സദാചാരത്തിന്റെ കാവല്‍ മാലാഖമാര്‍
കൊലവനും, കെട്ട്യോള്‍ കാര്‍ത്യാനിയും വൈകുന്നേരം ഒരുമിച്ചാണ് ഷാപ്പില്‍ പോയി കള്ളടിക്കുക. രണ്ടെണ്ണം ഉള്ളില്‍ ചെന്നാല്‍ പിന്നെ കൊലവന്‍ കൈത്തരിപ്പു തീര്‍ക്കുന്നത് കാര്‍ത്യാനിയുടെ മുതുകിലാണ്. എന്നും ഷാപ്പില്‍ നിന്നും വീടെത്തുന്നതുവരെ കാര്‍ത്യാനിക്കു അടിയാണ്. ഉറക്കെ നിലവിളിച്ചുകൊണ്ടു കാര്‍ത്യാനി മുന്നിലും, അട്ടഹസിച്ചു കൊണ്ടു കൊലവന്‍ പുറകിലും.
റോഡരുകിലെ കലുങ്കിലിരിക്കുന്ന, സദാചാരത്തിന്റെ കാവല്‍ മാലാഖമാര്‍ക്ക് (ഞാനടക്കം ;) ) ഇതു സഹിച്ചില്ല (അല്ലെങ്കിലും ഈ കാവല്‍ മാലാഖമാര്‍ക്ക് ബസ്റ്റോപ്പും, കലുങ്കുമൊക്കെയാണല്ലൊ പഥ്യം).
“നമ്മുടെ കണ്‍വെട്ടത്ത് ഇങ്ങനെ ഒരു അനീതിയോ..? ഛായ് ലജ്ജാവഹം...!!! ഇന്നിതു ചോദിച്ചിട്ട് തന്നെ ബാക്കി കാര്യം...!!!”
വൈകുന്നേരം ഞങ്ങള്‍ അവരെ കാത്തുനിന്നു. പതിവുപോലെ അവര്‍ വന്നു. കൊലവനെ മാറ്റി നിര്‍ത്തി, ഞങ്ങള്‍ നന്നായി ഒന്നു ഉപദേശിച്ചു. കൊലവന് അതു ഇഷ്ടായില്ല, അങ്ങിനെ ഒന്നും രണ്ടും പറഞ്ഞു വാക്കേറ്റമായി. ഞങ്ങടെ കൂട്ടത്തിലാരോ കൊലവനെ പിടിച്ച് തള്ളി. അതാ കിടക്കുന്നു വെട്ടിയിട്ട വാഴ പോലെ കൊലവന്‍ താഴെ...
അപ്പോഴാണ് കാര്‍ത്യാനി ഇടപെട്ടത്...
“അല്ലാ... ന്റെ കെട്ട്യോന്‍ ന്നെ തല്ലണേന് ങ്ങക്കെന്താ കൂട്ടരേ....”
വരം നല്‍കി അന്തര്‍ധാനം ചെയ്തു എന്ന് പുരാണത്തില്‍ വായിച്ചിട്ടുണ്ട്. അതു ജീവിതത്തില്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്ന് അന്നു ഞങ്ങള്‍ പഠിച്ചു.
2 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
അന്തര്‍ധാനം ചെയ്തതു വളരെ ബുദ്ധിയായി. അല്ലെങ്കില്‍ കാര്‍ത്യായനി തരുന്ന വരം വാങ്ങേണ്ടി വന്നേനെ.
കുട്ടൂ.., നന്നായിരിക്കുന്നു.
Post a Comment