യാത്രാവിവരണം - തിരുപ്പരപ്പ് വെള്ളച്ചാട്ടം
തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍, മാര്‍ത്താണ്ഡത്തു നിന്നും, തിരുവട്ടാര്‍ വഴി നേരെ തിരുപ്പരപ്പില്‍ എത്താം. ശിവാലയ ഓട്ടത്തില്‍ ഉള്‍പ്പെട്ട ഒരു പ്രധാന ക്ഷേത്രമാണ് തിരുപ്പരപ്പ് മഹാദേവര്‍ ക്ഷേത്രം. 12 ശിവാലയങ്ങളില്‍ ഒന്നാണ് ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചു എന്നു കരുതുന്ന ഈ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പിന്നിലൂടെ കോതയാര്‍ ഒഴുകുന്നു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തായി എകദേശം 20-30 അട് താഴ്ചയിലേക്കു കോതയാര്‍ പതിക്കുന്നു. ഇതാണ് തിരുപ്പരപ്പ് വെള്ളച്ചാട്ടം. ഒരുപാട് സഞ്ചാരികള്‍ ഇവിടെ വന്നു വെള്ളച്ചാട്ടത്തില്‍ കുളിച്ച് നിര്‍വൃതി നേടുന്നു. സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേകം പ്രത്യേകം കടവുകള്‍ ഉണ്ട്. സുരക്ഷിതത്വത്തിനു വേണ്ടി കുളിക്കടവില്‍ കമ്പിവേലി കെട്ടിയിരിക്കുന്നു. അതുകൊണ്ട്, വെള്ളത്തില്‍ ഒലിച്ചു പോകുമെന്ന ഭയം കൂടാതെ ആര്‍ക്കും സുരക്ഷിതമായി കുളിക്കാം. സഞ്ചാരികള്‍ മിക്കവാരും തമിഴ്‌നാട് സ്വദേശികള്‍ ആണ്. തമിഴ്‌നാട്ടില്‍ വെള്ളച്ചാട്ട്ങ്ങള്‍ അധികം ഇല്ലാത്തതു കൊണ്ട് സഞ്ചാരികല്‍ പുന്നെല്ലു കണ്ട എലിയെപ്പോലെ സന്തോഷിക്കുന്നു. മനോഹരമായ പൂന്തോട്ടവും, പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുവാനുള്ള സൌകര്യങ്ങളും ഇവിടെ ഉണ്ട്. പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും വസ്ത്രം മാറാനുള്ള മുറികളും ഞങ്ങള്‍ അവിടെ കണ്ടു. കുട്ടികള്‍ക്കു നീന്തി കുളിക്കാനുള്ള ഒരു സ്വിമ്മിങ് പൂളും അവിടെ കണ്ടു. പുഴയിലൂടെയുള്ള ബോട്ടിങും സഞ്ചാരികള്‍ക്ക് ആസ്വദിക്കാം. ടൂറിസം പ്രോത്സാഹിപ്പിക്കാനുള്ള തമിഴ്‌നാടിന്റെ ശുഷ്കാന്തി ഇവിടേയും പ്രകടമാണ്. പുഴയിലെ കുളികഴിഞ്ഞ്, ക്ഷേത്രദര്‍ശനം നടത്തണമെന്നുള്ളവര്‍ക്കു അതുമാകാം. പ്രകൃതിരമണീയമായ സ്ഥലമാണ് തിരുപ്പരപ്പ് എങ്കിലും, ആതിരപ്പള്ളിയും, തൊമ്മന്‍കുത്തും, വാഴച്ചാലും കണ്ടു മടുത്ത മലയാളിക്ക് അത്ര അത്ഭുതം തോന്നിക്കൊള്ളണമെന്നില്ല. എന്നാലും, ഒരു പിക്‍നിക്കിന് പറ്റിയ മനോഹരമായ ഒരു സ്ഥലമാണ് തിരുപ്പരപ്പ്.
ആറാട്ടു മണ്ഡപം
വെള്ളച്ചാട്ടം - വേറൊരു ദൃശ്യം
മഹാദേവ ക്ഷേത്രം
കോതയാര്‍
വെള്ളച്ചാട്ടം - മുകള്‍പ്പരപ്പ്
തുടുന്നില്ല... പോരേ...
അയ്യേ...
5 പേര്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.:
തൃപ്പരപ്പ് യാത്ര ഒരിക്കലും മറക്കാനാവാത്ത ഒരു ഓര്‍മ്മ തന്നെയാണ് എനിക്ക്,ബാച്ചിലര്‍ ലൈഫിന്റെ അടിച്ചു പൊളി ഈവന്റ്സില്‍ അവസാനത്തേത്..! നന്ദി കുട്ടൂ ഈ ചിത്രങ്ങള്‍ക്കും ആ ഓര്‍മ്മകള്‍ക്കും..!
കുട്ടൂ :) നന്ദി. ചിത്രങ്ങള്‍ക്കും, യാത്രാവിവരണത്തിനും. ബാക്കിയുള്ള ചിത്രങ്ങള്‍ കാണാന്‍ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.
ചെറു വിവരണം നന്നായിട്ടുണ്ട് :)ബ്ലോഗില്‍ ചേര്‍ക്കാത്ത മറ്റു ചിത്രങ്ങള്‍ picasaweb ല്‍ കൊടുത്തിട്ട് കണ്ണി കൊടുത്താല്‍ നന്നായിരിക്കും.
കുട്ടൂ,
തിരുപ്പരപ്പല്ല, തൃപ്പരപ്പാണ് ശരിയായ സ്ഥലനാമമെന്ന് കരുതുന്നു....
മനോഹരം. ഉടനെ പോകുന്നുണ്ട്.
പോസ്റ്റിന് നന്ദി.
Post a Comment