യാത്രാ വിവരണം - കാഞ്ഞിരപ്പുഴ ഡാം
കാഞ്ഞിരപ്പുഴ ഡാം
പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ (N.H 213), ചിറയ്ക്കല്‍പടി ജംഗ്ഷനില്‍ നിന്നും 8 കിലോമീറ്ററോളം സഞ്ചരിച്ചാല്‍ കാഞ്ഞിരപ്പുഴ ഡാം പരിസരത്ത് എത്തിച്ചേരാം. പാലക്കാട് നിന്നും എകദേശം 45 കിലോമീറ്ററും, മണ്ണാര്‍ക്കാട് നിന്നും 13 കിലോമീറ്ററും ദൂരമുണ്ട് കാഞ്ഞിരപ്പുഴയ്ക്ക്. ഇവിടേയ്ക്കു മണ്ണാര്‍ക്കാട്ടു നിന്നും, പാലക്കാട്ടു നിന്നും ഇഷ്ടം പോലെ ബസ് സെര്‍വീസ് ഉണ്ട്. എന്നാലും യാത്രക്കാര്‍ സ്വന്തം വാഹനത്തില്‍ വരുന്നതാണ് കൂടുതല്‍ നല്ലത്. സമയത്തെ കുറിച്ചുള്ള വേവലാതി വെണ്ടല്ലോ. രണ്ടുഭാഗവും മലകളാല്‍ ചുറ്റപ്പെട്ട വളരെ മനോഹരമായ സ്ഥലമാണ് കാഞ്ഞിരപ്പുഴ. ഈ ഡാമും, പരിസരവും കുറെ കാലമായി അവഗണിയ്ക്കപ്പെട്ടു കിടക്കുകയായിരുന്നു. ഇപ്പൊള്‍ അതു നവീകരിച്ച്, സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്നു. വളരെ, വളരെ മനോഹരമായ ഒരു സ്ഥലമാണ് കാഞ്ഞിരപ്പുഴ ഡാമും, പരിസരവും. ഡാമിന്റെ ഒരു വശത്ത് മനോഹരമായ പൂന്തോട്ടം ഒരുക്കി, ഭംഗിയായി പരിപാലിച്ചിരിക്കുന്നു. സഞ്ചാരികള്‍ക്ക് ബോട്ടില്‍ സഞ്ചരിക്കാനുള്ള സൌകര്യവും ഇവിടെ ഉണ്ട്. ഡാമില്‍ മീന്‍ വളര്‍ത്തുന്നുണ്ട്. ഫ്രെഷ് ആയ നാടന്‍ മീനും നമുക്കു ഇവിടെനിന്നും വാങ്ങാം.
മീന്‍പിടുത്തക്കാര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍ ഫൈബര്‍ ബോട്ടുകള്‍ നല്‍കിയിട്ടുണ്ട്. തൊഴില്‍ദാന പദ്ധതിയുടെ ഭാഗമായാണ് ഇത്. ലവന്മാരെ മണിയടിച്ചാല്‍, ;) നമുക്കു ഡാമിലൂടെ എത്ര സമയം വേണമെങ്കിലും ചുറ്റിയടിക്കാം. ഡാമില്‍ ചെറിയ ചെറിയ ദ്വീപുകള്‍ ഉണ്ട്. ഈ ദ്വീപുകളില്‍ പോയി ക്യാമ്പ് ചെയ്ത്, ഭക്ഷണമെല്ലാം അവിടെത്തന്നെ ഉണ്ടാക്കിക്കഴിച്ച് ഒരു ദിവസം അങ്ങിനെ കൂടാം. മധുപാനം നിര്‍ബന്ധമുള്ളവര്‍ക്ക് അതുമാകാം. മാന്‍, മ്ലാവ് തുടങ്ങിയ മൃഗങ്ങളെ കാണണമെന്നുണ്ടെങ്കില്‍, അതിരാവിലെ ഡാമിന്റെ വൃഷ്ടി പ്രദേശത്തിനരികിലൂടെ ബോട്ടില്‍ സഞ്ചരിച്ചാല്‍ മതി. ഫോട്ടോഗ്രാഫി കമ്പമുള്ളവര്‍ക്കു ഫോട്ടോസ് എടുത്തു അങ്ങ്ട് അര്‍മാദിക്കാം.
പ്രകൃതിയുടെ മടിത്തട്ടില്‍, ആ നനുത്ത കാറ്റേറ്റ്..., കിളികളുടെ കളകളാരവം കേട്ട്... അങ്ങിനെ...അങ്ങിനെ കുറച്ചു സമയം.... കൊതിയാകുന്നില്ലേ...? വരൂ കാഞ്ഞിരപ്പുഴയിലേക്ക്.
ജലാശയം
ന്നാ...ശരി, ഞാന്‍ പോട്ടെ സാര്‍...
പ്രതിബിംബം
ഡാം, ഒരു വിദൂര കാഴ്ച
പെഡല്‍ ബോട്ട് ഓടിയ്ക്കാന്‍ കൃത്രിമ തടാകം
കൃത്രിമ തടാകം - വേറൊരു ദൃശ്യം
ഉദ്യാനം
ഡാമിലെ അധികജലം ഒഴുക്കിക്കളയുന്നു
എന്നെ കെട്ടാന്‍ ഇത്ര വലുതു വേണ്ട ;)
ഉദ്യാനത്തിലെ കാഴ്ചകള്‍.
17 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കുട്ടുവേ നല്ല പടങ്ങളാണല്ലൊ..
:)
കുട്ടൂ, നല്ല ചിത്രങ്ങള്‍. ‘പ്രതിബിംബം‘ വളരെ ഇഷ്ടമായി. കാഞ്ഞിരപ്പുഴ ഒരിയ്ക്കല്‍ പോകണം...
പ്രശാന്ത് .. എത്ര മനോഹരമായ ദൃശ്യങ്ങള്‍ !
അതിന്റെ ചാരുത ഹൃദയത്തിലേക്ക് ആവാഹിച്ചെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍ ...
അഭിനന്ദങ്ങള്‍ പ്രശാന്ത് !!
ആദ്യ മൂനും പെയ്ന്റിംഗ് പോലേ തോന്നി!
qw_er_ty
മണ്ണാര്‍ക്കാട്ടുകാര്‍ സതീര്‍ഥ്യന്മാരെ ഓര്‍ത്തു പോകുന്നു. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രമായി ‘മുഴുവനൊരു ഡാം’ കിട്ടിയത് എത്രകൊല്ലം മുമ്പത്തെ വേനലവധിക്കായിരുന്നു?
കുട്ടൂ, വളരെ മനോഹരമായ ചിത്രങ്ങള്‍.
കാഞ്ഞിരപ്പുഴ പോകാന്‍ ധൃതിയായി. അവിടെ മാനം നോക്കികളുണ്ടോ? കുടുംബവുമൊന്നിച്ച് പോകാനൊക്കുമോ?
സൂപര്‍:)
qw_er_ty
ധൈര്യമായി പോകാം. ആരും ശല്യപ്പെടുത്താന്‍ വരില്ല. ആകെ ഒന്നോ രണ്ടൊ തോട്ടക്കാര്‍ മാത്രമേ ഉള്ളൂ അവിടെ. പിന്നെ ഫാമിലിയായി പോകുമ്പോള്‍ നമ്മള്‍ ഒരല്‍പ്പം
ശ്രദ്ധാലുവാകുമല്ലോ..ആ ശ്രദ്ധ ധാരാളം മതി.
പിന്നെ, നമ്മുടെ മാനം നമ്മള്‍ തന്നെ നോക്കണം. അത് എവിടെയായാലും. :)(തമാശയാ കേട്ടൊ).
കുട്ടൂ, ആ വാട്ടര്‍മാര്‍ക്ക് ഇല്ലായിരുന്നെങ്കില്‍.....
(ഇല്ലായിരുന്നെങ്കില്‍ അടിച്ചു മാറ്റാമായിരുന്നു)
നല്ല പടങ്ങള്‍ :)
സൂപ്പര്‍ പടങ്ങളും വിവരണവും....
qw_er_ty
നന്ദി... എല്ലാര്‍ക്കും
നല്ല ഫോട്ടോകളും വിവരണവും. ഇതുപോലെ ആരും ശ്രദ്ധിക്കാത്ത സ്ഥലങ്ങളെ കുറിച്ച് എഴുതുന്നത് ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് സഹായമായിരിക്കും.
എന്റെ കേരളം, എത്ര സുന്ദരം.
കുട്ടു... നന്ദി
ശാലിനി:
നന്ദി ശാലിനി, അതെ, അതുതന്നെയാണ് ഉദ്ദേശിച്ചത്. ഇനിയും സ്ഥലങ്ങള്‍ ഉണ്ട്. എഴുതിക്കൊണ്ടിരിക്കുന്നു. വീണ്ടും വരൂ.
അജി:
ഉഷാ ഉതുപ്പിന്റെ പാട്ടായിരുന്നോ മനസ്സില്‍? :) നമ്മുടെ കേരളം എന്നു പറയൂ.
eetta kollam
നല്ല ചിത്രങ്ങള്‍...
ഭാവുകങ്ങള്‍ നേരുന്നു.
പ്രകൃതി ഭംഗി മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു.
qw_er_ty
Post a Comment