Thursday, June 25, 2009

റെഡീ.. വണ്‍.. ടൂ.. ത്രീ...

Loading Image


(കുറച്ചുകൂടി ഇരുണ്ടതും, uncluttered - ഉം ആയ ഒരു ബാക്ക്ഗ്രൌണ്ട് കിട്ടാന്‍ വേണ്ടിയുള്ള എന്റെ പോരാട്ടത്തിനിടക്ക് കക്ഷി സ്റ്റാന്‍ഡ് വിട്ടുപോയി... :)
സാരല്ല. അടുത്ത തവണ നോക്കാം... )

16 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:

കുട്ടു | Kuttu June 25, 2009 at 9:50 AM  

ഇതെന്തിനാ എന്റെ ഫോട്ടോ എടുക്കാന്‍ ഇയാള്‍ നിലത്ത് കിടന്ന് കഷ്ടപ്പെടുന്നത്?
കഷ്ടം തന്നെ...
ങാ... മതി... മതി...
ഇനി നാളെ...

വിജിത... June 25, 2009 at 10:07 AM  

കുട്ടുവും തുമ്പിയും തൊട്ടാവാടിയും... വളരെ നല്ല ചിത്രം.. തുമ്പി കുട്ടൂനു വേണ്ടി പോസ് ചെയ്യുന്ന പോലെ.. തുമ്പിയുമായ് നല്ല communication ആണല്ലോ..

വിനയന്‍ June 25, 2009 at 10:36 AM  

കുട്ടൂസേ,
കാര്യം രസായിട്ടുണ്ട്! പക്ഷേ കുട്ടൂന്റെ മറ്റു ചിത്രങ്ങളുടത്രേം പോര!

ശ്രീ June 25, 2009 at 11:24 AM  

എന്നാലും മോശമായിട്ടില്ല

nandakumar June 25, 2009 at 11:46 AM  

എന്തിനാ കുട്ടു ഇനി വേറെ? ഇവനല്ലേ പടം?! ഗ്രേറ്റ് ഷോട്ട്. ആ ഇഫര്‍ട്ടിനും ഒരു ഷേക്ക് ഹാന്‍ഡ്!! :)

ഗുപ്തന്‍ June 25, 2009 at 1:15 PM  

എന്താ ക്ലാരിറ്റി. ഞാന്‍ മരിച്ചുപണിഞ്ഞാലും ഇത്രേം ക്ലിയറായിട്ട് ഈ ജന്തൂനെ കിട്ടൂല്ല.. :) നമ്മടെ ഭാഗ്യത്തിന് ഇവിടെ ഈ ഐറ്റം ഇല്ല. അല്ലെങ്കില്‍ എന്റെ പൊക്കിളേല്‍ മണ്ണ് കൊറേ കേറിയേനേ.. കമന്ന് കെടന്നിട്ടേ :-))

Junaiths June 25, 2009 at 1:28 PM  

നല്ല പടം കുട്ടു

പകല്‍കിനാവന്‍ | daYdreaMer June 25, 2009 at 2:39 PM  

Good Shot......

കുട്ടു | Kuttu June 25, 2009 at 4:33 PM  

ഗുപ്തന്‍:
നന്ദി...
വിചാരിക്കുന്ന അത്ര ബുദ്ധിമുട്ടില്ല സംഗതി. അനങ്ങാതെ ഇരിക്കണം/കിടക്കണം. ശരിയാ. എന്നിട്ട് ക്യാമറ Burst/Continuous/Servo സെറ്റിങ്ങില്‍ ഇടുക. ഫോക്കസ് ചെയ്യുക. ബട്ടന്‍ ഞെക്കിപ്പിടിക്കുക.
പത്തോ ഇരുപതോ ഫ്രെയിം അടിക്കുമായിരിക്കും. ഭാഗ്യമുണ്ടെങ്കില്‍ ഒന്നോ രണ്ടോ ശരിക്കു പതിയും.
(ചിലപ്പോ ഷട്ടര്‍ അടയുന്ന ശബ്ധം കേട്ട് തുമ്പി ആ പഞ്ചായത്ത് തന്നെ വിടാനും മതി.)

ഒന്നും ശരിക്കു പതിഞ്ഞില്ലെങ്കില്‍ എടുത്ത പടങ്ങളെ എല്ലാം വൈരാഗ്യത്തോടുകൂടി ഡിലീറ്റ് ചെയ്യുക. ആ തുമ്പിയുടെ അപ്പനു വിളിച്ച് കലി തീര്‍ക്കുക. (അതിനു മിണ്ടാന്‍ വയ്യാത്തതുകൊണ്ട് നമ്മെ ഒന്നും പറയില്ല. ധൈര്യമായി വിളിക്കാം...)

പിന്നെ,

വേറൊരു തുമ്പിയെ കണ്ടുപിടിക്കുക...

;)

(EOS 1000D അല്ലേ ക്യാമറ.. ഒരിക്കല്‍ EXIF കണ്ടിരുന്നു. അതില്‍ 3fps കിട്ടുമല്ലോ..)

ഹരീഷ് തൊടുപുഴ June 25, 2009 at 7:21 PM  

തുമ്പിയുടെ മുഖം ഫോക്കസ്സിലാകുന്നതായിരുന്നു കുറച്ചുകൂടി ഭംഗിയെന്നെനിക്കു തോന്നുന്നു...

ആശംസകള്‍..

കുട്ടു | Kuttu June 25, 2009 at 8:34 PM  

ഹരീഷ്:
അതിനൊക്കെയായിരുന്നു ശ്രമം... :) പക്ഷെ, കക്ഷി സമ്മതിക്കണ്ടേ....

മുല്ലപ്പൂ June 25, 2009 at 9:30 PM  

തുമ്പിയും തൊട്ടാവാടിയും
ഒന്നാം തരം ക്ലോസ് അപ്പ്‌ .
nalla padam

Appu Adyakshari June 26, 2009 at 10:21 PM  

നല്ല ചിത്രം കുട്ടു.

(ഇതിപ്പോ ഒരു ദിവസം രണ്ടു പോസ്റ്റുവീതമാണല്ലോ...!! ഇത്രയ്ക്ക് സ്റ്റോക്കോ !!)

ത്രിശ്ശൂക്കാരന്‍ June 27, 2009 at 6:34 AM  

കിട്ടാന്‍ പാടാണെന്നറിയാം, കണ്ണ് ഫോകസായിരുന്നെങ്കില്‍ നന്നായേനെ. പിന്നെ ബാക്ക്ഗ്രൌണ്ട് ക്ലുട്ടര്‍, വല്ലാതെ ഡിസ്ട്രാക്റ്റിങ്ങാണ്.

കുട്ടു | Kuttu June 27, 2009 at 9:21 AM  

അപ്പുവേട്ടാ,
പടങ്ങള്‍ ഇഷ്ടം പോലെയുണ്ട്. ഡിജിറ്റല്‍ ആയതുകൊണ്ട് പടമെടുക്കാന്‍ അഡീഷണല്‍ ചിലവില്ലല്ലൊ. (ഫിലിം ക്യാമറയാണെങ്കില്‍ ഫിലിമിനും, പ്രോസസ് ചെയ്യാനും എല്ലാം കാശ് വേണം)
അതൊണ്ട് എവിടെയെങ്കിലും പോയാല്‍ കഴിയുന്നത്ര പടം എടുക്കും...

കുട്ടു | Kuttu June 27, 2009 at 9:22 AM  

തൃശ്ശൂര്‍ക്കാരന്‍:
അതെ... അതിനായി ശ്രമിക്കുന്നു...

Blog Archive

Followers

About Me

My photo
പാലക്കാട് സ്വദേശി. ജോലി സംബന്ധമാ‍യി തിരുവനന്തപുരത്ത് താമസം. ഇ-മെയില്‍: kuttu.theblogger@gmail.com

About This Blog

ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.

എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.

ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.

സഹായിക്കുക, സഹകരിക്കുക...
- കുട്ടു.

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP