ചില ആശുപത്രി ദൃശ്യങ്ങള്‍ - ഭാഗം രണ്ട് - വാര്‍ഡിലൂടെ
ആദ്യത്തെ ഭാഗം ഇവിടെ
ഭാഗം രണ്ട് - വാര്‍ഡിലൂടെ
പൊതുവെ മലപ്പുറം ജില്ലയില്‍ ജനങ്ങള്‍ സമൂഹ ജീവികള്‍ ആണ്. കാലില്‍ ചെറിയ ഒരു മുറിവുമായി ആശുപത്രിയില്‍ കിടക്കുന്ന രോഗിയായാലും ശരി, ബന്ധുമിത്രാദികള്‍ എല്ലാവരും, തങ്ങളെക്കൊണ്ട് ആവുംവിധം കുഞ്ഞു-കുട്ടി പരാധീനതകളുമായി, ആശുപത്രിയിലേക്കു “വിരുന്നു വരും“. ഒരു ഗ്രൂപ്പില്‍ മിനിമം ഒരു ഏഴു പേരെങ്കിലും ഉണ്ടാകും. മിക്കവാറും ഒരു ഓട്ടൊയില്‍ ഞെങ്ങിഞെരുങ്ങിയായിരിക്കും വരുന്നത്. (ഇത് ഒരു കാഴ്ചതന്നാണേ...)
വരുന്നവര്‍ എല്ലാവരും, ഒരു പിക്‍നിക്കിന് വരുന്ന സന്തോഷത്തിലാണ്. ഒരു പഞ്ചായത്തിനെ മുഴുവന്‍ മണം കൊണ്ടു മൂടാന്‍ കഴിയുന്നത്ര പെര്‍ഫ്യൂം അടിച്ചാണ് ഓരൊരുത്തരും ആശുപത്രിയിലേക്ക് വരുന്നത്. അതും ഇളം മണമുള്ള പെര്‍ഫ്യൂം ഒന്നുമല്ല. ബ്രൂട്ട് പോലെ, കുത്തുന്ന മണമുള്ള ചിലത്. ചില പെര്‍ഫ്യൂമുകള്‍ ആണുങ്ങള്‍ മാത്രം ഉപയോഗിക്കുന്നവ ആണല്ലോ, ചിലത് സ്ത്രീകളും. പക്ഷെ ഇങ്ങനെയുള്ള യാതൊരു വേര്‍തിരിവും (വകതിരിവും) ഈ വിരുന്നുവരുന്നവര്‍ കാണിക്കാറില്ല. എങ്ങനെയെങ്കിലും കുറെ മണം അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിച്ചാല്‍ മതി അവര്‍ക്ക്. ഇങ്ങനെ വരുന്ന ഭൂരിപക്ഷം പേരുടെയും ഭര്‍ത്താക്കന്മാര്‍ / ബന്ധുക്കള്‍ ഗള്‍ഫ് നാടുകളില്‍ ആയതിനാല്‍, ആര്‍ഭാടത്തിന് ഒരു കുറവും ഇല്ല. സഞ്ചരിക്കുന്ന ജ്വല്ലറികളായാണ് സ്ത്രീകളില്‍ ഭൂരിഭാഗം പേരും, രോഗികളെ കാണാന്‍ വരുന്നത്!
കയ്യില്‍ ഒരു കുട്ടിക്കിണര്‍ പോലെയുള്ള ടിഫിന്‍ ബോക്സില്‍ മത്സ്യം, ചിക്കന്‍, ബീഫ് തുടങ്ങിയവയൊക്കെയുണ്ടായിരിക്കും. വാര്‍ഡിലെത്തി, ഇത് തുറന്ന് രോഗിയുടെ ബെഡ്ഡിലും, പരിസരത്തും നിരന്നിരുന്ന് കിട്ടിയ പാത്രങ്ങളില്‍ - പിക്‍നിക്കിനെന്നപോലെ - കഴിക്കും. ഭക്ഷണത്തിന്റെ മണം ആ വാര്‍ഡ് മുഴുവനും പരക്കും, ഇത് മറ്റു രോഗികള്‍ക്ക് ഉണ്ടാക്കുന്ന അലോസരത്തെ പറ്റി അവര്‍ ബോധവാന്മാരല്ല/ബോധവതികളല്ല.
ഭക്ഷണം കഴിഞ്ഞുള്ള കാര്യമാണ് ഏറെ കഷ്ടം. ഒന്നുകില്‍ ഈ അവശിഷ്ടമെല്ലാം ബാത്‌റൂമിലെ ക്ലോസറ്റില്‍ ഇടും, അല്ലെങ്കില്‍ ജനലിലൂടെ പുറത്തേക്ക് എറിയും. “എന്നെ ഉപയോഗിക്കുക“ എന്ന് വയറ്റത്ത് ബോര്‍ഡും തൂക്കി, വായും തുറന്ന് ഇരിക്കുന്ന വേസ്റ്റ് ബാസ്കറ്റ് അദ്ഭുതത്തോടെ ഇതെല്ലാം നോക്കിയിരിക്കും.
ഭക്ഷണം കഴിഞ്ഞല്ലോ, കുട്ടികള്‍ വീണ്ടും ഉഷാറായി. ഇനി വാര്‍ഡില്‍ കള്ളനും പോലീസും കളിക്ക് സമയമായി. പല രോഗികളുടേയും ഗ്ലൂക്കോസ് സ്റ്റാന്റുകള്‍ ഇളകിയാടും. ഏതെങ്കിലും നഴ്സ് വഴക്കു പറയുന്നതു വരെ കുട്ടികളുടെ ഈ അര്‍മാദിക്കല്‍ തുടരും.
ഒരിടത്ത് അടങ്ങി, ഒതുങ്ങി കിടക്കാന്‍/കിടത്താന്‍ വേണ്ടി മാത്രം ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗികള്‍ ഉണ്ട്. അവരാണ് ഏറെ കുഴപ്പക്കാര്‍. ജനലിന് അരികിലാണെങ്കില്‍, നന്നായി നാലും കൂട്ടി മുറുക്കി, ജനലിലൂടെ നീട്ടിത്തുപ്പും. ഈ അമൃതവര്‍ഷമേല്‍ക്കാന്‍ ഭാഗ്യം ചെയ്ത അപ്പാവികള്‍ ആരെങ്കിലും താഴെ ഉണ്ടാകും. ഉറപ്പ്. ആരൊട് എന്തു പറയാന്‍? സഹിക്കുകതന്നെ.
സ്ത്രീകള്‍ക്ക് ഒരിടത്തും ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല എന്ന അലിഖിത നിയമമൊന്നുമില്ലല്ലോ കേരളത്തില്‍. ഓരൊ കൌണ്ടറിലും, അത് ഫാര്‍മസിയുടെയാകട്ടെ, റജിസ്ട്രേഷന്‍ കൌണ്ടര്‍ ആകട്ടെ, കാഷ് കൌണ്ടര്‍ ആകട്ടെ, എത്ര ആള്‍ക്കാര്‍ ക്യൂവിലുണ്ടെങ്കിലും, ഒരു ലജ്ജയുമില്ലാതെ, വൃത്തികെട്ട ഒരു ചിരി മുഖത്ത് വരുത്തി, നേരെ കൌണ്ടറില്‍ മുന്നില്‍ നില്‍ക്കും ചില സ്ത്രീകള്‍ (എല്ലാരുമല്ല്ല ട്ടോ, ചിലര്‍). ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍, “ഡോക്ടര്‍ പറഞ്ഞിട്ടാ”, “ബാക്കി കാഷ് വാങ്ങാനാ”, “ദൊന്ന് അങ്ങ്ട് കൊടുത്താല്‍ മതി”, “ഞാന്‍ മുന്‍പു ഇവിടെ നിന്നിരുന്നതാ. ഒരു സാധനം എടുക്കാന്‍ റൂമില്‍ പോയതാ” ഇങ്ങനെ ഏതെങ്കിലും മുട്ടുന്യായം പറയും. ഉറപ്പ്.
ചില കോളേജ് കാമുകീ-കാമുകന്മാരുടെ വിഹാര കേന്ദ്രമാണ് ഈ ആശുപത്രി എന്നു തോന്നുന്നു. എത്ര നേരം വേണമെങ്കിലും ഇവിടെ ഏതെങ്കിലും ഒരു വാര്‍ഡിന്റെ മുന്നില്‍ നിന്ന് സ്വസ്ഥമായി സംസാരിക്കാം. ആശുപത്രി അധികൃതര്‍ ആരും ചോദിക്കില്ല. കാണുന്നവര്‍ക്ക് ഇവര്‍ രോഗിയുടെ കൂടെ നില്‍ക്കുന്നവര്‍ എന്നേ തോന്നൂ. ഇനി, ഇവരുടെ പരിചയക്കാര്‍ ആരെങ്കിലും കണ്ടാല്‍, കോളേജില്‍ കൂടെ പഠിക്കുന്ന ഒരു കുട്ടിയെ അഡ്മിറ്റ് ചെയ്തു, അവനെ/അവളെ കാണാന്‍ വന്നതാ എന്നു പറഞ്ഞ് തടിതപ്പും.
നഴ്സ്മാരെ ലൈനടിക്കാന്‍ (മാത്രമല്ല, വേറെ പലതിനും) ശ്രമിക്കുന്ന ചില രോഗികള്‍/കൂടെ നില്‍ക്കുന്ന ഞരമ്പുരോഗികളും ഉണ്ട് ( ;) സത്യമായും കുട്ടുവല്ല കെട്ടൊ.)
കുറച്ച് കാലം “സുഖ” ചികിത്സക്കു വരുന്ന ചില “സ്പെഷല്‍ രോഗികളും“ ഉണ്ട്. മനസ്സിലായല്ലോ ഞാന്‍ എന്താ ഉദ്ദേശിച്ചത് എന്ന്. ഈ വിഷയത്തിന്റെ ആഴം ഒരുപക്ഷെ നിങ്ങക്കു ഊഹിക്കാന്‍ പറ്റുന്നതിലും അധികമായിരിക്കും.
ഇനിയും ഒരുപാട് വൃത്തികേടുകള്‍ കണ്ടു. അതെല്ലാം വായിച്ച് നിങ്ങളുടെ മനസ്സ് മടുക്കുമെന്നതിനാല്‍ എഴുതുന്നില്ല.
വായനക്കാരാ/രീ ഇനി പറയൂ, നിങ്ങള്‍ക്ക് എന്തു തോന്നുന്നു ?
8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളെല്ലാം നമുക്കു ജീവിതത്തില്‍ പകര്‍ത്താനുള്ളതാണോ?
പ്രശസ്തമായ ഒരു ആശുപത്രിയില്‍, ഒരു രോഗിയുടെ കൂടെ കുറച്ചു ദിവസം നില്‍ക്കേണ്ടതായി വന്നു. അവിടെ കണ്ട ചില ദൃശ്യങ്ങള്‍ളും, അനുഭവങ്ങളും ആണ് രണ്ടു ഭാഗങ്ങളുള്ള ഈ പോസ്റ്റില്‍.
ആദ്യ ഭാഗം
http://kuttoontelokam.blogspot.com/2007/06/blog-post.html
രണ്ടാം ഭാഗം
http://kuttoontelokam.blogspot.com/2007/06/blog-post_05.html
എന്ത് തോന്നാനാ കുട്ടൂ...
വായിച്ചപ്പോള്‍ ഒരു ബ്ലോഗ്ഗര്‍ ഇടയ്ക്ക് എന്നോട് പറഞത് ഓര്‍മ്മ വന്നു.. എറണാകുളത്തെ ഒരാശുപത്രിയില്‍(സോറി ഹോസ്പിറ്റല്‍) ഏ.സീ റൂമിനു ഭയങ്കര തള്ളാണ് പോലും..
അതെന്താ എന്നു ചോദിച്ചു വന്നപ്പോളല്ലേ? ഹോസ്പിറ്റലില്‍ റെയ്ഡ് ഇല്ലാ പോലും..
ഏത് ആശുപത്രിയാ എന്ന് ചോദിക്കാന്‍ വിട്ടുപോയി..
ആലപ്പുഴക്കാരാ,
എര്‍ണാകുളത്തെ ഒരാസ്പത്രിയിലല്ല, മിക്ക grade 2 ആസ്പത്രികളിലും ഈ സൌകര്യമുണ്ടെന്നാ അറിവ്.
-അല്ലെങ്കിലെന്തിനാ, സുഖചികിത്സാ കേന്ദ്രങ്ങളല്ലേ വഴി നീളെ? (ഒറ്റക്കു പോകാവുന്ന കേന്ദ്രങ്ങളുമുണ്ട്)
ഭാഗം ഒന്നിലെ എന്റെ കമന്റ് കണ്ട്രോള്‍ സി കണ്ട്രോള്‍ വി
ആശുപത്രി മര്യാദകളും സ്കൂളില്‍ പഠനവിഷയമാക്കേണ്ടി വരും
qw_er_ty
.inക്ഷമ, പൌരബോധം, സഹിഷ്ണുത, ഔചിത്യം തുടങ്ങിയ മഹത്തായ കാര്യങ്ങളെല്ലാം ജീവിതത്തില്‍ പകര്‍ത്തുന്ന ഒരു നല്ല ലോകം ഈ പ്രപഞ്ചത്തില്‍ എവിടെയെങ്കിലും ഉണ്ടാകാം പ്രശാന്തേ ...! ഇതൊന്നും നമ്മള്‍ ഭൂലോക വാസികള്‍ക്ക് പറഞ്ഞിട്ടുള്ളതല്ല ...!!
കാഞ്ഞങ്ങാട് ഉള്ള ഒരു ആശുപത്രിയില്‍ ഒരു പ്രദേശത്തെ ആള്‍ക്കാരെ കിടത്തി ചികത്സിക്കാറില്ല. കാരണം ഈ പോസ്റ്റിന്റെ മുകളില്‍ പറഞ്ഞ ചില ‘നല്ല’ഗുണങ്ങളുണ്ട്.അതു കൊണ്ട് തന്നെ.
"ഭക്ഷണം കഴിഞ്ഞല്ലോ, കുട്ടികള്‍ വീണ്ടും ഉഷാറായി. ഇനി വാര്‍ഡില്‍ കള്ളനും പോലീസും കളിക്ക് സമയമായി. പല രോഗികളുടേയും ഗ്ലൂക്കോസ് സ്റ്റാന്റുകള്‍ ഇളകിയാടും. ഏതെങ്കിലും നഴ്സ് വഴക്കു പറയുന്നതു വരെ കുട്ടികളുടെ ഈ അര്‍മാദിക്കല്‍ തുടരും..."
കുട്ടൂസിന്റെ നിരീക്ഷണങ്ങളെല്ലം ശരിതന്നെ. സുകുമാരന്‍ സാറ് പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിക്കുന്നില്ല. ആശുപത്രി എന്നാല്‍ ഇങ്ങനെയൊന്നുമല്ല എന്നു കാണാന്‍ യൂറോപ്പിലോ അമേരിക്കയിലോ ഒന്നും പോകേണ്ടകാര്യമില്ല. നല്ല ഡിസിപ്ലിനില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ഗള്‍ഫ് നാടുകളിലുമുണ്ട്. നമ്മുടെ ഇന്ത്യയിലും കുറച്ചെങ്കിലും കണ്ടേക്കാം.
Post a Comment