Tuesday, June 19, 2007

യാത്രാ വിവരണം - മാത്തൂര്‍ തൊട്ടിപ്പാലം

മാത്തൂര്‍ തൊട്ടിപ്പാലം
ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും, ഏറ്റവും ഉയരത്തിലുമുള്ള അക്വഡ‌ക്റ്റ് ആണ് മാത്തൂര്‍ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയില്‍, തിരുവട്ടാറു നിന്നും 3 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വിളവര്‍കോട്, കല്‍ക്കുളം താലൂക്കുകളില്‍ വരള്‍ച്ചാദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 1966 -ല്‍ ആണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. പാറാഴി ആറിന് കുറുകെയാണു ഇതു കെട്ടിയിരിക്കുന്നത്.


പാലത്തിന്റെ നീളം 1240 അടിയാണ്. ഉയരം 115 അടിയും. 28 തൂണുകള്‍ ആ‍ണ് പാലം താങ്ങിനിര്‍ത്തുന്നത്. പാലത്തിന്റെ ഒരു വശത്ത് എകദേശം 2.25 മീറ്റര്‍ വീതിയിലും, 2 മീറ്റര്‍ താഴ്ചയുള്ള ഒരു കനാല്‍ ഉണ്ട്. ഈ കനാലിന്റെ വലതു വശത്താണ് ഏകദേശം ഒരു മീറ്റര്‍ വീതിയില്‍ നടപ്പാത. പാലത്തിനു താഴെ കുട്ടികള്‍ക്ക് കളിക്കാനുള്ള പാര്‍ക്കും, പുഴയില്‍ കുളിക്കാനുള്ള കടവും ഉണ്ട്. പാലം മുഴുവന്‍ വളരെ ഭംഗിയായി പെയിന്റ് ചെയ്ത് വൃത്തിയാക്കി വയ്ച്ചിരിക്കുന്നു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള തമിഴ് നാടിന്റെ ശുഷ്കാന്തിക്ക് ഒരു ഉദാഹരണം കൂടി.


പാലത്തിലൂടെ നടന്നാല്‍, പാറാഴിയാറിന്റെ മനോഹരമായ ദൃശ്യങ്ങള്‍ കാണാം. അര മണിക്കൂറില്‍ കൂടുതല്‍ കാണാനുള്ള കാഴ്ചകള്‍ അവിടെ ഒന്നും തന്നെയില്ല. നിങ്ങള്‍ നാഗര്‍കോവില്‍ ബല്‍റ്റ് (തിരുവട്ടാര്‍, ഒലക്കൈ അരുവി, കീരിപ്പാറ,പേച്ചിപ്പാറ, ചിതറാല്‍, അഴകിയപാണ്ടിപുരം, മരുത്വാമല etc.) അതായത് തെക്ക് സഹ്യപര്‍വ്വതം അവസാനിക്കുന്ന ഭാഗങ്ങള്‍ (ഈ ബല്‍റ്റ് വളരെ മനോഹരമാണ് കെട്ടൊ. കൂടുതല്‍ യാത്രാ വിവരണങ്ങള്‍ വരുന്നുണ്ട്. ഈ സ്ഥലങ്ങളേ പറ്റി) സന്ദര്‍ശിക്കാന്‍ ഒരുങ്ങുമ്പോള്‍ , മാത്തൂര്‍ തൊട്ടിപ്പാലവും കൂടി ഉള്‍പ്പെടുത്തുന്നതില്‍ തെറ്റില്ല.

മാനത്തിനു കുറുകെ

പച്ചപുതച്ച... പച്ചപുതച്ച റബ്ബര്‍തോട്ടം


പാറാഴിയാര്‍ - പാലത്തിന് മുകളില്‍ നിന്നുള്ള ദൃശ്യം


കുളിക്കടവ് - ആ.. അത്ര സൂക്ഷിച്ചു നോക്കണ്ട...



വര്‍ണ്ണമനോഹരമാണീ മാളീക... അല്ല പാലം


അക്വഡക്റ്റ്


ഇന്‍ഫിനിറ്റി

കനാലിന്റെ, കനാലില്‍ നിന്നുള്ള ദൃശ്യം

8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 19, 2007 at 10:31 AM  

ഏഷ്യയിലെ ഏറ്റവും നീളം കൂടിയതും, ഏറ്റവും ഉയരത്തിലുമുള്ള അക്വഡ‌ക്റ്റ് ആണ് മാത്തൂര്‍ തൊട്ടിപ്പാലം. കന്യാകുമാരി ജില്ലയില്‍, തിരുവട്ടാറു നിന്നും 3 കിലോമീറ്റര്‍ അകലെയാണ് ഇത് സ്ഥിതിചെയ്യുന്നത്. വിളവര്‍കോട്, കല്‍ക്കുളം താലൂക്കുകളില്‍ വരള്‍ച്ചാദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി 1966 -ല്‍ ആണ് ഇത് നിര്‍മ്മിക്കപ്പെട്ടത്. പാറാഴി ആറിന് കുറുകെയാണു ഇതു കെട്ടിയിരിക്കുന്നത്.

സചിത്ര യാത്രാ‍ വിവരണം. കുട്ടൂന്റെ പുതിയ പോസ്റ്റ്

സു | Su June 19, 2007 at 1:18 PM  

കുട്ടു :) വിവരണവും ചിത്രവും നന്നായി.

qw_er_ty

കുടുംബംകലക്കി June 19, 2007 at 2:06 PM  

നെയ്യാര്‍ ഡാം-അമ്പൂരി - വെള്ളറട വഴി ചിറ്റാര്‍ ഡാമിന്റെ റിസര്‍വോയര്‍ ചുറ്റി, ശിവലോകം വഴി ഇവിടെ പോകാം. ശിവലോകം ശരിക്കും അങ്ങനെ തന്നെ. അതിസുന്ദരം. റബ്ബര്‍ എസ്റ്റേറ്റ് പോലും മനോഹരമാണ്. ചിലപ്പോള്‍ റിസര്‍വോയറില്‍നിന്നു പിടിച്ച മീന്‍ നമ്മുടെ ആവശ്യപ്രകാരം പാകംചൈതു തരുന്നവരെ കണ്ടെത്താനാകും.

മുന്നറിയിപ്പ്: തൊട്ടിപ്പാലത്തിന്റെ ഈ മനോഹര ദൃശ്യങ്ങള്‍ കണ്ടിട്ട് അവിടെപ്പോകുന്നവര്‍ക്ക് നിരാശരാകേണ്ടിവരും. ഫോട്ടോയുടെ നാലിലൊന്നു ഭംഗിയില്ല നേരില്‍ക്കാണാന്‍.
:)

കുട്ടു | Kuttu June 19, 2007 at 3:13 PM  

സു: നന്ദി

കുടുംബം കലക്കി:
നീളം കൂടിയത്, ഉയരത്തിലുള്ളത് എന്ന വിശേഷണങ്ങളാണ് ഞങ്ങളേ അവിടെ എത്തിച്ചത്. കാര്യമായി ഒന്നും തോട്ടിപ്പാലത്തില്‍ കാണാന്‍ ഇല്ല. പക്ഷെ, ഒരു കൌതുകത്തിന്റെ പുറത്ത് ഒന്നു പോകാം എന്നു മാത്രം. പക്ഷെ തമിഴ്നാട്, ഇങ്ങനെ ഒരു സ്ഥലം പ്രമോട്ട് ചെയ്യുന്ന രീതിയുണ്ടല്ലോ അത് നമ്മള്‍ മാതൃകയാകേണ്ടതാണ്.

ഈ കാര്യം തന്നെ ഞാന്‍ ചിതറാലിന്റെ കാര്യത്തിലും പറഞ്ഞിട്ടുണ്ട്. അത് ഇവിടെ:
http://kuttoontelokam.blogspot.com/2007/05/blog-post_10.html

G.MANU June 20, 2007 at 9:13 AM  

nice one.... cool pix

The Riddler June 27, 2007 at 11:53 AM  

Hi Kuttoo, There is no other way to contact u. We have no mail access in office and the internet card that was provided by mutto asks for username and password. So no contact with the outer world. Pls give the username and the password for the internet card.
Once again, sorry for using this blog for the wrong purpoose.

nb: We cannot view malayalam font here in the office. So please post the reply in English

കുട്ടു | Kuttu June 27, 2007 at 1:26 PM  

u can access our mail from there. try that https:// address.

the internet connection does not require any user name or password if successfully installed.

pls bring ur laptop to company. tell ikeda. so he will show u a location. from there u can chat with me.

praspr@gmail.com

നിരക്ഷരൻ December 26, 2008 at 4:57 PM  

ഒന്നൊന്നര പാലമാണല്ലോ മാഷേ അത്. പടങ്ങള്‍ മാറ്റുള്ളത്‌. പരിചയപ്പെടുത്തലിന്‌ നന്ദി. മാഷിന്റെ ബ്ലോഗില്‍ ഫോളൊ ചെയ്യാനുള്ള ഗാഡ്‌ഗെറ്റ് ഇടാമോ ? എനിക്കൊരു ഫോളോവര്‍ ആകാനാ. പുതിയ യാത്രാവിവരണങ്ങള്‍ വരുമ്പോള്‍ അറിയാന്‍ സൌകര്യത്തിനാണ്‌.

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP