സചിത്ര യാത്രാ വിവരണം - കോട്ടുക്കല്‍ ഗുഹാക്ഷേത്രം
എട്ടാം നൂറ്റാണ്ടില്‍ ഉണ്ടാക്കി എന്ന് കരുതപ്പെടുന്ന ഒരു ഗുഹാ ക്ഷേത്രമാണ് കോട്ടുക്കല്‍ ഗുഹാക്ഷേത്രം। വലിയ ഒരു വയലിന്റെ ഓരത്ത്, ഒറ്റക്കു നില്‍ക്കുന്ന ഒരു പാറ തുരന്നാണ് ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശിവനും, ഗണപതിയും, ഹനുമാനുമാണ് പ്രതിഷ്ഠ. ക്ഷേത്ര നിര്‍മ്മിതിയുടെ ആ പരിപൂര്‍ണ്ണത എടുത്തുപറയേണ്ട ഒന്നാണ്. 5 ചെറിയ മുറികളാണ് ഒറ്റക്കല്ലില്‍ കൊത്തിയെടുത്തിരിക്കുന്നത്. ചില മുറികള്‍ക്കുള്ളില്‍ നിറം മങ്ങിത്തുടങ്ങിയ ചുമര്‍ചിത്രങ്ങള്‍ കാണാന്‍ കഴിയും.
ഞങ്ങള്‍ അവിടെ എത്തിയത് രാവിലെ 7 മണിയ്ക്കാണ്. പാടത്തിന്റെ നടുവിലൂടെ പോകുന്ന റോഡ് നേരെ എത്തുന്നത് ക്ഷേത്രത്തിന്റെ മുറ്റത്തേയ്ക്കാണ്. ഇവിടുത്തെ നിശബ്ദമായ അന്തരീക്ഷവും, ഇളം തെന്നലും മനസ്സ് ശാന്തമാക്കും, തീര്‍ച്ച. അല്ലെങ്കിലും, ക്ഷേത്രങ്ങളുടെ ലക്ഷ്യവും അതാണല്ലൊ. ക്ഷേത്ര മതില്‍ക്കെട്ടും, പരിസരവും വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
1966 ല്‍ കേരള സര്‍ക്കാര്‍, ഇതൊരു സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചു। ഇപ്പൊള്‍ ഇതു ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയുടെ കീഴിലാണ്. കൊട്ടാരക്കര താലൂക്കില്‍ ഇട്ടിവ എന്ന വില്ല്ലേജിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തിരുവനന്തപുരം-കോട്ടയം സംസ്ഥാന പാതയില്‍, ആയൂര്‍ എന്ന സ്ഥലത്തുനിന്ന് എകദേശം 6 കിലോമീറ്റര്‍ കിഴക്കു മാറിയാണ് കൊട്ടുക്കല്‍. സ്വന്തം വാഹനത്തില്‍ വരുന്നതാണ് അഭികാമ്യം.
2 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
ഒറ്റപ്പാലം കാരന്‍ എങ്ങനെ ഈ കോട്ടുക്കലെത്തി എന്നതിശയിക്കുന്നു! ഡാലി ഈ അടുത്തകാലത്ത് കടയ്ക്കല്‍ തിരുവാതിരയെപ്പറ്റി എഴുതിയിരുന്നല്ലോ. ഈ സ്ഥലം അതിനടുത്താണ് (കൊല്ലം ജില്ല തന്നെ).
സന്ദര്‍ശകര്‍ നേരത്തേ അറിയിച്ചാല്‍ ടൂര്‍ ഗൈഡ് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കാം:)
Post a Comment