എങ്ങിനെ നിങ്ങള്‍ക്ക് ഒരു ബില്‍ഗേറ്റ്സ് ആകാം..?
അത്ഭുത സിദ്ധി...മിനുറ്റുകള്‍ക്കകം, എല്ലാറ്റിനും പരിഹാരം
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രന്ധത്തില്‍ നിന്നും തയ്യാറാക്കുന്ന ഏലസ്സു ധരിച്ചാല്‍ മിനുട്ടുകള്‍ക്കകം ഫലം ചെയ്യുന്നു. പ്രതീക്ഷിക്കാത്ത ധനം വന്നു ചേരുന്നു. രോഗവിമുക്തിയ്ക്കും, തൊഴില്‍, വിവാഹ ലബ്ദിക്കും, ഭവനത്തില്‍ സകലവിധ ഐശ്വര്യങ്ങള്‍ വന്നു ചേരുന്നതിനും അത്യുത്തമം.
ഹനുമദ് യന്ത്രം.
ശത്രുദോഷം മാറാന്‍, കൊടുത്ത പണം തിരിച്ച് കിട്ടാന്‍, കാര്യതടസ്സം നീങ്ങാന്‍, നടക്കാത്ത കാര്യങ്ങള്‍ നടക്കാന്‍, കടത്തില്‍ നിന്നും മോചനം ലഭിക്കാന്‍, കേസ്സ്, വഴക്ക്, കോടതി വ്യവഹാരങ്ങളില്‍ വിജയിക്കാന്‍, ഇഷ്ടജനപ്രീതി ലഭിക്കാന്‍, ഹനുമാന്‍സേവ നടത്തി ശക്തിപ്പെടുത്തിയ ഹനുമദ് യന്ത്രം ഏലസ്സാക്കി ദേഹത്ത് ധരിക്കുക. സേവാ മന്ത്രവും നല്‍കുന്നു. ഉടന്‍ ഗുണഫലം നല്‍കുന്ന അത്ഭുത ശക്തിയാര്‍ന്ന ഈ എലസ്സ്, ജാതി മത ഭേദമെന്യേ ആചാരാനുഷ്ഠാനം പാലിക്കാന്‍
തയ്യാറുള്ള ഏവര്‍ക്കും ഫലം നല്‍കും. ശ്രീ @#@@$@!# സ്വാമികളാണ് ഈ ഏലസ്സ് തയ്യാര്‍ ചെയ്യുന്നത്. സ്വാമികളുടെ അത്ഭുതപ്രവചനമായ കാളീവാക്ക് കേള്‍ക്കേണ്ടവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്തു മാത്രം വരിക.
പേടിക്കണ്ട..!!!, ഭയപ്പെടേണ്ട, നിരാശപ്പെടേണ്ട..!!!
ധനത്തില്‍ അത്ഭുതകരമായ പുരോഗതിയുണ്ടാവുന്നതിനും, കൂടാതെ നിങ്ങല്‍ ഉദ്ദേശിക്കുന്ന എന്തു കാര്യങ്ങളും ദിവസങ്ങള്‍ക്കുള്ളില്‍ നടക്കുന്നതിനും, മാന്ത്രിക ലോകത്തിലെ ഏറ്റവും ശക്തി കൂടിയതും, ലോകത്തില്‍ ഇവിടെനിന്നു മാത്രം ലഭിക്കുന്നതുമായ മാന്ത്രിക “സപ്ത @#$@%@$ രുദ്രാക്ഷങ്ങള്‍”. വിവരങ്ങള്‍ക്ക് ...
മഷിനോട്ടം
9 വര്‍ഷമായി മഷിനോട്ടത്തിലെ അവസാനവാക്ക്. വിശ്വസിക്കുന്നവര്‍ക്കു സമാധാനം. നിങ്ങള്‍ വിചാരിക്കുന്ന എന്തു കാര്യവും നടക്കുന്നു. ജീവിതത്തിലെ വിഷമങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ മഷിനോട്ടത്തിലൂടെ കണ്ടുപിടിക്കുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹാരം. വിളിച്ചു വരിക.
നോട്ട്: ഈ മഷിനോട്ടക്കാരന് അടികിട്ടിയത്, കുട്ടൂനു നേരിട്ടറിയാം. ശ്.... ആരോടും പറയല്ലേ....
അറബിക്ക് മാന്ത്രികയന്ത്രം
ജോലിയില്‍ ഉയര്‍ച്ച, വിവാഹം, വിദേശയാത്രാ തടസ്സങ്ങള്‍ തുടങ്ങി ജീവിതത്തിലെ ഏതു തടസ്സവും നീക്കാന്‍, പരിപാവനമായ അറബിക്ക് മാന്ത്രിക യന്ത്രങ്ങള്‍. കൈവശം വയ്ക്കുന്നതുമുതല്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നു. വിളിച്ചിട്ടു വരിക.
ധനം കൈവെള്ളയില്‍
എത്ര കര്‍മ്മങ്ങള്‍ ചെയ്തിട്ടും പരിഹരിക്കപ്പെടാത്ത എന്തു പ്രശ്നത്തിനും, ഉടനടി ധനം വന്നു ചേരുന്നതിനും വിവാഹ തടസ്സം, കടം, ശത്രു ദോഷം എന്നിവ മാറുന്നതിനും, തൊഴില്‍ അഭിവൃദ്ധി, സ്ഥലം വില്‍പ്പന, തുടങ്ങി സകല ഭാഗ്യവും, എതാവശ്യവും സാധിച്ചു കിട്ടുന്നതിനും, പൌരാണിക താളിയോല ഗ്രന്ധങ്ങളില്‍ നിന്നും കണ്ടെടുത്ത അത്ഭുത ശക്തിയുള്ള ഏലസ്സ്. ബ്രാഹ്മണപണ്ഡിതരാല്‍, വ്രതശുദ്ധിയോടെ തയ്യാര്‍ ചെയ്തത്. ബന്ധപ്പെടുക. ജ്യോതിഷ വിശാരദ് ബ്ലാ.. ബ്ലാ.. ബ്ലീ.. ബ്ലീ.. ബ്ലൂ..ബ്ലൂ സ്വാമികള്‍.
റഫറന്‍സ്”: മാതൃഭൂമി ക്ലാസ്സിഫൈഡ്‌സ് (22, മെയ് 2007)
ഹ..ഹ..ഹ..ഹ..
എന്താപ്പൊദ്നൊക്കെ പറയാ...?നൂറ് ശതമാനം തട്ടിപ്പാണ് ഈ പരസ്യങ്ങളെന്ന് എതു കുഞ്ഞിനാണ് അറിയാന്‍ പാടില്ലാത്തത്?.
ഒരു യന്ത്രം ഉണ്ടാക്കുക, ചുമ്മാ വീട്ടില്‍ വയ്ക്കുക, എല്ലാ പ്രശ്നങ്ങളും നീങ്ങി ധനം കുമിഞ്ഞുകൂടുമെങ്കില്‍ ലവന്മാര്‍ക്കു അതു ചെയ്താല്‍ പോരെ? കാശുമുടക്കി, പരസ്യം ചെയ്തു, യന്ത്രം വില്‍ക്കാന്‍ നടക്കണോ? ഹി.. ഹി.. ഹി..
നാട്ടില്‍ കേട്ടത്:
“സകല പ്രശ്നങ്ങളും നീങ്ങാന്‍, നാസ (NASA) വിടുന്ന എല്ലാ റോക്കറ്റിലും ലവന്മാരുടെ ഓരോ യന്തം ഘടിപ്പിക്കാന്‍ തീരുമാനിച്ചൂത്രേ...”
“ആ...നിക്കറിയില്ല... ഞാനീ നാട്ടുകാരനല്ല.”
8 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
kuttoonte lokam very good
കുട്ടൂ... നന്നായിരിക്കുന്നു. വൈകിയാണേലും ഒരു സ്വാഗതം.
ഓടോ:
യൂണിക്കോഡ് മാന്ത്രികത്തില്‍ കമ്പ്യൂട്ടര്‍ കമന്റ് യന്ത്രം പുറത്തിറങ്ങി... പോസ്റ്റുകളിലേക്ക് കമന്റുകള്‍ പ്രവഹിക്കാന്‍, അനോണികള്‍ക്ക് കൂടോത്രം വഴി മാനഹാനിയും ജീവഹാനിയും സംഭവിക്കാന്‍, പിന്മൊഴി തടസ്സം നീങ്ങാന്‍ ഈ യന്ത്രം നിങ്ങളുടെ ബ്ലോഗിന്റെ വലതു വശത്ത് (ഇടതായാലും വിരോധമില്ല) സ്ഥാപിക്കുക. മിനുട്ടുകള്‍ക്കകം ഫലസിദ്ധി. യന്ത്രം നേരിട്ടോ പാര്‍സലായോ ലഭിക്കേണ്ടവര്‍ ശ്രീ സന്‍ഡോസ് ഗോണ്‍സാവത്സ് ഡിസൂസയെ നേരിട്ടോ കമന്റ് വഴിയോ സമീപിക്കുക.
വില തുച്ഛം ... ഗുണം മെച്ചം.
നീ കസറുന്നുണ്ട്.. ഞാന്‍ ഈ പണിയെല്ലാം നിര്‍ത്തി, ഇതുപോലെ യന്ത്രമുണ്ടാക്കാന്‍ പൊകുകയാ.. ഇപ്പൊ അതാ ലാഭം.
ഇത്തിരിവെട്ടത്തിന്റെ യന്ത്രം ഉപയോഗിക്കുന്നവരും ഉപയോഗിക്കാനുദ്ദേശിക്കുന്നവരും അറിയേണ്ടുന്നതിനു നെയ്യനെഴുതുന്നത്:
ഈ യന്ത്രം വാങ്ങി എന്റെ ബ്ലോഗിന്റെ വലതുവശത്ത് (ഇടതു വശത്തല്ല!) സ്ഥാപിച്ചതിനുശേഷം കമന്റുകളുടെ പ്രളയമായിരുന്നു! സംശയമുള്ളവര്‍ക്കു പോയി നോക്കാവുന്നതാണ്‍. :) ശ്രീ സന്‍ഡോസ് ഗോണ്‍സാവത്സ് ഡിസൂസ മഹര്‍ഷി സാധാരണക്കാരനല്ല. പാവം ബ്ലോഗന്മാരുടെ കദനമകറ്റാനായി ജനിച്ചിരിക്കുന്ന മഹാ ശക്തിമാനാണ്‍.
ബ്ലോഗിട്ടു കമന്റില്ലാതെയും, അനോണിമാരുടെ ശല്യം കൂടിയും, കഷ്ടപ്പെടുന്നവര്‍ ഇതൊന്നു ഉപയോഗിച്ചു നോക്കുകയേ വേണ്ടൂ..
ഇങ്ങനെയെല്ലാം എഴുതുന്നതിന്‍ ശ്രീ സന്‍ഡോസ് ഗോണ്‍സാവത്സ് ഡിസൂസ മഹര്‍ഷി എനിക്കു കമ്മീഷന്‍ തരുമെന്നാണോ നിങ്ങള്‍ കരുതുന്നത്?? ഹി ഹി.. ഞാനും അങ്ങനെ തന്നെ കരുതുന്നു.. ശ്രീ സന്‍ഡോസ് ഗോണ്‍സാവത്സ് ഡിസൂസ മഹര്‍ഷീ, കാത്തോണേ.....
നന്ദി നെയ്യന്‍, ഇത്തിരി വെട്ടം, പൂവാലന്‍, മണിക്കുയില്‍..
നന്ദി എല്ലാര്‍ക്കും
നാട്ടിലെ ഒരു ജ്യോത്സ്യന്‍, അടുത്തൊരാളുടെ തൊടിയില്‍ രാത്രി “യന്ത്രം“, കുഴിച്ചിടാന്‍ പോയി അടികിട്ടിയിട്ട് കുറച്ചു ദിവസമേ ആയുള്ളൂ.
According to the constitution of India, it is the fundamental duty of every citizen to spread scientific temperament. Ithezhuthivachittu pathambathu varsham kazhinjittum naammalu nannavanillallo..nammalenthaado vaaryare nannaavaathe? :(
നന്ദി, ദാമു,
ഹഹഹ
Post a Comment