Thursday, June 14, 2007

പൊന്മുടി - ഒരു ഫോട്ടോപോസ്റ്റ്

പൊന്മുടി - ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്ഥലം. തിരുവനന്തപുരത്തിന് ഏകദേശം 62 കിലോമീറ്റര്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന മനോഹരമായ സുഖവാസ കേന്ദ്രം. കൂടുതലൊന്നും പറയുന്നില്ല. ചിത്രങ്ങള്‍ കാണൂ...


കുളിര്‍


പൊന്മുടിയിലേക്കുള്ള വഴി


വളഞ്ഞു പുളഞ്ഞ്...


ദൈവം


ആകാശം താങ്ങി നിര്‍ത്തുന്നവന്‍


അരുവി


ഒരേ പാറ്റേണില്‍ രണ്ടു പൂക്കള്‍. പൂമൊട്ടുകള്‍ കൂടി നോക്കൂ

പൂക്കളും...

പുഴുക്കളുമെന്‍ കുടുംബക്കാര്‍...
മഞ്ഞിന്റെ പുണ്യാഹം



മഞ്ഞു വന്നു താഴ്വരയെ വിഴുങ്ങുന്നു

ദാ.. പകുതി വിഴുങ്ങി

Does the road wind uphill all the way? Yes to the very end.

താഴ്വര

തണുപ്പ്

സഹ്യസാനു ശ്രുതി ചേര്‍ത്തിവച്ച...


കൃഷി

ഒരു കാതമൊരുകാതമേയുള്ളൂ മുകളിലെത്താന്‍...


കരളില്‍ കലക്കങ്ങള്‍ തെളിയുന്ന പുണ്യം...


കാറ്റിനോട് ഒരു കിന്നാരം
എന്താ ഞാന്‍ കൂടുതല്‍ പറയാത്തത് എന്നു മനസ്സിലാ‍യില്ലേ ?അത്രക്കും മനോഹരമാണ് ഇവിടം. അതു അവിടെ പോയി അനുഭവിക്കുക തന്നെ വേണം.
അല്ലാ..., അപ്പോ എന്നാ പോകുന്നത് പൊന്മുടിക്ക് ?

23 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 14, 2007 at 8:57 AM  

പൊന്മുടി - ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത സ്ഥലം. തിരുവനന്തപുരത്തിന് ഏകദേശം 62 കിലോമീറ്റര്‍ വടക്കു കിഴക്കായി സ്ഥിതിചെയ്യുന്ന മനോഹരമായ സുഖവാസ കേന്ദ്രം. കൂടുതലൊന്നും പറയുന്നില്ല. ചിത്രങ്ങള്‍ കാണൂ...

bijuneYYan June 14, 2007 at 10:14 AM  

പടാഷ്!!!

അങ്ങനെ ഞാനും ആദ്യമായൊരു തേങ്ങയടിച്ചു!!!

ഇത്രമനോഹരമായൊരു സ്ഥലമുണ്ടെന്ന് ഇപ്പോഴാണു മനസ്സിലായത്.. ഇതുവരെയും വയനാടും മൂന്നാറും മാത്രമായിരുന്നു എന്റെ മനസ്സിലുള്ളത്..

ഇപ്പോഴവിടെ മഴപെയ്യുകയായിരിക്കും അല്ലേ...
ശ്ശൊ!!

ആകെ മൊത്തം ഒരു മ്ലാനത!!..
ഹും...

bijuneYYan June 14, 2007 at 10:16 AM  

പറയാന്‍ മറന്നു...

ആ ആകാശം താങ്ങിനിര്‍ത്തുന്ന ഫോട്ടോ.. ഒടുക്കത്തെ കോമ്പോസിഷന്‍!! കലക്കി!

ശാലിനി June 14, 2007 at 11:56 AM  

എന്തിനാ കുട്ടു കൂടുതല്‍ പറയുന്നത്, ഫോട്ടോകളും അടികുറുപ്പുകളും തന്നെ ധാരാളം.

ഓരോ സ്ഥലങ്ങളെ കുറിച്ചും പോസ്റ്റിടുമ്പോള്‍, അവിടെ കാണാനുള്ള സ്ഥലങ്ങള്‍, താമസ സൌകര്യം തുടങ്ങിയ പ്രാദേശിക വിവരങ്ങള്‍ കൂടിയുട്ണായിരുന്നെങ്കില്‍ നന്നായിരുന്നു. ഇതൊരു അഭിപ്രായമാണേ, ഇതൊക്കെ ഗൂഗിളില്‍ മുങ്ങിയാല്‍ അറിയാവുന്നതേ ഉള്ളല്ലോ എന്നല്ലേ, എന്നാലും അവിടെ പോയി വന്ന നമ്മുടെ കൂട്ടുകാര്‍ പറയുമ്പോള്‍ കുറച്ചുകൂടി നല്ലതല്ലേ.

പരസ്പരം June 14, 2007 at 12:28 PM  

നല്ല ചിത്രങ്ങള്‍ കുട്ടൂസ്..കൃഷിയൊഴിച്ച്.

കുട്ടു | Kuttu June 14, 2007 at 1:57 PM  

നെയ്യന്‍: നന്ദി

ശാലിനീ,

ഇത്രയും പ്രശസ്തമായ സ്ഥലമായതുകൊണ്ടാ ഞാന്‍ ആ വിവരങ്ങള്‍ എഴുതാതിരുന്നേ..

തിരുവനന്തപുരത്ത് നിന്നും എകദേശം 62 കിലോമീറ്റര്‍ ദൂരമുണ്ട് പോന്മുടിക്ക്. അങ്ങോട്ട് തിരുവനന്തപുരത്തു നിന്നും ബസ് സെര്‍വീസ് ഉണ്ട് എന്നാലും, സ്വന്തം വാഹനത്തില്‍ പോകുന്നതാണ് ഉചിതം. പോകുന്ന വഴി മുഴുവന്‍ നല്ല മനോഹരമാണ്. ഇതു മുഴുവന്‍ ആസ്വദിച്ച് യാത്രചെയ്യുവാന്‍, സ്വന്തം വാഹനം തന്നെ വേണം. താങ്കള്‍ ഒരു ഫോട്ടൊഗ്രാഫര്‍ ആണെങ്കില്‍ പറയാനുമില്ല.

ഞാന്‍ പോസ്റ്റ് ചെയ്ത സ്ഥലത്തെത്തണമെങ്കില്‍ കോട്ടേജുകള്‍ നില്‍ക്കുന്ന സ്ഥലത്തുനിന്നും 5 കിലോമീറ്ററോളം വീണ്ടും സഞ്ചരിക്കണം. അടിസ്ഥാനപരമായി പൊന്മുടി ഒരു പുല്‍മേടാണ്. ചെറിയ കുറ്റിച്ചെടികള്‍ മാത്രം അങ്ങിങ്ങ് കാണാം. ഇവിടെ ഒരു മാന്‍ വളര്‍ത്തല്‍ കേന്ദ്രമുണ്ട്. മാനൊന്നുമില്ല. മനുഷ്യന്മാര്‍ പിടിച്ച്തിന്നോ ആവോ.. പോലീസിന്റെ ഒരു വയര്‍ലസ് സ്റ്റേഷനും ഒരു കുന്നിന്റെ മുകളില്‍ ഉണ്ട്. മഞ്ഞുപുതച്ച ഒരു കുന്നിന്റെ മുകളില്‍, നല്ല തണുപ്പില്‍, ശുദ്ധവായു ശ്വസിച്ച് ഇരിക്കുന്ന ആ ഒരു ത്രില്‍ ആണ് ഇവിടുത്തെ ആകര്‍ഷണം.

താമസിക്കാന്‍ ഇഷ്ടം പോലെ കോട്ടേജുകള്‍ ഉണ്ട്. ഭക്ഷണം കഴിക്കാന്‍ ഹോട്ടലുകളും. ഒരു കപ്പിള്‍ മാത്രമായി പോകുന്നത് സേഫ് അല്ല. പുലിപിടിക്കുകയൊന്നുമില്ല. പക്ഷെ മനുഷ്യന്മാര്‍ - ഒരു ശ്രദ്ധ ഉണ്ടായിരിക്കുന്നത് നന്ന്. പിന്നെ, കോട്ടേജുകളില്‍ കപ്പിള്‍ മാത്രമായി രാത്രി വാസം - അതു വേണോ?.. ബാക്കി നിങ്ങള്‍ പൂരിപ്പിക്കൂ.

കാര്യം ഇത്രയേ ഉള്ളൂ - “രാവിലെ പോയി വൈകുന്നേരത്തോടെ മടങ്ങിവരുന്നതാണ് ഉത്തമം“. നല്ല മനോഹരമായ അന്തരീക്ഷം, ശുദ്ധവായു. നഗരത്തിലെ തിരക്കില്‍ നിന്നൊഴിഞ്ഞ്, ഒരു ഞായറാഴച പിക്നികിന് പൊന്മുടി തിരഞ്ഞെടുക്കൂ...

പരസ്പരം: ഉം...നല്ല മഞ്ഞുണ്ടായിരുന്നു ആ സമയത്ത്. ഞാന്‍ വിചാരിച്ച പോലെ കിട്ടിയില്ല ആ ഫ്രെയിം.

സു | Su June 14, 2007 at 5:21 PM  

പൊന്മുടി, ചിത്രത്തില്‍‍ ഇഷ്ടമായി. ഇനി നേരിട്ട് പോയി കാണട്ടെ. നന്ദി. ഇനി സ്ഥലങ്ങളുടെ ചിത്രങ്ങള്‍ കൊടുക്കുമ്പോള്‍, സ്ഥലത്തെപ്പറ്റി കുറച്ചെങ്കിലും എഴുതൂ. പോകാനും വരാനും ഉള്ള സംവിധാനമടക്കം.

കുട്ടു | Kuttu June 14, 2007 at 7:33 PM  

ശാലിനിയും അത് തന്നെ പറഞ്ഞു. കമന്റ് ആയി എഴുതിയിട്ടുണ്ട് സു. ഇനി ശ്രദ്ധിക്കാം. നന്ദി.

കുട്ടിച്ചാത്തന്‍ June 15, 2007 at 3:37 PM  

ചാത്തനേറ്:
ഇനി വാട്ടര്‍മാര്‍ക്കിനെപ്പറ്റു പരാതിയെ ഇല്ല...
ഒന്നു പറഞ്ഞപ്പോ ഇപ്പോ രണ്ടായീ ...!!!!!

എന്താ ഈ umark lite!!!!

കുട്ടു | Kuttu June 15, 2007 at 7:14 PM  

അത് പണ്ടും ഉണ്ടായിരുന്നല്ലോ കുട്ടിച്ചാത്താ... അത് വാട്ടര്‍മാര്‍ക്ക് ഇടുന്ന സൊഫ്റ്റ്വെയറിന്റെ പേരാ... ഫ്രീ വേര്‍ഷനാ...

കുട്ടിച്ചാത്തെന്റെ മേയില്‍ ഐഡി തരൂ... ഞാന്‍ വാട്ടര്‍മാര്‍ക്ക് ഇല്ലാത്തത് അയച്ചുതരാം കെട്ടൊ. പിനങ്ങണ്ട കെട്ടോ..

കുടുംബംകലക്കി June 16, 2007 at 11:24 AM  

ഒരു വിവരം കൂടി, എന്റെ വക: പൌര്‍ണമിയില്‍, പൊന്മുടിയില്‍ നിന്നുള്ള ചന്ദ്രോദയ ദൃശ്യം വിസ്മയാവഹമത്രെ! ടൂറിസം വകുപ്പിന്റെ ഭാഷയില്‍, ശ്വാസം നിലപ്പിക്കുന്നത് (breath-taking).
സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ തുച്ഛമായ തുകക്ക് ഗസ്റ്റ് ഹൌസില്‍ താമസിക്കാം, മുങ്കൂര്‍ അനുവാദം വാങ്ങി.
അല്ലാത്തവര്‍ക്ക് തുക കൂടും.
അപ്പര്‍ സാനിറ്റോറിയത്തില്‍ ഒരു മാന്‍പാര്‍ക്കുണ്ടായിരുന്നു. മദ്യപരുടെ സങ്കേതവും ഇവിടംതന്നെ.
കൊടുംവേനലിലും നല്ല തണുപ്പാണിവിടെ. 22 ഹെയര്‍പിന്‍ വളവുകള്‍.
ഏറ്റവും മുകളിലെ വരയാട്ടുമൊട്ടയില്‍ -Ponmudi Ibex Hill (വളരെ പ്രയാസമാണ് ഇവിടെ കയറുവാന്‍)വംശനാശഭീഷണി നേരിടുന്ന വരയാടുകള്‍ (Nilgiri Tahr)ഉണ്ട്.

കുടുംബംകലക്കി June 16, 2007 at 11:27 AM  

ഒരു വിവരം കൂടി: പോകുന്ന വഴിക്കാണ് പാലോട് ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ - കണ്ടേ തീരൂ.

കുട്ടു | Kuttu June 16, 2007 at 6:23 PM  

വിവരങ്ങള്‍‍ക്കു ഒരായിരം നന്ദി കുടുംബംകലക്കി.

ഇനി പൊന്മുടിയില്‍‍ നിന്ന് ചന്ദ്രോദയം കണ്ടേ അടങ്ങൂ....

അയ്യോ മഴക്കാലമാണല്ലൊ എന്തുചെയ്യും ?
എന്തായാലും “ഒരു തവണ കൂടി പോകേണ്ടി വരും “ (രാജമാണിക്യം സ്റ്റൈലില്‍)

Unknown June 16, 2007 at 7:03 PM  

എന്ത് മഴക്കാലമായാലെന്ത്? ഒന്ന് കൂടി പോയി വാ കുട്ടൂ. അടുത്ത പ്രാവശ്യം നാട്ടില്‍ പോകുമ്പോള്‍ കവര്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.

മഴവില്ലും മയില്‍‌പീലിയും June 22, 2007 at 2:29 PM  

chithrangal ellam aparam.....

ഉണ്ണിക്കുട്ടന്‍ June 22, 2007 at 2:58 PM  

ഫോട്ടോകളും അടിക്കുറിപ്പുകളും കിടിലം !

[ചാത്താ നിനക്കു വാള്‍പേപ്പറാക്കാന്‍ ഞാന്‍ എടുത്ത് രണ്ടു ഫോട്ടോ അയച്ചു തരട്ടെ..? വാട്ടര്‍മാര്‍ക്കില്ലാത്തത്..]

മുസാഫിര്‍ June 22, 2007 at 3:56 PM  

നന്നായ്യിരിക്കുന്നു..പടങ്ങളും അടിക്കുറിപ്പുകളും.മരത്തിനടിയിലെ ദൈവത്തിനെ പെരുത്ത് ഇഷ്ടമായി .

Dinkan-ഡിങ്കന്‍ June 22, 2007 at 6:22 PM  

കിടിലന്‍ പടംസ് ട്ടോ ഡിങ്കനിഷ്ടായി :)

sreeni sreedharan June 22, 2007 at 6:36 PM  

ഫോട്ടോ പോസ്റ്റ് നന്നായിരിക്കുന്നു...
‘ആകാശം താങ്ങി നിര്‍ത്തുന്നവന്‍’,‘മഞ്ഞിന്റെ പുണ്യാഹം’ ഇതു രണ്ടും കിടിലന്‍

അനേകായിരം വാക്കുകള്‍ക്ക് തുല്യം ഈ ചിത്രങ്ങള്‍!

P Das June 24, 2007 at 12:44 AM  

നല്ല പടങ്ങള്‍

Pattathil Manikandan August 3, 2008 at 4:28 PM  

വളരെ വിജ്ഞാനപ്രദമായ ലേഖനങ്ങളും,ഫോട്ടോകളും, നന്ദി .

നിരക്ഷരൻ December 26, 2008 at 5:35 PM  

87-ല്‍ ഒരിക്കല്‍ പോയിട്ടുണ്ട്. എങ്കിലും അന്ന് കണ്ടത് പലതും മറന്നിരിക്കുന്നു. കുറേയൊക്കെ കുട്ടൂസിന്റെ ചിത്രങ്ങളിലൂടെ ഓര്‍ത്തെടുക്കാനായി. ഇനിയും ഒരിക്കല്‍ക്കൂടെ പോകണം .

മഞ്ഞാണോ മേഘമാണോ താഴ്വരയെ വിഴുങ്ങുന്നത് ?
മഞ്ഞ്, മേഘം , മിസ്റ്റ് , കോട എല്ലാം ഒരു ഫാമിലി തന്നെ അല്ലേ ? :)

കോടമഞ്ഞിൽ September 8, 2012 at 6:51 PM  

നന്നായിട്ടുണ്ട്.. പൊന്മുടി കണ്ടാലും കണ്ടാലും മതി വരില്ല..... ഇതും കൂടി ഒന്ന് നോക്കണേ.. http://yathrathudarunnu.blogspot.com/2012/01/blog-post_30.html

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP