ബുദ്ധിമാന്മാര്‍ക്കു ഇവിടെ ക്ഷാമമുണ്ടെന്ന് ആരു പറഞ്ഞു..?
പുല്ലശ്ശീരിക്കാര്‍ അതിബുദ്ധിമാന്മാരാണ് (എന്നാണ് അവരുടെ വിചാരം).
“ഓനൊരു പുല്ലശ്ശീരിക്കാരനാ...” എന്നൊരു പ്രയോഗം തന്നെ ഞങ്ങളുടെ നാട്ടിലുണ്ട്. കാരണമെന്തെന്നല്ലേ...?. വഴിയെ മനസ്സിലാകും.
പാത്തുമ്മയ്ക്കു ഒരു ആടുണ്ട്.., നല്ല കൊഴുത്ത ആട്. ആടിന് ഇല പറിച്ച് കൊടുക്കുന്ന ജോലി, മോന്‍ ഷുക്കൂറിന്റേതാണ്. ഷുക്കൂര്‍ ആടിനെ പറമ്പിലൂടെ തീറ്റാനായി കൊണ്ടുപോകും. വലിയ പ്ലാവിന്റെ ചില്ലകള്‍, ആടിന് ഇല തിന്നാന്‍ പാകത്തില്‍ താഴ്തി പിടിച്ചു കൊടുക്കും. ഇതു നല്ല ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ്. കുറച്ചു കഴിഞ്ഞാല്‍ കൈ കഴക്കും.
ഒരു ദിവസം പതിവുപോലെ പ്ലാവിന്റെ ചില്ല താഴ്തിപ്പിടിച്ചു കൈ കഴച്ചപ്പോഴാണ് ഷുക്കൂറിന് ബുദ്ധിയുദിച്ചത്. ആടിന്റെ കഴുത്തില്‍ കെട്ടിയ കയറിന്റെ മറ്റേ അറ്റം കൊണ്ടു പ്ലാവിന്റെ കൊമ്പ് വലിച്ചുകെട്ടിയാല്‍ പോരെ, ന്നാ ആടിന് ഇഷ്ടം പോലെ ഇല തിന്നാമല്ലൊ....
“മിടുക്കന്‍...”
ഷുക്കൂര്‍ സ്വയം മുതുകത്തു തട്ടി അഭിനന്ദിച്ചു, പിന്നെ വൈകിയില്ല ആശയം ഉടനെ നടപ്പാക്കി, സ്ഥലം വിട്ടു...
പ്ലാവിന്‍ കൊമ്പത്തു തൂങ്ങിയാടിയ ആടിനെ, കുറെ കഴിഞ്ഞ് നാട്ടുകാര്‍ രക്ഷപ്പെടുത്തി എന്നാണ് കേട്ടത്
4 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
മണ്ണാര്‍ക്കാട് ചിറയ്ക്കല്പ്പടിവഴി പോണ പുല്ലശ്ശേരിയെക്കുറിച്ചാണോ ഈ കുറിപ്പ്?
qw_er_ty
ശ്..... മിണ്ടല്ലേ....
ഇനി ഈ പുള്ളി അവിടെയുള്ള ആളാണോ ദൈവമേ...?
തമ്പുരാനേ പൊറുക്കണേ....
ഞാനവിടത്തുകാരനല്ല പക്ഷേ കസിന്‍സ് വഴി കുറേ കഥകള്‍ കേട്ടിട്ടുണ്ട് അതോണ്ട് ചോദിച്ചതാ...
ഹലോ കുട്ടൂ..........
മണ്ണാര്‍ക്കാട് എവിടെയാ .....
പുല്ലശ്ശേരിക്കാരു ജ്യൂസ് കുടിച്ചതുകൂടി പറയൂ...
Post a Comment