Wednesday, May 23, 2007

മണങ്ങളും, പാവ്‌ലോവിയന്‍ തിയറിയും

ചില മണങ്ങള്‍ സുഖകരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. മറ്റു ചില മണങ്ങള്‍
നമ്മെ അസ്വസ്ഥരാക്കുന്നു.

ഇതു എന്റെ അനുഭവം.

ആദ്യമായി ഒരു മരണ വീട്ടില്‍ ചെന്നപ്പോള്‍, അവിടെ കൊളുത്തി വച്ചിരിക്കുന്ന ചന്ദനത്തിരി സൈക്കിള്‍ 3 ഇന്‍ 1 ആയിരുന്നു.

പിന്നീട് ഒരുപാട് മരണ വീടുകളില്‍ ഇതേ മണം അനുഭവപ്പെട്ടു.

ഇപ്പൊ, ഒരു കല്യാണവീട്ടിലായാലും, ആ മണം എന്നില്‍ മരണത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു. മനസ്സ് അസ്വസ്ഥമാകുന്നു. സുഹൃത്തുക്കള്‍ ഒരുപാടു പേര്‍ക്ക് ഇതേ അനുഭവമാണെന്നു അറിയാന്‍ കഴിഞ്ഞു.

വായനക്കാരാ, താങ്കളുടെ അനുഭവം എന്താണ്? അറിയാന്‍ ആഗ്രഹമുണ്ട്.

പാവ്‌ലോവിന്റെ ക്ലാസ്സിക്കല്‍ കന്‍ഡീഷനിങ് തിയറി ഓര്‍ക്കുന്നില്ലേ? അത് തന്നെ ഇത്. കൂടുതലറിയാന്‍ ഇവിടെ ഞെക്കുക (http://en.wikipedia.org/wiki/Classical_conditioning)‌

5 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | kuttu May 23, 2007 at 9:44 AM  

ചില മണങ്ങള്‍ സുഖകരമായ ഒരു ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്നു.

മറ്റു ചില മണങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു.

ഇതു എന്റെ ഒരനുഭവം

കുട്ടിച്ചാത്തന്‍ May 23, 2007 at 10:00 AM  

ചാത്തനേറ്: ഇനിപ്പോ ഫലിക്കുവോന്നറീല. എന്നാലും

കുട്ടൂന്റെ വീട്ടിലു സന്ധ്യയ്ക്ക് വിളക്കു വയ്ക്കുന്ന പരിപാടീ ഇല്ലേ? അപ്പോള്‍ 2 ചന്ദനത്തിരി പൂജാമുറീലു കത്തിച്ചു വച്ച് പ്രാര്‍ത്ഥിച്ചോണ്ട് മണം ആസ്വദിച്ച് നോക്ക്.

പിന്നെ ആ മണം അടിക്കുമ്പോള്‍ ദൈവസാന്നിധ്യം ഫീല്‍ ചെയ്തേക്കാം.. (മരണ മണം അഥവാ ഫീല്‍ മാറിയേക്കും)

Sul | സുല്‍ May 23, 2007 at 10:13 AM  

മണങ്ങള്‍
ഓര്‍മ്മകളാണ്
മനസ്സിന്റെ
ആരും കാണാത്ത ചുവരുകളില്‍
വരഞ്ഞിട്ട
ഭൂത കാലത്തിലേക്ക്
വെളിച്ചം വീഴ്തുന്ന ഓര്‍മ്മകള്‍.
ജനനവും, മരണവും
പ്രേമവും, വിവാഹവും
പ്രാര്‍ത്ഥനയും , വിരഹവും
ഒരു ചന്ദനത്തിരിയകലത്തില്‍ :)
-സുല്‍

കുട്ടു | kuttu May 23, 2007 at 10:16 AM  

നടക്കില്ല ചാത്താ...

ഭാര്യക്കു ഈ മണം ഇഷ്ടമാണ്. ഒരു ദിവസം 2 എണ്ണം വാങ്ങിയാല്‍ ഒന്നു ഫ്രീ സ്കീമില്‍ 3 എണ്ണം വാങ്ങിവന്നു. വൈകിട്ടു വന്നപ്പോള്‍ വീടു മുഴുവന്‍ മണത്തില്‍ കുളിച്ചു നില്‍ക്കുന്നു. പ്രാന്ത് പിടിക്കാന്‍ വേറെ വല്ലതും വേണോ?

ഇതിനെ പറ്റിയുള്ള അനര്‍ഗ്ഗള നിര്‍ഗ്ഗളമായ എന്റെ വാഗ്‌ധോരണി സഹിക്കവയ്യാതെ [ അല്ലേലും ഈ വക കാര്യങ്ങളില്‍ ഞാന്‍ ഒരു എം.സി.പി ആണേ.. (Male Chauvinist Pig) ] അവള്‍ അതേടുത്ത് ആര്‍ക്കോ ദാനം ചെയ്തു സംതൃപ്തിയടഞ്ഞു.

ഹാ‍...വൂ....

കുട്ടു | kuttu May 23, 2007 at 10:19 AM  

ശരിയാണ് സുല്‍, എനിക്കും അങ്ങിനെ തോന്നാറുണ്ട്.

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP