മലയാളം ബ്ലോഗര്‍മാര്‍ക്ക് എന്തുപറ്റി ?
ഇന്നു ഞാന്‍ മുപ്പത്തിരണ്ട് പോസ്റ്റുകള്‍ (കൂടെ കമന്റുകളും) വായിച്ചു.
ചിലര്‍ ബൂലോകം വിട്ടുപോകുന്നു.
ചിലര്‍ നയം വ്യക്തമാക്കുന്നു.
ചിലര്‍ ചിലരെ ശത്രുവായി പ്രഖ്യാപിക്കുന്നു.
ചിലര്‍, ഇനി ഞാന്‍ എഴുതില്ല എന്നു പ്രഖ്യാപിക്കുന്നു.
തന്റെ കമന്റ് ഓപ്ഷന്‍ ഡിസേബിള്‍ ചെയ്യാന്‍ പോകുന്നു എന്നു ചിലര്‍.
ഒരു പ്രത്യേക ഭാഗത്തു വളരുന്ന ശ്മശ്രുവിനെ കുറിച്ച് ഒരാള്‍.
അതിന്, അതിനെക്കാള്‍ വൃത്തികെട്ട വാക്കുകള്‍ കൊണ്ട് മറുപടി പറയുന്ന മറ്റൊരാള്‍.
ഇതെല്ലാം കമന്റ് എഴുതി പ്രോത്സാഹിപ്പിക്കുവാന്‍ മറ്റു ചിലര്‍.
എന്തിനാ കൂട്ടുകാരേ?
നമുക്കിവിടെയിങ്ങനെ, ചിരിച്ചും, കളിപറഞ്ഞും, ഇണങ്ങിയും, പിണങ്ങിയും അങ്ങു കഴിഞ്ഞാല്‍ പോരെ ?
എന്തിനാ ഇങ്ങനെ തല്ലുകൂടുന്നത് ?
6 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
മലയാളം ബ്ലോഗര്‍മാര്‍ക്ക് എന്തുപറ്റി ?
എന്തിനാ ഇങ്ങനെ തല്ല് കൂടുന്നത് ?
ഇങ്ങിനൊരു പരിണാമം അനിവാര്യമാണ്. പുതിയതായി ലഭിച്ച സ്വാതന്ത്ര്യം എല്ലാവരും ആവോളം നുകരുകയായിരുന്നു.പിന്നീടു മടുപ്പ് തോന്നുക സ്വാഭാവികം.അതിനോരോരുത്തരും ഓരോ കാരണങ്ങള്‍ കണ്ടുപിടിക്കുന്നു എന്നേയുള്ളു. ഈ പരിണാമം നല്ലതിനാണ്. അര്‍ഹമായതു മാത്രം ഇനി അവശേഷിക്കും.
എല്ലാം കലങ്ങിത്തെളിയും എന്ന് വിചാരിക്കൂ കുട്ടൂ
കുട്ടൂ,
ശങ്കയേ വേണ്ട, ഇതിലും വലിയ അഗ്നിപരീക്ഷകള്‍ പലതും കഴിഞ്ഞതാണ് ബൂലോഗത്തിനു. ഓരോ മാറ്റം കഴിയുമ്പോഴും അത് കൂടുതല്‍ നന്നായിട്ടേയുള്ളു.
Hi Kuttoo, There is no other way to contact u. We have no mail access in office and the internet card that was provided by mutto asks for username and password. So no contact with the outer world. Pls give the username and the password for the internet card.
Once again, sorry for using this blog for the wrong purpoose.
അവസാനം പറഞ്ഞ ആ ഇണക്കവും പിണക്കവുമൊക്കെത്തന്നെയാണ് ഈ നടക്കുന്നത്.....:)
Post a Comment