌മുട്ടി വെള്ളച്ചാട്ടം - വേറൊരു ദൃശ്യം

ഇതിനടിക്കുറിപ്പ് വേണ്ട

ഈ ഫോറസ്റ്റ് മുഴുവന്‍ കാടാണല്ലോ...

ശ്രദ്ധിക്കുക:


മീന്‍‌മുട്ടി വെള്ളച്ചാട്ടം വളരെ, വളരെ അപകടകാരിയാണ്. ഒരുപാട് പേര്‍ ഇവിടെ മരിച്ചിട്ടുണ്ട്. ഒരു പക്ഷെ കേരളത്തില്‍ എറ്റവും കൂടുതല്‍ പേര്‍ മരിച്ച വെള്ളച്ചാട്ടവും ഇതാണെന്നാണ് അറിവ്. ഏകദേശം മുപ്പത് അടിയോളം താഴ്ചയുള്ള ഒരു കയത്തിലേക്കാണ് വെള്ളം വന്നു വീഴുന്നത്. എത്ര നീന്തല്‍ അറിയാമെങ്കിലും ഇവിടെ നീന്താന്‍ ശ്രമിക്കരുത്. (നമുക്കു പരിചയമില്ലാത്ത ഒരു സ്ഥലത്തും നീന്താതിരിക്കുക എന്നത് യാത്രകള്‍ തന്ന പാഠം.) കയത്തില്‍ വീണ വെള്ളത്തിന്റെ നല്ലൊരു ശതമാനവും ഗുഹ പോലെയുള്ള പാറയിടുക്കില്‍ക്കൂടിയാണ് ഒഴുകി പോകുന്നത്. അതുവഴിയെങ്ങാന്‍ നീന്തിപ്പോയാല്‍ ഉള്ളിലേക്കു വലിച്ചെടുക്കും. പിന്നെ രക്ഷയില്ല. മദ്യപിച്ചിട്ടു ഇവിടെ വരരുത് (ഒരു കാട്ടിലും പോകരുത് ) എന്നു പ്രത്യേകം പറയണ്ടല്ലോ. കൂട്ടുകാ‍രൊത്തു വന്ന് മദ്യപിച്ചു , വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയവരാണ് ഇവിടെ മരിച്ചവരില്‍ തൊണ്ണൂറു ശതമാനം പേരും എന്ന് ഗ്രാമവാ‍സികള്‍ പറഞ്ഞറിഞ്ഞു. ‍

മലയില്‍ മഴപെയ്താല്‍ പെട്ടെന്ന് കല്ലാറില്‍ വെള്ളം ഉയരും . “ചുരുള്‍ വെള്ളം” എന്നാണ് പരിസരവാസികള്‍ ഇതിനെ വിളിക്കുന്നത്. ഒരു തിര പോലെ വന്ന്, വഴിയിയുള്ളതു മുഴുവന്‍ വിഴുങ്ങി അങ്ങുപോകും. കല്ലാറില്‍ നിന്നും, കാട്ടിലൂടെയുള്ള 2 കിലോമീറ്റര്‍ ദൂരം ഗൈഡ് കൂടെവരും. ഗൈഡിന്റെ നിര്‍ദ്ദേശം നിര്‍ബന്ധമായും അനുസരിക്കുക.

തിരുവനന്തപുരത്തു നിന്നും, പൊന്‍‌മുടി റൂട്ടില്‍, 45 കിലോമീറ്റര്‍ അകലെയാണ് മീന്‍‌മുട്ടി വെള്ളച്ചാട്ടം. 2 കിലോമീറ്റര്‍ കാടിനുള്ളിലൂടെ നടന്നാല്‍, വെള്ളച്ചാട്ടത്തിനടുത്തെത്താം. വീണ്ടും 2 കിലോമീറ്റര്‍ വനത്തിനുള്ളിലൂടെ നടന്നാല്‍, കൊമ്പൈക്കാണി വെള്ളച്ചാട്ടവും ഉണ്ട്.

15 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | kuttu May 30, 2007 at 10:38 AM  

കല്ലാര്‍, മീന്‍‌മുട്ടി വെള്ളച്ചാട്ടം

യാത്രയുടെ അനുഭവങ്ങള്‍ എഴുതാം എന്നാണ് ആദ്യം വിചാരിച്ചത്. പക്ഷെ ആ സൌന്ദര്യം, അതിന്റെ എല്ലാ ഭാവത്തോടേയും ആവിഷ്കരിക്കാന്‍ ഭാഷ പലപ്പോഴും തടസ്സമാകുന്നു. അതുകൊണ്ട്, ചിത്രങ്ങള്‍ മാത്രം ഇടുന്നു. ആസ്വദിക്കുക.

http://kuttoontelokam.blogspot.com/2007/05/blog-post_30.html

കുട്ടിച്ചാത്തന്:
ഈ ചിത്രങ്ങളിലും വാട്ടര്‍മാര്‍ക്ക് ഉണ്ടു കേട്ടൊ. :) കൊല്ലാന്‍ ആളെ വിടരുത് പ്ലീസ്.

കുട്ടിച്ചാത്തന്‍ May 30, 2007 at 11:29 AM  

ചാത്തനേറ്:

ഇതു ലാസ്റ്റ് തവണ... ഇനി ഇടാതെ ഒന്നെങ്കിലും... ഒരു വാള്‍പേപ്പര്‍ വലിപ്പത്തില്‍

ഉണ്ണിക്കുട്ടന്‍ May 30, 2007 at 11:35 AM  

കിടിലം ...!! ഒന്നിനൊന്നു മെച്ചം . ഞാനെടുക്കുന്ന പടങ്ങള്‍ പോലെ തന്നെ..

ഓ.ടോ.

ചാത്താ നിനക്കു ബംഗ്ലൂരില്‍ വാള്‍ പോസ്റ്റര്‍ ഒട്ടിക്കലാണോ പണി.. ആരെന്തു ഫോട്ടോ ഇട്ടാലും അപ്പൊ തുടങ്ങും .. :)

ബീരാന്‍ കുട്ടി May 30, 2007 at 12:58 PM  

കൊള്ളാം,
നല്ല മനോഹരമായ ചിത്രങ്ങള്‍
ഒരു ഇസ്മയ്‌ലി എന്റെ വഹ.

SAJAN | സാജന്‍ May 30, 2007 at 1:47 PM  

ചിത്രങ്ങള്‍ മനോഹരം...
മീന്‍‌മുട്ടി എന്ന വില്ലനെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ
ഇവിടെ ഇതല്ലാതേ വേറേഎന്തെങ്കിലും ദൃശ്യങ്ങള്‍ ഉണ്ടോ?

കുട്ടു | kuttu May 30, 2007 at 2:25 PM  

സാജന്‍,

വേറെ ദൃശ്യങ്ങള്‍...?

സ്വസ്ഥമായി കാട്ടിലൂടെ ശുദ്ധവായു ശ്വസിച്ച് രണ്ട് കിലോമീറ്റര്‍ നടക്കാം. കാട്ടില്‍ നിറയെ വിവിധ തരത്തിലുള്ള പക്ഷികള്‍ ഉണ്ട്. അതിരാവിലെ, ബൈനോക്കുലറുമായി ക്ഷമയോടെ കാത്തിരിക്കണം. അല്ലെങ്കില്‍, സൂപ്പര്‍ ടെലി ലെന്‍സിട്ട ക്യാമറയുമായി പതുങ്ങിയിരിക്കണം. എന്നാല്‍, ഒരുപാട് പക്ഷികളുടെ ചിത്രമെടുക്കാം. കാട് കാണാം, പുഴയില്‍ കുളിക്കാം (വെള്ളച്ചാട്ടത്തിലല്ല), അരുവി ഒഴുകുന്നതിന്റേയും, വെള്ളച്ചാട്ടത്തിന്റേയും, കാടിന്റേയും ശബ്ദം റെക്കൊര്‍ഡ് ചെയ്യാം (ഇതു എന്റെ ഒരു വിനോദമാണ്. പിന്നീട് എപ്പൊഴെങ്കിലും, ഒറ്റക്കിരുന്ന്, കണ്ണടച്ചു നാം ഈ ശബ്ദം കേള്‍ക്കുമ്പോള്‍, ആ യാത്ര മുഴുവന്‍ മനസ്സിലേക്ക് ആവാഹിക്കാന്‍ കഴിയും. പരീക്ഷിച്ചു നോക്കൂ.)

ഇതൊക്കെയാണ് അവിടുത്തെ ആകര്‍ഷണം.

ഫോട്ടോസ് കുറെ എടുത്തിട്ടുണ്ട്. എല്ലാം പോസ്റ്റ് ചെയ്യുക എന്നത് പ്രായോഗികമല്ലല്ലോ. ഇപ്പോത്തന്നെ 19 ഫോട്ടോസായില്ലേ.. :)

SAJAN | സാജന്‍ May 30, 2007 at 2:38 PM  

സോറി കുട്ടൂസ്, ഞാന്‍ ഉദ്ദേശിച്ചത്..
ഈ വെള്ളച്ചാട്ടമല്ലാതേ എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടോ എന്നാണ്.. കാരണം 45 കിമീ ദൂരം യാത്ര ചെയ്തു കാണാന്‍ മാത്രം ഭംഗിയുണ്ടോ (ഇറങ്ങി കുളിക്കാന്‍ പോലും കഴിയാത്ത) ഈ വെള്ള ച്ചാട്ടത്തിന് എന്ന് തോന്നിയത് കൊണ്ടാണ്
പടത്തിനെ കുറ്റമൊന്നും പറഞ്ഞില്ല കേട്ടോ.. അവ അതീവ മനോഹരമാണ്.. സംശയം ഇല്ല:):)

കുടുംബംകലക്കി May 30, 2007 at 2:39 PM  

കുട്ടൂസ്, വളരെ അപകടം പിടിച്ച വെള്ളച്ചാട്ടമല്ല, വളരെ സുന്ദരവും ചെറുതും രസകരവുമായ ഒന്നാണ്. താങ്കള്‍ ഭയക്കുന്നപോലെ ഗുഹയ്ക്കുള്ളിലേയ്ക്കല്ല വെള്ളച്ചാട്ടം വീഴുന്നത്; കയത്തിലേയ്ക്കാണ്.
ശരിയാണ്, കയത്തിനു വളരെ ആഴമുണ്ട്. പക്ഷേ, നീന്തല്‍ അറിയില്ലെങ്കില്‍പ്പോലും മുങ്ങിമരിക്കാനുള്ള സാധ്യത വളരെക്കുറവാണ്. കാരണം വെള്ളച്ചാട്ടത്തിന്റെ ശക്തിയില്‍ കരയിലേയ്ക്കടിച്ചുകയറ്റുമെന്നതുതന്നെ.

താങ്കള്‍ ഭയപ്പെടുന്ന മറ്റെല്ലാകാര്യങ്ങളും ആറിനു താഴെയുള്ള ചെറിയ വെള്ളച്ചാട്ടങ്ങള്‍ക്കും കയങ്ങള്‍ക്കുമുണ്ട്. ഒട്ടുമിക്ക മരണങ്ങളും നടന്നിട്ടുള്ളതവിടെയൊക്കെയാണ്.
പാറകള്‍ വളരെയേറെ വഴുവഴുപ്പുള്ളവയാണ്. മൂന്നുമണിക്കുശേഷം മിക്കവാറും മഴയുണ്ടാകും.

അതുപോലെ, കൊമ്പൈക്കാണി വെള്ളച്ചാട്ടം ഇതിനടുത്തല്ല; നെയ്യാര്‍ മീന്മുട്ടിക്കടുത്താണ്. അഗസ്ത്യകൂടം റൂട്ടില്‍.

(മീന്മുട്ടിയോട് അത്രയ്ക്കിഷ്ടമാ, അതാ...)

കുട്ടു | kuttu May 30, 2007 at 3:19 PM  

സാജന്‍:
എന്തിനാ ഒരു സോറി? അങ്ങിനെയൊന്നും ചിന്തിക്കരുത്. ഞാന്‍ അവിടെ കണ്ട കാര്യങ്ങള്‍ പറഞ്ഞതാണ്. നിങ്ങള്‍ ഒരു പക്ഷി നിരീക്ഷകനൊന്നുമല്ലെങ്കില്‍, ഇതു കാണാന്‍ വേണ്ടി മാത്രം 45 കിലോമീറ്റര്‍ യാത്ര ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. കൂട്ടത്തില്‍ പൊന്മുടി കൂടിയായാല്‍ ഓക്കെയായി.


കുടുംബംകലക്കി,

വിവരങ്ങള്‍ക്കു നന്ദി.

ഞാന്‍ എഴുതിയ ആ വിവരങ്ങള്‍ പറഞ്ഞു തന്നത് കൂടെ വന്ന ഗൈഡും, പരിസരവാസികളുമാണ്. ഒരു പക്ഷെ, ഞങ്ങളെ ഭയപ്പെടുത്താനാ‍കാം. (ചിലര്‍ക്കു ഇത് ഒരു ഹോബിയാണ്)


കൊമ്പൈകാണി എനിക്ക് പോകാന്‍ പറ്റിയില്ല. ഗൈഡ് ആണ് പറഞ്ഞത് അങ്ങിനെ ഒരു വെള്ളച്ചാട്ടം ഉണ്ട് മുകളില്‍, ഇപ്പൊ ആളെ അങ്ങോട്ട് കടത്തിവിടില്ല എന്നെല്ലാം.

നമുക്കു പരിചയമില്ലാത്ത സ്ഥലമല്ലേ, അവര്‍ പറയുന്നത് വിശ്വസിക്കാനല്ലേ പറ്റൂ.

എന്തായാലും, ഒരിക്കല്‍ കൂടി പോകണം അവിടെ.

JA June 1, 2007 at 12:14 AM  

ആ മൂന്നാമത്തെ ചിത്രം, ഒരു കൊച്ചുപൂവിന്‍റെ കണ്ണിലൂടെ കാണുന്ന തടാകം. ഒരു നിമിഷം കൊണ്ടു കട്ടൂ, എവിടെയാണ് കാഴ്ചക്കാരനെ എത്തിക്കുന്നത്. ആയിരം നാവുകളില്‍ ആ പൂവ് സംസാരിക്കുന്നത്...നന്നായി. അഭിന്ദനങ്ങള്‍
-ജോസഫ്

സന്തോഷ് June 2, 2007 at 9:11 PM  

വര്‍ഷങ്ങള്‍ക്കു മുമ്പാണ് മീന്‍‍മുട്ടിയില്‍ പോകുന്നത്. നൊസ്റ്റാള്‍ജിയ!

ശാലിനി June 5, 2007 at 12:36 PM  

നല്ല ഫോട്ടോകള്‍. രാവിലെ കല്ലാറിന്റെ ഫോട്ടോകള്‍ - ആ സ്ഥലങ്ങളിലൂടെ പോയതുപോലെ തോന്നിച്ചു. നല്ല അടിക്കുറിപ്പുകളും.

കുട്ടു | kuttu June 6, 2007 at 9:21 AM  

ജൊസെഫ്,സന്തോഷ്, ശാലിനി
നന്ദി.

കല്ലാറ് ഒഴുകുന്നതിന്റെ ശബ്ദം റെക്കൊര്‍ഡ് ചെയ്തിട്ടുണ്ട്. വലിയ ഫയല്‍ ആണ്. എവിടെയെങ്കിലും പോസ്റ്റ് ചെയ്യാ‍ന്‍ പറ്റുമോന്നു നോക്കട്ടെ.

പ്രദീപ് June 13, 2007 at 11:47 PM  

എല്ലാം മനോഹരമായ ചിത്രങ്ങള്‍ ....വളരെ..വളരെ ഇഷ്ടമായി....കല്ലര്‍ ..മീന്‍ മുട്ടി വെള്ളച്ചാട്ടം ..കാടിന്റെ ഭം ഗി ...

Hari November 13, 2007 at 10:15 AM  

കളമൊഴിയോതുവാന്‍ കരിമ്പാറക്കൂട്ടത്തില്‍
തലതല്ലിവീഴുന്നു കുളിര്‍വാഹിനി
കരള്‍തൊടും വാക്കിനായ് ഉള്ളുകടയുന്നൊരീ
സാഹിതീദാസന്മാരെന്ന പോലെ.

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP