വാരഫലം വായിച്ചാല്‍ നിങ്ങടെ തലവര മാറുമോ?
മലയാളത്തിലെ ഒരു പ്രമുഖ വനിതാ പ്രസിദ്ധീകരണത്തിലെ, “അടുത്ത രണ്ടാഴ്ച നിങ്ങള്‍ക്കെങ്ങിനെ?“ എന്ന ജ്യോതിഷ പംക്തിയില്‍ നിന്നെടുത്ത ചില വാചകങ്ങളാണ് താഴെ കൊടുക്കുന്നത്. ഇതു വായിക്കുമ്പോള്‍, ചിലത് അവിശ്വസനീയമായി തോന്നാം. ഇങ്ങനെയൊക്കെ എഴുതുമോ എന്ന സംശയവും തോന്നാം. പക്ഷെ അവ സത്യമാണ്. 100% സത്യമാണ്. ഈ പ്രസിദ്ധീകരണത്തിന്റെ, കഴിഞ്ഞ 6 മാസത്തെ കോപ്പികള്‍ റഫര്‍ ചെയ്തിട്ടാണ് ഇതെഴുതിയത്.
- പ്രവൃത്തിമണ്ഡലത്തില്‍ നിന്നു വരുമാനമുണ്ടാവുമെങ്കിലും, ചിലവിനങ്ങളില്‍ നിയന്ത്രണം വേണം. (ആ... അതെപ്പോഴും വേണം)
- അവിചാരിതമായി സുഹൃത്ത് കുടുംബത്തോടെ വിരുന്നുവരും (ങ്ഹേ....? ഹ..ഹ..ഹ)
- അനുഭവസ്ഥരുടെ നിര്‍ദ്ദേശമനുസരിച്ച്, പൊതുജനാവശ്യം പഠിച്ച് ഏര്‍പ്പെടുന്ന വ്യാപാരവ്യവസായരംഗങ്ങളില്‍ വിജയം കൈവരിക്കും (ആ.. അതു പിന്നെ അങ്ങനെതന്നെയല്ലേ..?)
- ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിക്കണം. (അതെപ്പോഴും സൂക്ഷിക്കണം)
- മാതാപിതാക്കളുടെ നിര്‍ദ്ദേശം അനുസരിച്ചു പ്രവര്‍ത്തിക്കാത്തവര്‍ക്ക് അബദ്ധങ്ങള്‍ സംഭവിക്കും. (ഓ..ഹോ...)
- ആഗ്രഹ നിവര്‍ത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. (ആ..വേണം.. വേണം..)
- വാഹനമുപയോഗിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണം (അല്ലെങ്കില്‍ എവിടെയെങ്കിലും ഇടിച്ച്, ആകെ വൃത്തികേടായി....)
- ഗുണനിലവാരം കുറഞ്ഞ സൌന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ നിന്നും ത്വക്‌രോഗങ്ങള്‍ വന്നുചേരും (ഈശ്വരാ... )
- വ്യവസായ-വ്യാപാര സ്ഥാപനത്തില്‍ മോഷണമുണ്ടാകുവാന്‍ ഇടയുള്ളതിനാല്‍, സുരക്ഷാ നടപടികള്‍ ശക്തമാക്കണം. (ആ.. അതുവേണം)
- ചിലവില്‍ നിയന്ത്രണം വേണം (അപ്പൊ ദ് തന്നെയല്ലെ മുകളില്‍ പറഞ്ഞത് ?)
- വഞ്ചിക്കപ്പെടാതെ സൂക്ഷിക്കണം (ഓ... സൂക്ഷിക്കാമേ..)
- ആത്മവിശ്വാസക്കുറവിനാല്‍ പരീക്ഷ ബഹിഷ്ക്കരിക്കും. (ഹി.. ഹി..ഹി)
- ഭര്‍ത്താവിന്റെ തൊഴില്‍പരമായ തടസ്സങ്ങള്‍ നീങ്ങാന്‍ പ്രത്യേക ഈശ്വര പ്രാര്‍ത്ഥനകള്‍ നടത്തും. (ഏതു ഭാര്യയാ അങ്ങിനെ നടത്താത്തത്?)
- മാതാപിതാക്കളുടെ നിര്‍ദ്ദേശമനുസരിച്ച് പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ ശ്രദ്ധ കുറച്ച്, കുടുംബകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രമിക്കും. (അതിഷ്ടപ്പെട്ടു)
- പുതിയ കരാറില്‍ ഒപ്പുവക്കും, പണം കുറച്ചു ഏറ്റെടുത്താല്‍ നഷ്ടം സംഭവിക്കും. (ഓ.. ഒരു പുതിയ കാര്യം)
- പരിഹാസത്തിനു പാത്രമാകുമെങ്കിലും, നിസ്സംഗ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്. (ഹി..ഹി..ഹി.. ചിരി നിര്‍ത്താന്‍ പറ്റുന്നില്ല്ല)
- ചുമതലകള്‍ നിറവേറ്റാത്ത ജീവനക്കാരെ പിരിച്ചുവിടും. (ങ്ഹാ, സൂക്ഷിച്ചോ..)
- പുത്ര-പൌത്രാദികള്‍ വിദേശത്തുനിന്നും വരുന്നുണ്ടെന്നറിഞ്ഞാല്‍ ആശ്വാസമാകും. (അത്, അങ്ങിനെതന്നെയാകും)
- സുഹൃത്തിലുള്ള അന്ധമായ വിശ്വാസം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും.
- കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന മാതാപിതാക്കളെ സര്‍വാത്മനാ പ്രശംസിക്കും. (എങ്ങനെണ്ട്?)
- കടം വാങ്ങിയ സംഖ്യ ഏറെക്കുറെ തിരിച്ചുകൊടുക്കാന്‍ സാധിക്കുന്നതിനാല്‍ ആശ്വാസമാകും.
- ആരോഗ്യം തൃപ്തികരമാകുമെങ്കിലും വീഴ്ച ശ്രദ്ധിക്കണം. (നടക്കുമ്പോള്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കണം എന്നര്‍ത്ഥം!)
- യാത്രാസമയത്ത് പണവും, വിലപ്പെട്ട രേഖകളും നഷ്ടപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. (അല്ലെങ്കില്‍ മിടുക്കന്മാര്‍ അടിച്ചോണ്ട് പോകും)
- പ്രായാധിക്യമുള്ളവരോടുള്ള പുത്രന്റെ വിനയത്തോടുള്ള പെരുമാറ്റത്തില്‍ മനസ്സന്തോഷം തോന്നും.
- സാമ്പത്തികവരുമാനം അപര്യാപ്തമായതിനാല്‍, ഗൃഹനിര്‍മ്മാണത്തിന് ധനകാര്യസ്ഥാപനത്തെ ആശ്രയിക്കും. (ബാങ്കുകള്‍ സൂക്ഷിക്കുക)
- വിതരണ സമ്പ്രദായം വിപുലീകരിക്കാനും, അന്യസംസ്ഥാനങ്ങളില്‍ വ്യാപിപ്പിക്കാനും തീരുമാനിക്കും
- ചുമതലകള്‍ മക്കളെ ഏല്‍പ്പിച്ച് സ്വസ്ഥമായ ജീവിതം നയിക്കാന്‍ തീരുമാനിക്കും.
- അഭിമാനത്തെ ചോദ്യം ചെയ്തതിനാല്‍ രാജിവക്കാന്‍ തീരുമാനിക്കും. (ഹി..ഹി..ഹി)
- വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഉണ്ടാവും. (ഓഹോ... അങ്ങിനെയാണല്ലേ..?)
- ഓര്‍മ്മക്കുറവിനാല്‍ പലപ്പോഴും, ആവശ്യമുള്ള വിവരങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റാതെ വരും. (എന്റെ സാറേ, ആര്‍ക്കാണങ്ങിനെയല്ലാത്തത് ?)
- സഹപാഠിക്കു സ്ഥാനമാനങ്ങളോടുകൂടിയ ഉദ്യോഗം ലഭിച്ചു എന്നറിഞ്ഞാല്‍, സമാധാനമാകും.(ആവൂ... സമാധാനമായി)
- അപ്രതീക്ഷിതമായി ബന്ധുഗൃഹത്തിലേക്കു വിരുന്നുപോകും.
- ദിനചര്യാക്രമത്തിലുള്ള വ്യതിയാനം കൊണ്ട് അജീര്‍ണ്ണം അനുഭവപ്പെടും. (അതെ. ഭക്ഷ്യവിഷബാധയുടെ കാര്യം മുന്‍പു പറഞ്ഞില്ലേ. വാരിവലിച്ചു ഒന്നും തിന്നണ്ട എന്നര്‍ത്ഥം)
- അസാധ്യമെന്നു തോന്നുന്ന പലതും, കഠിനാധ്വാനത്താല്‍ സാധ്യമാകും. (അതെ, അസാദ്ധ്യമായി ഒന്നുമില്ല.)
- നിശ്ചയദാര്‍ഢ്യത്തോടുകൂടി പ്രവര്‍ത്തിച്ചാല്‍ ഉദ്ദേശലക്ഷ്യം കൈവരിക്കാം. (അല്ലെങ്കില്‍ നിന്റെ കാര്യം പോക്കാ)
- ഉപകാരം ചെയ്തുകൊടുത്തവരില്‍ നിന്നും വിപരീതാനുഭവങ്ങള്‍ വരുമെങ്കിലും, മനസ്സാന്നിധ്യം കൈവിടാതെ പ്രവര്‍ത്തിച്ചാല്‍ അതിജീവിക്കാം. (ഉപദേശത്തിനു നന്ദി)
- പ്രാരംഭത്തില്‍ ആശ്ചര്യമുണ്ടാക്കുന്ന സമീപനം ബന്ധുക്കളില്‍ നിന്നുണ്ടാവാമെങ്കിലും, അടുത്തറിയുമ്പോഴാണ് സത്യാവസ്ഥ മനസ്സിലാകുക. (അതെ.)
- പുത്രിക്ക് സുഹൃത്തുക്കളുമായുള്ള പെരുമാറ്റത്തില്‍ അമിതമായ അടുപ്പമുണ്ടെന്ന് തോന്നിയാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. (നല്ല അച്ഛന്‍/അമ്മ..)
- നിഷ്ഠകളില്‍ നിന്നു വ്യതിചലിച്ച് പ്രവര്‍ത്തിക്കുന്ന പുത്രന് ഉപദേശങ്ങള്‍ നല്‍കും.
- അമിതാവേശം അബദ്ധങ്ങള്‍ക്കു വഴിയൊരുക്കും. (എന്താ ശരിയല്ലേ...?)
- വിവാഹം, പിറന്നാള്‍ തുടങ്ങിയ മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. (രണ്ടാഴ്ചയ്ക്കുള്ളില്‍ ഒരു വിവാഹമോ, പിറന്നാളോ ഇല്ലാതിരിക്കുമോ? പ്രത്യേകിച്ചു ഏപ്രില്‍-മെയ് മാസങ്ങളില്‍, വെക്കേഷനല്ലേ? ഇപ്പൊ ടെക്‍നിക് പുടികിട്ട്യാ..?)
- വ്യവസായസ്ഥാപനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാന്‍ ശ്രമിക്കും.
അങ്ങനെ പോകുന്നു വാചകങ്ങള്‍...
ഇതില്‍ നിന്നും എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞത്,
- എഴുതിവിടുന്ന വാചകങ്ങള്‍ മിക്കതും ഒരേ പാറ്റേണിലുള്ളതാണ്!
- ഒട്ടുമിക്ക വാചകങ്ങളും വരും ലക്കങ്ങളില്‍ ആവര്‍ത്തിക്കുന്നു. ഏതിനടിയില്‍ എഴുതുന്നു എന്നു മാത്രമേ വ്യത്യാസമുള്ളൂ. ഉദാഹരണത്തിന് ഒരു ലക്കത്തില്‍ ധനുക്കൂറിനടിയില്‍ എഴുതിയത്, വരും ലക്കത്തില്‍ ചിലപ്പോള്‍ മകരക്കൂറിനടിയിലായിരിക്കും. ഒരു തരം പെര്‍മ്യൂട്ടേഷന്‍-കൊമ്പിനേഷന്‍ കളി..!
- 80-85 % വാചകങ്ങളും ആര്‍ക്കും യോജിക്കുന്നവയാണ്. അല്ലെങ്കില്‍ സാധാരണ ഉപദേശങ്ങളോ/പ്രസ്താവനകളൊ ആണ്.
അപ്പൊ വായനക്കാരാ, നിങ്ങള്‍ എന്തുപറയുന്നു? അഭിപ്രായങ്ങള്‍ പോരട്ടേ..
23 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
വിവിധ വാരികകളില്‍ വരുന്ന ജ്യോതിഷ പംക്തികളുടേയും, വാരഫലങ്ങളുടെ വായനക്കാരനാണൊ നിങ്ങള്‍? എങ്കില്‍ ഈ പോസ്റ്റ് നിങ്ങള്‍ക്കുവേണ്ടിയാണ്.
http://kuttoontelokam.blogspot.com/2007/05/blog-post_28.html
തരികിട ബ്ലോഗ് വായിക്കുമെന്ന് വാരഫലത്തിലുണ്ടായിരുന്നു.
:)
ഇതൊക്കെ ഒരു എന്റര്‍റ്റൈനറല്ലേ, കുട്ടൂസേ?
വാരഫലങ്ങളുടെ വായനക്കാരി അല്ല ഞാന്‍. എങ്കിലും ഇങ്ങിനെയൊക്കെ തന്നെയാവും എന്നു് തോന്നിയിരുന്നു.
എഴുത്തുകാരി.
ഈ ഭാവി ഫലങ്ങളും ദോഷ പരിഹാരവുമൊക്കെ വായിക്കുമ്പോള്‍ രണ്ടുകാര്യം ആലോചിക്കാം.
1. എല്ലാം ഉറപ്പായും മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണോ? (pre determined)
2. അങ്ങിനെ ആണെങ്കില്‍ അതു മാറ്റാന്‍ പറ്റുമോ?
ഉറപ്പായി മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതല്ലെങ്കില്‍ എന്തു പ്രവചനം? അല്ലേ? അപ്പോ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്. അങ്ങിനെ നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണെങ്കില്‍ എങ്ങിനെ അത് മാറ്റാന്‍ പറ്റും? മാറ്റാന്‍ പറ്റില്ല. അപ്പോ ദോഷപരിഹാരം തട്ടിപ്പാണ്. അല്ലേ? ഇനി അഥവാ മാറ്റാന്‍ പറ്റുമെന്ന് വാദിക്കുകയാണെങ്കില്‍ സംഭവം മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ളത് എന്ന് പറയാന്‍ പറ്റില്ല. അപ്പോ പ്രവചനത്തില്‍ കാര്യമില്ല.
രണ്ടില്‍ ഒന്ന് തരികിടയാണ്.... :)
പിന്നെ മനസ്സമാധാനത്തിന് ഓരോന്ന് ചെയ്യാം എന്നു മാത്രം...
വിവരമില്ലാതയാല്‍ എതു വനിതയും ഈ വായനയില്‍ ഒട്ടൊ സജഷനു വിധെയ ആകാം.
ധന നഷ്റ്റം മനഹാനിയും സ്ംഭവിക്കാം.
വനിത വായിച്ചും ...
വളയെണ്ണീ നൊക്കിയും....
കെ ജി.സ് കവിത വായിക്കുക....
ende ponnaniyaa..ok..oru vaadathinu, bhaavi munkootti kaanaam ennu vekkuka..ningal oru pareeksha ezhuthaan ponu...athil tholkkumennu munkooti kaanaamengilum ningal pareeksha ezhuthiye theerro..kaaranam athu vidhiyaanu..ningal ezhuthiya answer pottathettaanennu ariyaamengilum ningal aa mandatharam ezhuthiye pattoo..kaaranam athum vidhiyaanu!!!..endeeswaraa enthoru boar aayirikkum!!!... manushaynu pravachana sakthi kodukkaathirunna daivathinu oraayiram nanni (ningal daiva viswaasi aanengil :) )
"വിട്ടുവീഴ്ചാമനോഭാവം സ്വീകരിച്ചാല്‍, കുടുംബത്തില്‍ ശാന്തിയും, സമാധാനവും ഉണ്ടാവും."
ഈ അഭുതകരമായ വനിത പ്രവചനം നേരത്തെ വായിച്ചിരുന്നെങ്കില്‍ ...ഞാന്‍ വൃഥാ ആശിച്ചുപോവുന്നുന്നു ...
ആ ലക്കം കാണതെപോയതു വിധിവൈപരീത്യം എന്നു സമാധാനിക്കാം ല്ലെ?
ഇനിയിപ്പൊ "സമധാന-വിട്ടുവീഴ്ച -ശാന്തി-യന്ത്ര"ത്തിനു എഴുതുക തന്നെ.
qw_er_ty
I read them when I get it in my hand.....Not Varafalam but Nakshathra falam.....Since I don't know my star the best of that I read will be mine!!!and next time my star will have changed!!!1
കുട്ടൂ:
കുട്ടൂന്റെ പ്രൊഫിലില്‍ ഈ വിശ്വാസത്തിന്റെ രണ്ടു സൂചകങ്ങല്‍ അതിഗംഭീരമായി കിടക്കുന്നല്ലൊ. (zodiac sign, astrological sign).ഇത്ര വിശ്വാസിയായ താങ്കള്‍ ആരെയാണ് കളിയാക്കുന്നത്?
ബ്ലോഗിലുള്ള മിക്കവരും ഇതില്‍ വിശ്വസിക്കുന്നവരാണ്. എല്ലാവരും സ്വന്തം പ്രാായ്ത്തിനും ചെയ്യുന്ന ജ്ജോലിയ്ക്കും ഇടയ്ക്കു ആണ്‍ ഇതു തിരുകുന്നത്. സ്വന്തം പ്രായം പോലെ ഒരിക്കലും മാറ്റാന്‍ പറ്റാത്ത കാര്യമാണിത് ഇവര്‍ക്കെല്ലാം. സ്വന്തം വിദ്യാഭ്യാസയോഗ്യ്തകൊണ്ട് നേടിയെടുത്ത ജോലിയുടെ മുകളിലാണ്‍ സ്വന്തം ജീവിതത്തെ നിയന്ത്രിക്കുന്ന ഈ കാര്യങ്ങള്‍ എഴുതപ്പെടുന്നത്. ബ്ലോഗില്‍ വള്രെ പുരോഗമനകാരികാളാണെന്നുള്ള നിങ്ങളുടെ ഈ നാട്യം കണ്ട് മടുത്തു.
എതിരന്‍ കതിരവന്:
താങ്കളുടെ വിലപ്പെട്ട സമയമെടുത്ത് എന്റെ ബ്ലോഗ് വായിച്ചു, അഭിപ്രായവും പറഞ്ഞല്ലോ. സന്തോഷം, അതിലേറെ നന്ദി.
പിന്നെ, താങ്കള്‍ പറഞ്ഞ കാര്യം zodiac sign, astrological sign എന്നിവ. ഒരു ബ്ലോഗ് ഉണ്ടാക്കുമ്പോള്‍ ഗൂഗിള്‍ സ്വയം ചെയ്യുന്നതാണ് ഇത്, അല്ലാതെ ഞാന്‍ കൊടുത്തതല്ല. അതു ഡിലീറ്റ് ചെയ്യുന്നതെങ്ങിനെ എന്ന് അറിയാത്തതുകൊണ്ട് അത് അങ്ങിനെ തുടരുന്നു എന്നേയുള്ളൂ. താങ്കള്‍ക്കു അതു ഡിലീറ്റ് ചെയ്യുവാനുള്ള വഴിയറിയാം എന്നുണ്ടെങ്കില്‍ ദയവായി പറഞ്ഞുതരിക.
ബ്ലോഗിലുള്ള മിക്കവരും ഇതില്‍ വിശ്വസിക്കുന്നവരാണ് എന്ന നിങ്ങളുടെ നിരീക്ഷണം അസ്സലായി. ഇതുപോലെ,
എല്ലാരുടേയും പ്രൊഫയില്‍ നോക്കിയാണ് ഇങ്ങനെ ഒരു നിഗമനത്തിലെത്തിയത് എങ്കില്‍ അതു ശരിയായിരിക്കാനിടയില്ല.
ഒരാളുടെ വിശ്വാസങ്ങളുടെ അടിത്തറ എന്നത്, അയാള്‍ അന്നുവരെ ആര്‍ജ്ജിച്ച അറിവോ, ജീവിതം അയാള്‍ക്കു നല്‍കിയ അനുഭവങ്ങളോ ആണ്. മറ്റൊരാളെ സംബന്ധിച്ച് ഇതു ശരിയാകാം, തെറ്റാകാം.(വിശ്വാസങ്ങളുടെ
കാര്യത്തില്‍ ശരി-തെറ്റുകളില്ല. എങ്കിലും). അങ്ങിനെയാകുമ്പോള്‍, എന്റെ വിശ്വാസങ്ങളുടെ/അവിശ്വാസങ്ങളുടെ ഉടമസ്ഥന്‍ ഞാന്‍ മാത്രമാണ്. എന്തായാലും, വാരികകളില്‍ വരുന്ന നാലുവരി നക്ഷത്രഫലങ്ങള്‍ മാത്രമാണ് എന്റെ ജീവിതം നിയന്ത്രിക്കുന്നതെന്നു എനിക്കു ഇതെഴുതുന്ന നിമിഷം വരെ - എന്റെ പരിമിതമായ അറിവുവച്ച് - ബോദ്ധ്യപ്പെട്ടിട്ടില്ല. ഒരു പക്ഷെ, നാളെ അങ്ങനെ ബോദ്ധ്യപ്പെടുമായിരിക്കാം. അതു അപ്പോള്‍ നോക്കാം.
ഇനി താങ്കള്‍ ഒരല്‍പ്പം യുക്തിപരമായി ചിന്തിച്ചുനോക്കൂ,
ഒരാള്‍, ബ്ലോഗില്‍ പുരോഗമനവാദിയായി അവതരിച്ചതു/നടിച്ചത് കൊണ്ട് ആര്‍ക്കെന്തു നേട്ടം..?. പുരോഗമനവാദിയല്ലെങ്കില്‍ ആരെങ്കിലും പിടിച്ചു തിന്നുമോ?.
എന്റെ ഒരു പരിമിതമായ അനുഭവംവച്ച്, പുരോഗമനവാദിയായതുകൊണ്ട് ഒരു പ്രത്യേക പരിഗണനയോ, പുരോഗമനവാദിയല്ലാത്തതുകോണ്ട് അവഗണനയോ ഈ ബൂലോകത്തില്‍ ആര്‍ക്കെങ്കിലും കിട്ടുന്നതായി അറിവില്ല.
ബൂലോകം എന്നത്, ഒരു തുറന്ന ചര്‍ച്ചാവേദിയായോ, ഓരോരുത്തരുടേയും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കാന്‍ ഒരിടമോ ആയി കാണാനാണ്, എനിക്കിഷ്ടം.
ഈ ബ്ലോഗ്ഗില്‍ എന്റെ ചില ചിന്തകള്‍ എഴുതിയിരിക്കുന്നു. ആരെങ്കിലും കണ്ടാല്‍ സന്തോഷം, ആരും കണ്ടില്ലെങ്കിലും സന്തോഷം. ആരെങ്കിലും അഭിനന്ദിച്ചാല്‍ സന്തോഷം. വിമര്‍ശിച്ചാലും സന്തോഷം.
ഒരിക്കല്‍ കൂടി നന്ദി എതിരന്‍. തുടര്‍ന്നും എഴുതുക.
:)
നന്ദി കതിരവന്‍,
പ്രൊഫയിലിലെ പ്രശ്നം സോള്‍വ് ചെയ്തു. വേറൊരു ബ്ലൊഗ്ഗറാണ് സഹായിച്ചത്.
ജനന തീയതി കോടുത്താലാണ് പ്രശ്നം. അതു ഡിലീറ്റ് ചെയ്തപ്പോള്‍ പ്രശ്നം ശരിയായി
:) തുടര്‍ന്നും വരിക.
കുട്ടൂ, നല്ല നിരീക്ഷണങ്ങള്‍. ഇത് വായിക്കുന്നവരില്‍ ഭൂരിപക്ഷവും, നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്നൂ പ്രതീക്ഷിക്കുകയും ചീത്തക്കാര്യങ്ങള്‍ വിട്ടുകളയുകയുമാണ് ചെയ്യുക.
കുട്ടൂസ്:
സന്തോഷം. ഇങ്ങനെയൊരു പ്രതികരണം നമുക്കിടയില്‍ ഉണ്ടാവാന്‍ തന്നെയാണ് ഞാന്‍ “പ്രകോനപര“മായി എഴുതിയത്. ജനനത്തീയതി കൊടുത്താല്‍ നമ്മെയെല്ലവരേയും അന്ധവിശ്വാസികളാക്കുന്ന പരിപാടി ഗൂഗിള്‍ ചെയ്യുന്നതാണെങ്കില്‍ അവര്‍ ഉടന്‍ അതു മാറ്റണം. എല്ലാവരേയും “കള്‍ട് മെംബെര്‍” ആക്കണമെന്നു ഗൂഗിളിനു നിര്‍ബ്ബന്ധമുണ്ടോ? ഇതാണോ “സ്വത്വനിര്‍മ്മിതി”?
കുട്ടുസെങ്കിലും ഇതു മാറ്റിയതില്‍ വളരെ സന്തോഷം. ഈ തോന്നല്‍ എല്ലവര്‍ക്കുമുണ്ടാകട്ടെ.
താങ്കള്‍ എഴുതിയതൊക്കെ എന്റേയും അഭിപ്രായം. പിന്നെ വിശ്വാസത്തിന്റെ കാര്യമല്ലെ തൊട്ടുകളിക്കാന്‍ പേടി.
ജാതകത്തിലും വാരഫലത്തിലും വിശ്വസിക്കുന്നവര്‍ വിശ്വസിച്ചോട്ടേ അല്ലാത്തവര്‍ വിശ്വസിക്കണ്ട. തമ്മില്‍ വാദിക്കുന്നതു കൊണ്ട് ഒരു കാര്യവുമില്ല
എതിരവന്‍ കതിരവന്‍ പുത്യേ ആളായാതൊണ്ട് സമയം കിട്ടുമ്പോ ഈ സംവാദോം
ഒന്ന് അങ്ങട് വായിയ്ക. (പണ്ടെത്തെ ബൂലോഗം ഇങ്ങനേം ഒക്കെ ആയിരുന്നു, ചാറ്റ് റൂമല്ലാണ്ടേ അല്ലേ സാണ്ടോസേ? പറഞ് കൊട് പറഞ് കൊട് )
ചെറു പ്രായത്തില്‍ ചിലതൊക്കെ അങ്ങു വിശ്വസിച്ചു പോകും - എനിക്കും പറ്റി ഒരിക്കല്‍- ആ കഥ പണ്ട് ഞാന്‍
ഇവിടെ കൊടുത്തിരുന്നു - ഒരു കമന്റായി.
അതുല്യ:
സംവാദം വായിച്ചു.
വിശ്വാസിയല്ല എന്ന് ആണയിട്ടു പറയുന്നവര്‍ ബ്ലോഗ് പ്രൊഫിലില്‍ zodiac sign astrological sign എന്നിവ ഇടുന്നത് കണ്ട് മനസ്സിലാകാതെയാണ് കുട്ടൂസിന്റെ പോസ്റ്റിന്‍ കമന്റിട്ടത്.
കുടുംബംകലക്കി:
ഹ..ഹ..ഹ
Typist | എഴുത്തുകാരി
:)
മൂര്‍ത്തി:
ശരിയാണ് മൂര്‍ത്തി. ഞാന്‍ ഒരു നാസ്തികന്‍ ഒന്നുമല്ല. പക്ഷെ പല കാര്യങ്ങളും യുക്തിപരമായി ചിന്തിച്ചു നോക്കാറുണ്ട്. നമ്മള്‍ ചെയ്യെണ്ട കാര്യങ്ങള്‍ നമ്മള്‍ കൃത്യമായി ചെയ്യാതെയിരുന്നാല്‍ ഒരു ഗ്രഹവും, നക്ഷത്രവും നമ്മുടെ രക്ഷക്കെത്തില്ല എന്ന് എന്റെ അനുഭവം. ചില പ്രവാചകന്മാരുടെ ഓരൊ ഡയലോഗ് കേള്‍ക്കുമ്പോള്‍, അവരാണ് ഈ ലോകം നിയന്ത്രിക്കുന്നതെന്നപോലെയാണ് തോന്നുക. കാലത്തെ/വിധിയെ മാറ്റാന്‍ ദൈവങ്ങള്‍ക്കു പോലും കഴിയില്ല എന്നല്ലേ നമ്മള്‍ പുരാണങ്ങളില്‍ വായിച്ചിട്ടുള്ളത്? അല്ലെങ്കില്‍, ശ്രീകൃഷ്ണന് ഒരു വേടന്റെ അമ്പേറ്റ് ജീവന്‍ വെടിയണമായിരുന്നോ? അതു അങ്ങിനെയേ സംഭവിക്കൂ, തനിക്ക് അതു മാറ്റാന്‍ കഴിയില്ല എന്ന് അദ്ദേഹത്തിന് മുന്‍കൂട്ടി അറിയാമായിരുന്നില്ലേ. അപ്പോള്‍ എല്ലാം pre-determined ആണ് എന്നല്ലേ കരുതേണ്ടത്?. അപ്പോഴാണ് ഇതുപോലെയുള്ളവരുടെ ഫലജ്യോതിഷവും, പ്രവചനങ്ങളും, ദോഷപരിഹാര പൂജകളും.
പിന്നെ മൂര്‍ത്തി പറഞ്ഞപോലെ നമ്മുടെ ഒരു മനസ്സമാധാനത്തിന് (അതു രണ്ടു രീതിയിലാകാം - ഒന്ന്: ഈ പൂജ ചെയ്തു, അപ്പൊ ഇനി എല്ലാം ശരിയാകും എന്ന പ്രത്യാശ. രണ്ട്: സ്നേഹമുള്ള വീട്ടുകാരേയും, ബന്ധുക്കളേയും പിണക്കണ്ട എന്ന കരുതി മിണ്ടാതെ, സഹകരിക്കും. പിന്നെ അവരുടെ പഴിയും/ശാപവും കേള്‍ക്കണ്ടല്ലോ) ഇതൊക്കെ ചെയ്യാം എന്നു മാത്രം.
ഫ്രാന്‍സിയര്‍: :)
damu: ശരിയാണ് ദാമു
പ്രിയംവദ: അതെ. :)
അരീക്കോടന്‍: :)
എതിരന്‍ കതിരവന്‍: നന്ദി
അപ്പു: അതു തന്നെ. അല്ലെങ്കിലും ഇതൊന്നും ആരും കാര്യമായെടുക്കുമെന്നു തോന്നുന്നില്ല.
ഉണ്ണിക്കുട്ടന്‍: അംഗീകരിക്കുന്നു. വിശ്വാസികളെ ഒരു രീതിയിലും അവഹേളിക്കണമെന്ന് എനിക്കു ഉദ്ദേശമില്ല. പ്രവാചകര്‍ ഇത്ര specific (ഹ..ഹ..ഹ) ആയ പ്രവചനങ്ങള്‍ നടത്തുമ്പോള്‍ അതൊന്നു ചൂണ്ടിക്കാട്ടി എന്നെയുള്ളൂ. :)
അതുല്യ: :)
ഇന്‍ഡ്യാഹെറിറ്റേജ്: :)
സംവാദത്തില്‍ പങ്കെടുത്ത എല്ലാര്‍ക്കും നന്ദി. ഇതു തുടങ്ങാന്‍ കാരണക്കാരനായ എതിരനു പ്രത്യേകം നന്ദി.
എതിരന്‍ പറഞ്ഞപ്പോഴാണ് “കള്‍ട് മെംബെര്‍” aspect ഞാന്‍ ആലോചിച്ചത്. നമ്മള്‍ ജനനത്തീയതി കൊടുത്താല്‍, ഗൂഗിള്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ നമ്മുടെ പ്രൊഫൈലില്‍ (നമുക്കു വെണ്ടെങ്കിലും) ഇടും. ഇതു ശരിയല്ല.
ഒരു കാര്യം കൂടി,
ഈ പോസ്റ്റ്,ജ്യോതിഷ വിശ്വാസികളെ ഒരു തരത്തിലും അവഹേളിക്കാനല്ല എന്ന് പ്രത്യേകം പറയട്ടെ. പ്രവചനങ്ങളുടെ വാചകഘടനയും, എല്ലാവര്‍ക്കും ശരിയാവുന്ന രീതിയും ചൂണ്ടിക്കാണിക്കാന്‍ വേണ്ടി മാത്രമാണ്. :)
ende computerine malayalam padippikkan enikkithuvare kazhinjittilla..athondu engalam thanne saranam.
Ee post jyothisha viswaasikalude vikaaram vranappeduthunnundengil, athil yaathoru thettum illennaanende viswaasam. Jyothisham thattippanennu viswasikkaanum aarkkum avakaasamundu. Sathyam kelkkumbol vranappedunna vikaarangalaanengil aa vikaarangal upekshikkaan thayaaraavuka. Athu nammal vichaarikkumbole athra budhimuttulla kaaryamonnumalla, venel onnu try cheythu nokkoo...pinne, raajaavinu uduthuniyillennu oru kutti parayumvare wait cheyanamennu raajaakkanmaar nirbandham pidikkaruthu..mahaa vrithikedaa
I agree with kuttu :-)
ചാത്തനേറ്: ഒറ്റപ്പരാതിയേ ഉള്ളൂ ഒരു 10-12 എണ്ണം വായിച്ചപ്പോള്‍ ബോറഡിച്ചു. ഇത്രേം ഉദാഹരണങ്ങള്‍ല്‍ വേണ്ടായിരുന്നു.
ഓടോ: പോയി നോക്കട്ടേ പ്രൊഫൈലില്‍ സോഡിയാക് സൈന്‍ കിടപ്പുണ്ടോന്ന്.:)
Post a Comment