About This Blog
ആദ്യമേ പറയട്ടെ, ഞാനൊരു ഫോട്ടോഗ്രാഫറല്ല.
മറിച്ച്,
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ പഠിക്കാനാഗ്രഹിക്കുന്ന ഒരാള്‍ മാത്രം.
എടുക്കുന്ന പടങ്ങളെ പറ്റി കാഴ്ചക്കാരുടെ അഭിപ്രായങ്ങളും, വിമര്‍ശനങ്ങളും അറിയുക എന്നതാണ് ഈ ബ്ലോഗിന്റെ ഉദ്ദേശ്യം.
ഫോട്ടോഗ്രാഫി എന്ന കലയെപ്പറ്റി കൂടുതല്‍ ഉള്‍ക്കാഴ്ച നേടാന്‍ അത് എന്നെ സഹായിക്കും.
സഹായിക്കുക, സഹകരിക്കുക...
- കുട്ടു.
7 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
കുട്ടുവേ, ചിത്രങ്ങളൊക്കെ കണ്ടു, നന്നായിരിക്കുന്നു.. യാത്രാ വിവരണങ്ങളും.
യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ബൂലോകരൊക്കെ ഇതിലെ ഒന്നു വന്നു നോക്കിയേ.. ഈ കുട്ടൂ എവിടൊക്കെയാ ഈ പോയിരിക്കുന്നതെന്ന്..
ദൊന്നും ആരും ഈടെ കാണണില്യേ?
ഡാ ഡിങ്കാ.. ഇതെന്റെ സ്വന്തം നാടാ..കുമ്പളങ്ങി. ഇതെല്ലാം വീടിന്റെ തൊട്ടടുത്തുള്ള സ്ഥലങ്ങളാ..
ഹോ..ഞാനും ഇടുന്നുണ്ട് കൊറേ പടങ്ങള്‍ ...
ഉണ്ണികുട്ടാ,
കുമ്പളങ്ങി ഞാനും പണ്ട് കറങ്ങിയ സ്ഥലാണ്. ഒരിക്കല്‍ ആ വഴി സൂപ്പര്‍മാന്റെ ഡ്യൂപ്പര്‍മ്മാന്‍ സ്റ്റൈലില്‍ പറക്കുമ്പോള്‍ എലവല്‍ കെ.വൊ സെബാസ്റ്റ്യനില്‍ തട്ടി ബോധം പോയത് ഇന്നലെ പൊലെ ഓര്‍ക്കുന്നു. എങ്കിലും നമ്മൂടെ തൊമസ്മാഷുടെ “കുമ്പളങ്ങി കഥകള്‍” എന്ന നര്‍മ്മ കഥകളിലെ കുമ്പളങ്ങി ആണ് ഇപ്പോളും ഡിങ്കന്റെ മനസില്‍
നീയും ഇട് പടംസ്
ഡിങ്കനേം ഉണ്ണീനേം എനിക്ക് ഒരേ സ്ഥലത്ത് കാണാലോ.
നല്ല തകര്‍പ്പന്‍ പടങ്ങള്‍... അപ്പൂസേ ഇതു പൊക്കിയതിനു താങ്ക്സ്...
ഡിങ്കോ... ദേ ഡിങ്കുണ്ണി... ഇതാരാ ആ രണ്ടാമന്റെ എളേ കുട്ടിയാ???
ഇടൂടാ ഡിങ്കാ ഞാന്‍ ..എന്റെ നാടിന്റെ ഫോട്ടംസ് ഇവിടെ കണ്ടതിന്റെ ത്രില്ലിലാണ് ഞാന്.
ഇനീം ഒരു പാട് കാഴ്ച്ചകള്‍ ഉണ്ട് അവിടെ. വയലേലകളും ചെമ്മീന്‍ പാടങ്ങളും കണ്ടല്‍ക്കടുകളും ടൂറിസ്റ്റ് റിസോര്‍ട്ടുകളും (പൊളിച്ചടുക്കുമോ എന്തോ) തെങ്ങിന്‍ തോപ്പുകളും കള്ളു ഷാപ്പുകളും (അവിടെ ഞാന്‍ നീറ്റാട്ടോ..വേണെ കാട്ടിത്തരാം ) ..ഹൊ!!
Post a Comment