സചിത്ര യാത്രാ വിവരണം - വട്ടക്കോട്ട
കന്യാകുമാരിയില്‍ നിന്നും 6 കിലോമീറ്റര്‍ കിഴക്കുമാറി കടല്‍ത്തീരത്താണ് വട്ടക്കോട്ട സ്ഥിതിചെയ്യുന്നത്। ഞങ്ങള്‍ അവിടെ എത്തിയപ്പോള്‍ വൈകുന്നേരം 5 മണി കഴിഞ്ഞിരുന്നു. ഗേറ്റില്‍തന്നെ കാവല്‍ക്കാരന്‍ ഉണ്ടായിരുന്നു. അയാള്‍ ഗേറ്റ് അടക്കുവാനുള്ള ശ്രമത്തിലുമായിരുന്നു. ഇതു കാണുവാനായി മാത്രം ദൂരെ നിന്നും വന്നതാണെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍ അയാള്‍ സന്തോഷത്തോടെ ഗേറ്റ് തുറന്നു തന്നു. ആ നല്ല മനുഷ്യന്റെ പേരു അസീസ് എന്നാണെന്നും, കേരളത്തിലെ തൃശ്ശൂര്‍ അടുത്തുള്ള പീച്ചിയാണ് സ്വദേശം എന്നും പിന്നീട് മനസ്സിലായി.
30-35 അടിയോളം ഉയരത്തില്‍, ഏകദേശം 1.5 മീറ്റര്‍ വീതിയില്‍ കരിങ്കല്ലു ചെത്തിയെടുത്തു പടുത്താണു കൊട്ടമതില്‍ ഉണ്ടാക്കിയിരിക്കുന്നത്. കോട്ടയുടെ ഒരു ഭാഗം കടലിലേക്കു തള്ളിയ നിലയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. എത്ര ശക്തമായ തിരമാല വന്നാലും ചെറുക്കാന്‍ പാകത്തിലുള്ളതാണ് കോട്ടമതില്‍. കോട്ടക്കു പ്രധാനമായും 2 ഭാഗങ്ങളാണ് ഉള്ളത്. സമചതുരത്തിലുള്ള ഒരു നടുത്തളവും, കടലിലേക്കു നീണ്ടു നില്‍ക്കുന്ന ഒരു ഭാഗവും. നടുത്തളത്തിന്റെ മധ്യത്തിലായി ഒരു ചെറിയ കുളം ഉണ്ട്. നാലു വശത്തും പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന ആയുധശാലകളാണ്. കടലിലേക്കു നീണ്ടുനില്‍ക്കുന്ന ഭാഗത്തു നിന്നാല്‍ മൂന്നു ഭാഗത്തേക്കും ശത്രുക്കളെ ആക്രമിക്കുവാന്‍ സാധിക്കും എന്നുള്ളതാണ് ഈ നിര്‍മിതിയുടെ പ്രത്യേകത.
കോട്ടയില്‍, കടലിനോടു ചേര്‍ന്നു നില്‍ക്കുന്ന ഭാഗത്തു അതിശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്। കോട്ടമതിലില്‍ കയറിനിന്നാല്‍, കാറ്റത്തു തെറിച്ചു പൊകുമോ എന്നു തോന്നിപ്പൊകും. കടലില്‍ നന്നായി തിരയടിക്കുന്നുണ്ടായിരുന്നു. കോട്ടമതിലില്‍ അവ വന്നു അടിക്കുമ്പോഴുള്ള ശബ്ദം ഭീതി ജനിപ്പിക്കുന്നതാണ്. നല്ല കാറ്റു ലഭിക്കുന്ന പ്രദേശമായതിനാല്‍ കോട്ടക്കു 1 കിലോമീറ്റര്‍ അകലെ തമിഴ്‌നാട് ഗവണ്മന്റ് കാറ്റാടികള്‍ സ്ഥാപിച്ചു വൈദ്യുതി ഉല്‍പാദിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. കൊട്ടയ്ക്കകം മുഴുവന്‍ പുല്‍ത്തകിടി വച്ചുപിടിപ്പിച്ചിരുന്നു. ഇടക്കിടക്കു നല്ല പൂക്കളുള്ള ചെടികളും കൂടി ആയപ്പൊള്‍ നയനാനന്ദകരമായ ഒരു ദൃശ്യമായി അത്. ടൂറിസം പ്രോല്‍സാഹിപ്പിക്കാനുള്ള തമിഴ്‌നാടിന്റെ ശുഷ്കാന്തി കണ്ടപ്പോള്‍ ബഹുമാനം തോന്നി. ഇതിനകം സൂര്യന്‍ പടിഞ്ഞാറെ ചക്രവാളത്തിലേക്കു ചാഞ്ഞുകൊണ്ടിരുന്നു. വേഗം പൊയാല്‍ കന്യാകുമാരിയില്‍ നിന്നും അസ്തമയം കാണാം എന്ന അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. എകദേശം 6 മണിയോടെ ഞങ്ങള്‍ കന്യാകുമാരിയെ ലക്ഷ്യമാക്കി നീങ്ങി. നല്ല ഒരു പിക്നിക് സ്പോട്ട് ആണ് പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്ന ഈ കോട്ട.
3 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
PRe .. Photos kalakeetttundu ketta ... EE suthrappani ennem padippikko ?
- Prasanth P
hi Pras,
U pics are excellent..a professional touch.
all the pics and the tour details are excellent.
thank you so much
Post a Comment